Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ് കേരളത്തിലെ സാക്ഷി മഹാരാജ്! വർഗീയ പരാമർശത്തിന് കേസെടുക്കണമെന്ന് പികെ ഫിറോസ്

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. മതവിദ്വേഷം പരത്തുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജിന്റെ പേരില്‍ കേസെടുക്കണമെന്ന് പികെ ഫിറോസ് ആവശ്യപ്പെട്ടു. കേരളത്തിലെ സാക്ഷി മഹാരാജ് ആണ് പിസി ജോര്‍ജ് എന്നും പികെ ഫിറോസ് തുറന്നടിച്ചു. പിസി ജോര്‍ജിന് ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നതിന്റെ ജാള്യതയാണ്.

ഈരാറ്റുപേട്ടയിലെ മുസ്ലീംകള്‍ തീവ്രവാദികളാണ് എന്നുളള പിസി ജോര്‍ജിന്റെ വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് പിസി ജോര്‍ജിനെതിരെ പികെ ഫിറോസ് രംഗത്ത് വന്നത്. പിസി ജോര്‍ജിനെതിരെ പ്രതിഷേധിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കളളക്കേസ് എടുക്കുന്നതായും പികെ ഫിറോസ് ആരോപിച്ചു.

bjp

മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പിസി ജോര്‍ജിന്റെ പേരില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയത്. ഓസ്‌ട്രേലിയയില്‍ നിന്നെന്ന് അവകാശപ്പെട്ട് സെബാസ്റ്റ്യന്‍ എന്നയാളാണ് പിസി ജോര്‍ജിനോട് ഫോണില്‍ സംസാരിച്ചത്.

തീവ്രവാദികളായ മുസ്ലീംകളുടെ പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് ഈ സംഭാഷണത്തില്‍ പിസി ജോര്‍ജ് പറയുകയുണ്ടായി. തുടര്‍ന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഈ ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേതല്ല എന്നാണ് പിസി ജോര്‍ജ് അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ ഡിജിപിക്ക് പിസി ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+