വത്തക്ക പ്രസംഗം അശ്ലീലം തന്നെ.. ഫറൂഖിനെ ആക്രമിക്കുന്നതിന് പിന്നിൽ അജണ്ടയെന്ന് പികെ ഫിറോസ്
കോഴിക്കോട്: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് വിലക്കുന്നതടക്കമുള്ള സദാചാര പോലീസിംഗിന്റെ പേരിൽ ഫറൂഖ് കോളേജ് നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. ബെഞ്ചിൽ ഒരുമിച്ചിരുന്നുവെന്നതിന്റെ പേരിൽ ദിനു എന്ന വിദ്യാർത്ഥിയെ പുറത്താക്കിയ നടപടി വലിയ വിവാദമായിരുന്നു. സദാചാര പോലീസാകുന്ന ഫറൂഖിലെ ഒരു കൂട്ടം അധ്യാപർക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
അതിനിടെ കോളേജ് ക്യാംപസ്സിൽ ഹോളി ആഘോഷിച്ച വിദ്യാർത്ഥികളെ അധ്യാപകർ ആക്രമിച്ചു. ഹോളി വിവാദം കെട്ടടങ്ങുന്നതിന് മുൻപാണ് ഫറൂഖിലെ അധ്യാപകൻ പെൺകുട്ടികളെ അപമാനിക്കുന്ന പ്രസംഗം നടത്തിയതിന്റെ ഓഡിയോ പുറത്ത് വന്നത്. ഇതോടെ ഫറൂഖ് കോളേജിനെതിരെ വ്യാപക പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്നാൽ കോളേജിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ഫേസ്ബുക്ക് പോസ്റ്റ്ലീ ഗ് നേതാവ് പികെ ഫിറോസ്. ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇതാണ്:

പ്രസംഗം അശ്ലീലം തന്നെ
ഫാറൂഖ് ട്രെയ്‌നിംഗ് കോളേജിലെ ഒരധ്യാപകൻ പ്രസംഗത്തിനിടയിൽ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്ന് സമ്മതിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങൾ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ഒരധ്യാപകന്റെ തെറ്റിന്റെ പേരിൽ മഹത്തായ ഒരു സ്ഥാപനത്തെ കരിവാരിത്തേക്കുകയും ഇകഴ്ത്തുകയും ചെയ്യാനുള്ള ശ്രമങ്ങൾ അത്ര നിഷ്‌കളങ്കമാണെന്ന് കരുതാൻ വയ്യ. കേരളത്തിലെ മറ്റു കോളേജുകളിൽനിന്ന് വ്യത്യസ്തമായി ഫാറൂഖ് കോളേജിൽ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. സി.സി.ടി.വിയുടെ വിലങ്ങുവെച്ച് വിദ്യാർഥികൾക്ക് മിണ്ടാനും കാണാനും കഴിയാത്ത തരത്തിൽ സദാചാര അധ്യാപക പോലീസ് ഉണ്ടെങ്കിൽ വിമർശന വിധേയമാക്കുക തന്നെ വേണം.

ആക്രമിക്കുന്നവർക്ക് അജണ്ട
വിദ്യാർത്ഥികൾ രാഷ്ട്രീയവും സാമൂഹികവുമായ പ്രബുദ്ധത നേടിയാൽ മാത്രമേ ഇത്തരം മനുഷ്യത്വവിരുദ്ധമായ കടന്നുകയറ്റങ്ങളെ അതിജീവിക്കാൻ കഴിയൂ. കേരളത്തിലെ മുഴുവൻ കാമ്പസുകളിലേക്കും വ്യാപിപ്പിക്കേണ്ട ഒരു ചർച്ചയാണിത്. വിമർശകർ ഫാറൂഖിനെ മാത്രം ലക്ഷ്യമിടുന്നതിൽ അജണ്ടകളുണ്ട്. താലിബാൻ, മദ്രസ തുടങ്ങിയ പ്രയോഗങ്ങൾ വാരിവിതറുന്നതിൽനിന്നു തന്നെ ഇവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ആക്ഷേപിക്കുന്നവർ അറിയേണ്ട ഒരു ഫാറൂഖ് കോളേജുണ്ട്. ഒരു കൂട്ടം നല്ല അധ്യാപകരുള്ള, ബി.സോണിലും ഇന്റർസോണിലും മറ്റു കലാലയങ്ങളെ പിന്തള്ളി ചാമ്പ്യൻ പട്ടം കരസ്ഥമാക്കുന്ന, അക്കാദമിക, അക്കാദമികേതര രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച/ കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫാറൂഖ് കോളേജ്. പുറം തിരിഞ്ഞ് നിന്ന ഒരു സമൂഹത്തെ വിദ്യാഭ്യാസത്തോട് ചേർത്ത് നിർത്തിയ ഫാറൂഖ് കോളേജ്.

പിന്നിലൊരു രാഷ്ട്രീയമുണ്ട്
വിദ്യാർത്ഥി സംഘർഷങ്ങൾക്ക് പേര് കേട്ട കലാലയങ്ങൾക്കിടയിൽ സൗഹൃദവും സമാധാനവും ഉയർത്തിപ്പിടിച്ച ഫാറൂഖ് കോളേജ്. തങ്ങളുടെ കോളേജിനെ ഇക്കോലത്തിൽ അവമതിപ്പുണ്ടാക്കുന്നതിൽ മനസ്സ് വിഷമിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുള്ള ഫാറൂഖ് കോളേജ്.ഫാറൂഖ് കോളേജിൽ പഠിക്കാനാവാത്തത് വലിയ നഷ്ടമായിക്കാണുന്ന വിദ്യാർത്ഥികൾ ഇപ്പോഴും നമുക്കിടയിലുണ്ട്. ഫാറൂഖ് കോളേജിനെ മാത്രം കോർണർ ചെയ്ത്, അപമാനിക്കാൻ ശ്രമിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രതികരണ തൊഴിലാളികൾ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ തൊട്ടടുത്തുള്ളതോ മുമ്പ് പഠിച്ചതോ ആയ ഒരു കാമ്പസ് സന്ദർശിക്കുക എന്നതാണ്. അവിടെനിന്നു കിട്ടും മാറിയ കാലത്തെ വിശേഷങ്ങൾ. അപ്പോൾ നിങ്ങൾ ഫാറൂഖ് കോളജിന് സല്യൂട്ടടിക്കും എന്നാണ് പോസ്റ്റ്.

അധ്യാപകന്റെ വത്തക്ക പ്രസംഗം
പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഫറൂഖ് കോളേജ് അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജവഹര്‍ നടത്തിയ പ്രസംഗമാണ് കോളേജിനെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്. ചൂഴ്‌ന്നെടുത്ത വത്തക്ക പോലുള്ള മുലയും കാണിച്ച് നടക്കുന്ന എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ഇയാളുടെ പ്രസംഗത്തിലുടനീളം. മുസ്ലീം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ലെന്നും പര്‍ദ്ദയുടെ അടിയിലെ ലെഗ്ഗിന്‍സ് കാട്ടി നടക്കുന്നു എന്നൊക്കെയാണ് ആരോപണം. അധ്യാപകനെതിരെ എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധത്തിലാണ്. എന്നാല്‍ പകല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പവും രാത്രി അധ്യാപകരെ ന്യായീകരിച്ചും എംഎസ്എഫ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന ആരോപണമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications