കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസിനെ പിന്തുണച്ചത് കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി'; ഫിറോസിന്‍റെ കുറിപ്പ്

Google Oneindia Malayalam News

കോഴിക്കോട്: ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ രാജസ്ഥാന്‍ നിയമസഭ ബില്ല് പാസാക്കിയ നടപടിയെ അഭിനന്ദിച്ച് പികെ ഫിറോസ്. ആൾക്കൂട്ടക്കൊലപാതകങ്ങൾക്കെതിരെ കേന്ദ്രം നിയമ നിർമ്മാണത്തിന് മടിച്ചു നിന്നപ്പോഴാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം പാസാക്കിയതെന്നും കോൺഗ്രസിനെ പിന്തുണച്ചത് കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണിതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഫിറോസ് പറഞ്ഞു. ഫിറോസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം

pkfirozdd

കോൺഗ്രസ്, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പരിഹസിക്കുന്നവരും ചവിട്ടിത്തേക്കാൻ ശ്രമിക്കുന്നവരുമൊക്കെയുണ്ട്. പക്ഷേ കോൺഗ്രസിന്റെ പ്രതിസന്ധി രാജ്യത്തിന്റെ കൂടി പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ കൂടി കടന്നു പോകുന്നത് കോൺഗ്രസ് മാത്രമല്ല രാജ്യത്തെ ജനത കൂടിയാണ്.

കോൺഗ്രസ് ഉയിർത്തെഴുന്നേറ്റു വരേണ്ടത് രാജ്യത്തെ ജനതയുടെ ആവശ്യമാണ്. കാരണം ഇപ്പോഴും രാജ്യത്തെ മതേതര വിശ്വാസികൾക്ക് ആശ്രയിക്കാവുന്ന, പിന്തുണക്കാവുന്ന പാർട്ടി കോൺഗ്രസാണ്. രാജസ്ഥാനിൽ നിന്നുള്ള ഈ വാർത്ത ഒരുദാഹരണം മാത്രമാണ്. കോൺഗ്രസിനെ പിന്തുണച്ചത് കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണിത്. വാക്ക് പാലിച്ച, ആൾക്കൂട്ടക്കൊലപാതകങ്ങൾക്കെതിരെ കേന്ദ്രം നിയമ നിർമ്മാണത്തിന് മടിച്ചു നിന്നപ്പോൾ നിയമം നിർമ്മിച്ച കോൺഗ്രസ് സർക്കാറിന് അഭിവാദ്യങ്ങൾ!!!

<strong> അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്</strong> അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്

<strong>കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍</strong>കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍

<strong>പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!</strong>പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!

English summary
PK Firose about Rajasthan govts anti mob lynching bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X