സിപിഎം നേതൃത്വം തെറ്റിദ്ധരിപ്പിച്ചെങ്കില്‍ അത് തുറന്ന് പറയാന്‍ ശൈലജ ടീച്ചർ തയ്യാറാകണം: പികെ ഫിറോസ്
കോഴിക്കോട്: വടകരയിലെ വിവാദ 'കാഫിർ സ്ക്രീന്‍ഷോട്ട്' വിഷയത്തില്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നും ഇത് പങ്കുവെച്ചത് റിബേഷ് എന്നയാളാണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കളും രംഗത്ത് വന്നു. സിപിഎമ്മിനെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവം അല്ലെന്നും വിഷയത്തില്‍ കെകെ ശൈലജ ടീച്ചർ നിലപാട് വ്യക്തമാക്കണമെന്നുമാണ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.
'സിപിഎമ്മിനെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവം അല്ല. നേരത്തെ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ എത്തിയ സംഘം സഞ്ചരിച്ച ഇന്നോവ കാറില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കർ പതിപ്പിച്ചിരുന്നു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. തലശ്ശേരിയില്‍ ഫസലിനെ കൊലപ്പെടുത്തിയതിന് ശേഷം രക്തം ഒരു തുണിയിലാക്കി ആർഎസ്എസ് പ്രവർത്തകന്റെ വീട്ടില്‍ കൊണ്ടിട്ടത് അടക്കമുള്ള ചരിത്രവും സിപിഎമ്മിനുണ്ട്.' പികെ ഫിറോസ് പറയുന്നു.

ഈ പറഞ്ഞ മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഎം തന്നെയായിരിക്കണം കാഫിർ സ്ക്രീന്‍ഷോട്ട് പ്രചരണത്തിന് പിന്നിലെന്ന് അന്ന് തന്നെ ഞങ്ങള്‍ പറയാന്‍ കാരണം. അന്ന് ഈ വിഷയത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായ രീതിയില്‍ സിപിഎം അത് പ്രചരിപ്പിക്കുകയും ചെയ്തു.
പൊലീസ് അന്വേഷിക്കാതിരുന്നപ്പോഴാണ് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിന് മറ്റ് വഴികളില്ലാതെ അന്വേഷിക്കേണ്ടി വരികയായിരുന്നു. എന്നിട്ടും കാലതാമസവും മെല്ലെപ്പോക്കും ഉണ്ടായി. വീണ്ടും ഞങ്ങള്‍ കോടതിയെ സമീപിച്ചതോടെയാണ് കേസ് ഡയറി ഹാജരാക്കണമെന്ന നിർദേശം ഉണ്ടാകുന്നത്.
ശരിയായി കേസ് അന്വേഷിക്കേണ്ടി വന്നതോടെയാണ് എവിടെ നിന്നാണ് ഈ സ്ക്രീന്‍ഷോട്ട് വന്നതെന്ന് പൊലീസ് കണ്ടെത്തുന്നത്. പൂർണ്ണമായും സിപിഎം സൈബർ ഹാന്ഡിലുകലാണ് ഇതിന് പിന്നിലെന്ന് ഇപ്പോള്‍ വ്യക്തമായി. സിപിഎം മുന്‍ എംഎല്‍എ കെകെ ലതിക ഉള്‍പ്പെടേയുള്ളവർ ആ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ പ്രചരണം വ്യാജമാണെന്ന് അറിഞ്ഞിട്ടും പോസ്റ്റ് പിന്‍വലിക്കാന്‍ അവർ തയ്യാറായില്ല. അവസാനം കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് അന്വേഷണം ഉണ്ടായപ്പോഴാണ് അവർ പോസ്റ്റ് ഹൈഡ് ചെയ്യുന്ന സ്ഥിതിയുണ്ടായതെന്നും പികെ ഫിറോസ് പറയുന്നു.
സിപിഎം മനപ്പൂർവ്വം ആസൂത്രണം ചെയ്ത നടപ്പിലാക്കിയ ഒരു പ്രചരണമായിരുന്നു ഇത്. വടകര തിരിച്ച് പിടിക്കുക എന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമായിരുന്നു. അതുകൊണ്ട് തന്നെയാണ് കെകെ ലതിക ഉള്‍പ്പെടേയുള്ളവർ ആ പ്രചരണത്തിന്റെ ഭാഗമായത്. അണികളാണ് ആ സ്ക്രീന്‍ഷോട്ട് ഷെയർ ചെയ്യുന്നതെങ്കില്‍ താഴേക്കിടയിലുള്ള ഒരു പ്രചരണം മാത്രമാണ് അതെന്ന് മനസ്സിലാക്കാമായിരുന്നു.
കെകെ ലതിക മാത്രമല്ല, സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചർ തന്നെ ആ വിഷയം പരസ്യമായി പറഞ്ഞു. സിപിഎം നേതൃത്വവും അതേറ്റുപിടിച്ച് രംഗത്ത് വരികയും ലീഗിനും യുഡിഎഫിനും എതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു. സി പി എം നേതൃത്വത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പ് പ്രചരണ ആയുധമായി മാറി എന്നത് വ്യക്തമാണ്. അണികള്‍ മാത്രമല്ല, നേതൃത്വവും ഇതിന്റെ ഭാഗമാണ്. അവർ പ്ലാന്‍ ചെയ്ത ഒരു ആശയമാണ് ഇതെന്ന് വ്യക്തമാണെന്നും പികെ ഫിറോസ് ചൂണ്ടിക്കാണിക്കുന്നു.
പുതിയ സാഹചര്യത്തില്‍ കെകെ ശൈലജ ടീച്ചർ നിലപാട് വ്യക്തമാക്കണം. സിപിഎം നേതൃത്വം അവരേയും കൂടെ തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍ അത് തുറന്ന് പറയാന്‍ ശൈലജ ടീച്ചർ തയ്യാറാകണം. അല്ലെങ്കില്‍ അവർക്കും ഇതില്‍ പങ്കുണ്ടെന്ന് കരുതേണ്ടി വരും. അതും അല്ലെങ്കില്‍ ആരുടെ പ്രേരണയിലാണ് അന്ന് അവർ ഈ വിഷയം ഉന്നയിച്ചതെന്നെങ്കിലും പറയണം.
പ്രതികളുടെ അറസ്റ്റാണ് ഇനിയുണ്ടാകേണ്ടത്. അതുണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. അതോടൊപ്പം തന്നെ രാഷ്ട്രീയപരമായി ഈ വിഷയം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതിനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നും പികെ ഫിറോസ് കൂട്ടിച്ചേർക്കുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications