'ലീഗിലും താലിബാനോ?' ചർച്ച;വിദ്വേഷത്തിന്റെ കാര്യത്തിൽ മാതൃഭൂമി ജനം ടി.വിയെ തോൽപ്പിക്കാൻ മൽസരിക്കരുതെന്ന് ഫിറോസ്
കോഴിക്കോട്; എം എസ് എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയിലെ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയ്ക്ക് 'ലീഗിലും താലിബാനോ?' എന്ന തലക്കെട്ട് നൽകിയതിൽ മാതൃഭൂമി ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്ന് പികെ ഫിറോസ്. ലീഗ് വിഷയം ചർച്ച ചെയ്തപ്പോൾ, തലക്കെട്ടുമായി ബന്ധമില്ലാതിരുന്നിട്ട് പോലും 'താലിബാൻ', 'അഫ്ഗാനിസ്ഥാൻ' എന്നീ രണ്ടേരണ്ടു ഹാഷ് ടാഗുകൾ ഉപയോഗിച്ച മനോരമ അതിൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഫിറോസിന്റെ പ്രതികരണം
ഇപ്പോഴത്തെ സമീപനം വെറുപ്പിന്റേതാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നതാണ്. മാതൃഭൂമിയും സ്വീകരിക്കാൻ പാടില്ലാത്തതാണ്. ജനം ടി.വിയാണ് ഇത് ചെയ്യുന്നതെങ്കിൽ പരാതിയില്ല. കാരണം, അതവരുടെ പരസ്യ നിലപാടാണ്. മാതൃഭൂമി ജനം ടി.വിയല്ല. പക്ഷേ വിദ്വേഷത്തിന്റെ കാര്യത്തിൽ ജനം ടി.വിയെ തോൽപ്പിക്കാൻ മൽസരിക്കരുതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഫിറോസ് പറഞ്ഞു. ഫിറോസിന്റെ പോസ്റ്റ് വായിക്കാം
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

തെറ്റ് പറ്റിയാൽ തിരുത്തുക എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ലീഗ് വിഷയം ചർച്ച ചെയ്തപ്പോൾ, തലക്കെട്ടുമായി ബന്ധമില്ലാതിരുന്നിട്ട് പോലും 'താലിബാൻ', 'അഫ്ഗാനിസ്ഥാൻ' എന്നീ രണ്ടേരണ്ടു ഹാഷ് ടാഗുകൾ മാത്രമാണ് മനോരമ ഉപയോഗിച്ചിരുന്നത്. അതിൽ അവരിപ്പോൾ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. വളരെ നന്ദി. ഇനി തിരുത്തേണ്ടത് മാതൃഭൂമിയാണ്. 'ലീഗിലും താലിബാനോ' എന്നായിരുന്നു മാതൃഭൂമിയുടെ ചർച്ചാ വിഷയം. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ച, ജനാധിപത്യ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായി സംഘടിച്ച, സായുധ വിപ്ലവം നടത്തുന്ന താലിബാനുമായാണ് ഒരു ലോജിക്കുമില്ലാതെ ലീഗിനെ കൂട്ടിക്കെട്ടിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിച്ച, ജനാധിപത്യമാർഗ്ഗത്തിൽ ന്യൂനപക്ഷങ്ങളെ സംഘടിപ്പിച്ച, ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കിയ, താലിബാനെതിരെ പരസ്യമായി നിലപാടു സ്വീകരിച്ച മുസ്ലിംലീഗുമായി ഈ കൂട്ടിച്ചേർക്കൽ നടത്തുമ്പോൾ മാതൃഭൂമിയുടെ താൽപര്യം വ്യക്തമാണ്.
സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ സി.പി.എമ്മിന് പഠിക്കാൻ പോലും കേരളത്തിൽ മറ്റേതെങ്കിലും പാർട്ടിക്കാവുമോ എന്ന് സംശയമാണ്. എന്നിട്ടല്ലേ താലിബാൻ!

എടപ്പാളിലെ തീയേറ്റർ സംഭവം, പാലക്കാട് ഡി.വൈ.എഫ്.ഐ വനിത അംഗത്തെ എം.എൽ.എ പീഡിപ്പിച്ച വിഷയം, എം.എൽ.എ ഹോസ്റ്റലിൽ വെച്ച് വനിതാ സഹപ്രവർത്തകയെ ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചത്, വാളയാർ, പാലത്തായി തുടങ്ങിയ പരാതികളിലെല്ലാം ഇരകൾക്കെതിരായ നിലപാട് സ്വീകരിച്ച, പരാതിക്കാരെ അവഗണിച്ച് പീഡകർക്കൊപ്പം നിലകൊണ്ട സി.പി.എമ്മുമായി താരതമ്യപ്പെടുത്താൻ കേരളത്തിൽ മറ്റേതു പാർട്ടിയുണ്ട്?

ഇപ്പോഴത്തെ സമീപനം വെറുപ്പിന്റേതാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നതാണ്. മാതൃഭൂമിയും സ്വീകരിക്കാൻ പാടില്ലാത്തതാണ്. ജനം ടി.വിയാണ് ഇത് ചെയ്യുന്നതെങ്കിൽ പരാതിയില്ല. കാരണം, അതവരുടെ പരസ്യ നിലപാടാണ്. മാതൃഭൂമി ജനം ടി.വിയല്ല. പക്ഷേ വിദ്വേഷത്തിന്റെ കാര്യത്തിൽ ജനം ടി.വിയെ തോൽപ്പിക്കാൻ മൽസരിക്കരുത്. അത്യാവശ്യം ബോധമുള്ളവർ എഡിറ്റോറിയൽ ബോർഡിലുണ്ടെങ്കിൽ മനോരമയുടെ ചുവടു പിടിച്ച് മാതൃഭൂമിയും ഖേദം പ്രകടിപ്പിക്കാൻ തയ്യാറാവണം.

ഒരാൾ കൂടി തിരുത്താനുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹീം. ചാനൽ ചർച്ചക്കിടയിൽ രണ്ട് പച്ചനുണകൾ ആളില്ലാത്ത പോസ്റ്റിലേക്ക് അടിച്ചുകൂട്ടുകയുണ്ടായി അദ്ദേഹം. ഒന്ന് യൂത്ത് ലീഗ് വനിതകൾക്ക് മെമ്പർഷിപ്പ് കൊടുക്കുന്നില്ലെന്നും മറ്റൊന്ന് ചന്ദ്രികയിൽ വനിതകളില്ലെന്നും. അസംബന്ധം ഒരു റഫറൻസുമില്ലാതെ തറപ്പിച്ചു പറയാൻ റഹീമിനെ പോലെ മറ്റാർക്കും പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ റഹീമിനെ വെല്ലു വിളിക്കുന്നു. വനിതകൾക്ക് യൂത്ത് ലീഗ് മെമ്പർഷിപ്പ് കൊടുക്കാറില്ല എന്ന് തെളിയിച്ചാൽ അന്ന് അവസാനിപ്പിക്കും യൂത്ത് ലീഗിന്റെ പ്രവർത്തനം. വെല്ലുവിളി ഏറ്റെടുക്കാൻ റഹീം തയ്യാറുണ്ടോ?
Recommended Video

സബ് എഡിറ്റർമാരായും റിപ്പോർട്ടർമാരായും ഓഫീസ് സ്റ്റാഫായും ചന്ദ്രികയിൽ വനിതകളുണ്ട് എന്ന കാര്യം റഹീമിനെ ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാൽ ആ തറപ്പിച്ചു പറയൽ കേട്ട് വിശ്വസിച്ച പലരുമുണ്ടാകും. അവരെ ബോധ്യപ്പെടുത്താനായി പറഞ്ഞെന്ന് മാത്രം.
കാറ്റും വെളിച്ചവും കടക്കാത്ത പാർട്ടിയിലാണ് റഹീം പ്രവർത്തിക്കുന്നത് എന്നറിയാം. എന്നാലും മറ്റു പാർട്ടികളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ലാതെ ചർച്ചയിൽ വന്ന് വിഡ്ഢിത്തം വിളമ്പുന്നത് ഇനിയെങ്കിലും നിർത്തണം. തെറ്റ് തിരുത്താൻ മാത്രം ഉദാരത അങ്ങയിൽ ഇല്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഈ അപേക്ഷ. ലീഗിനെതിരെ നടക്കുന്ന ഈ കടന്നൽകൂട്ട അക്രമണങ്ങളെ പാർട്ടി അതിജയിക്കും.
കാരണം, മഹത്തായ ഒരു ആശയത്തിന് വേണ്ടിയുള്ള പോർമുഖമാണിത്. തോറ്റ് പിന്മാറാൻ വേണ്ടിയല്ല, പൊരുതി ജയിക്കാനാണ് ഞങ്ങളീ കൊടി പിടിച്ചത്.












Click it and Unblock the Notifications