കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ തിരിച്ചു വരികയാണ്; കൂടെ നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് പികെ ഫിറോസ്

Google Oneindia Malayalam News

കൊച്ചി: ഉത്തര്‍പ്രദേശിലെ ഹത്രാസ് കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും 1977 ലെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബെല്‍ച്ചി സന്ദര്‍ശനത്തെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പികെ ഫിറോസ്. ഇതിലൂടെ ഇന്ത്യ തിരിച്ചുവരികയാണെന്നും ഈ പോരാട്ടത്തില്‍ കൂടെ നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പികെ ഫിറോസ് പറഞ്ഞു. പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം.

pk

'എല്ലാം കൊണ്ടും പ്രതീക്ഷ തകര്‍ന്ന ഒരു സമൂഹത്തിന് മുന്നില്‍ ഒരു മനുഷ്യന്‍ വീണ്ടും പൊരുതുകയാണ്. നമ്മള്‍ തോറ്റു പോയ ജനതയല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ബിഹാറിലെ 'ബെല്‍ചി' ആവര്‍ത്തിക്കുകയാണ് യു.പിയിലെ ഹത്രാസിലൂടെ.

77 ല്‍ ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞപ്പോള്‍ ബെല്‍ചിയിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. ദളിതരെ കൂട്ടക്കൊല ചെയ്ത ബെല്‍ചിയിലേക്ക് ട്രെയിനിലും ആനപ്പുറത്തും കാല്‍ നടയായും സഞ്ചരിച്ച് പ്രതിബന്ധങ്ങളെ തട്ടി മാറ്റിയാണ് ഇന്ദിരാഗാന്ധി ലക്ഷ്യത്തിലെത്തിയത്.

ചരിത്രം ആവര്‍ത്തിക്കുകയാണ്. യോഗിയുടെ പോലീസിന് മുമ്പില്‍ മുട്ടു മടക്കാതെ രാഹുലും പ്രിയങ്കയും ഹത്രാസിലെത്തിയിരിക്കുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് നിങ്ങള്‍ ഒറ്റക്കല്ലെന്ന് അവര്‍ക്കുറപ്പ് നല്‍കിയിരിക്കുന്നു.

ഇന്ത്യ തിരിച്ചു വരികയാണ്. ഈ പോരാട്ടത്തില്‍ കൂടെ നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.Nation_with_u_Rahul_Gandhi....'

രാഹുലും പ്രിയങ്കയും ഹത്രാസ് പെൺകുട്ടിയുടെ വീട്ടിൽ, പൊട്ടിക്കരഞ്ഞ് കുടുംബം, പ്രദേശത്ത് വൻ സുരക്ഷ രാഹുലും പ്രിയങ്കയും ഹത്രാസ് പെൺകുട്ടിയുടെ വീട്ടിൽ, പൊട്ടിക്കരഞ്ഞ് കുടുംബം, പ്രദേശത്ത് വൻ സുരക്ഷ

English summary
Pk firoz response on priyanka gandhi and rahul gandhi visit in UP hathras
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X