കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ പി ജയരാജനോ? അന്വേഷണം വേണമെന്ന് പികെ ഫിറോസ്!

Google Oneindia Malayalam News

കോഴിക്കോട്: താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗവും മുൻ കണ്ണൂർ ജില്ല സെക്രട്ടറിയുമായ പി ജയരാജന് പങ്കുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. പ്രദേശത്ത് ഒരാഴ്ച മുമ്പ് മുമ്പ് പി ജയരാജൻ സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് കൊലപാതകം നടന്നത്.

 ഇബ്രാഹിം കുഞ്ഞിനെ വിടാതെ വിജിലൻസ്; അന്വേഷണത്തിന് അനുമതി തേടി, സർക്കാരിന് കത്ത് നൽകിയെന്ന് വിജിലൻസ്! ഇബ്രാഹിം കുഞ്ഞിനെ വിടാതെ വിജിലൻസ്; അന്വേഷണത്തിന് അനുമതി തേടി, സർക്കാരിന് കത്ത് നൽകിയെന്ന് വിജിലൻസ്!

കൊലപാതകത്തിൽ പി ജയരാജന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെനന് പികെ ഫിറോസ് വ്യക്തമാക്കി. പി ജയരാജന്റെ സന്ദർശനത്തിന് പിന്നാലെ 'കൗണ്ട് ഡൗണ്‍' എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവര്‍ പറയുന്നു. ഇപ്പോൾ ഇസ്ഹാക്കിന്റെ കൊലപാതതകത്തിന് ശേഷമാണ് വാട്സ് ആപ്പ് സന്ദേശത്തിന്റെ ഉദ്ദേശം മനസിലാകുന്നതെന്നും അദ്ദേഹം പറയുന്നു.

സമാധാനം തകർക്കാനുള്ള ശ്രമം

സമാധാനം തകർക്കാനുള്ള ശ്രമം

കഴിഞ്ഞ ആറ് മാസമായി പ്രദേശ് ഒരു പ്രശ്നവുമുണ്ടായിട്ടില്ല. മുമ്പ് ചെറിയ സംഘർഷമുണ്ടായപ്പോൾ സർവ്വകക്ഷി യോഗം ചേർന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പികെ ഫിറോസ് ആരോപിച്ചു.

കൊലപാതക രാഷ്ട്രീയം

കൊലപാതക രാഷ്ട്രീയം


സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ സന്ദര്‍ശനവും ഈ കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പാര്‍ട്ടി ചെറുത്ത് തോല്‍പ്പിക്കുമെന്നും ഫിറോസ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫിറോസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കൊലപ്പെടുത്തിയത് നാലംഗ സംഘം

കൊലപ്പെടുത്തിയത് നാലംഗ സംഘം

അതേസമയം നൂരിനടുത്ത് അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് നാലംഗ സംഘമാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം പേര്‍ കസ്റ്റഡിയിലുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ വ്യക്തി വൈരാഗ്യമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

കൊലപാതകത്തിന് പിന്നിൽ സിപിഎം?

കൊലപാതകത്തിന് പിന്നിൽ സിപിഎം?

വ്യാഴാഴ്ച രാത്രി എട്ടോടെ വീടിനടുത്തുള്ള പള്ളിയിലേക്ക് പോകുംവഴിയായിരുന്നു യൂത്ത് ലീഗ് അഞ്ചുടി ശാഖാ മുന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് എന്ന റഫീഖിനെ കൊലപ്പെടുത്തിയത്. സിപിഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലീഗിന്റെ ആരോപണം. തികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

വൻ പോലീസ് സന്നാഹം


നേരത്തെ സിപിഎമ്മും-ലീഗും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം തന്നെ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച തീരദേശമേഖലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍ ആചരിച്ച് വരികയാണ്‌. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, തവനൂര്‍, വള്ളിക്കുന്ന്, താനൂർ നിയോജക മണ്ഡലങ്ങളിലാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

English summary
PK Firoz's facebook post against P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X