Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻമന്ത്രി പികെ ജയലക്ഷ്മിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ അപമാനം! ശകാരിച്ച് പുറത്താക്കിയെന്ന് പരാതി

ഗുരുവായൂര്‍: സസ്‌പെന്‍ഷനിലായ പോലീസുകാരന് നാട്ടില്‍ വലിയ വിലയൊന്നും കാണില്ല എന്നൊരു പറച്ചിലുണ്ട് പൊതുവേ. മന്ത്രിക്കസേരയില്‍ നിന്നും താഴെപ്പോയ മുന്‍ മന്ത്രിമാരുടെ അവസ്ഥയും വ്യത്യസ്ഥമല്ല എന്നാണ് പികെ ജയലക്ഷ്മിയുടെ അനുഭവം കാണിച്ച് തരുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ ജയലക്ഷ്മിക്കും കുടുംബത്തിനും അപമാനിതരായി മടങ്ങേണ്ടി വന്നുവെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ജയലക്ഷ്മി അപമാനിക്കപ്പെട്ടു

ജയലക്ഷ്മി അപമാനിക്കപ്പെട്ടു

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പികെ ജയലക്ഷ്മി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഏക വനിതാ അംഗം. സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതില്‍ പിന്നെ പികെ ജയലക്ഷ്മിയെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് മുന്‍മന്ത്രി അപമാനിക്കപ്പെട്ടു എന്നാണ് വാര്‍ത്ത.

ചോറൂണിന് ക്ഷേത്രത്തിൽ

ചോറൂണിന് ക്ഷേത്രത്തിൽ

മകളുടെ ചോറൂണിന് വേണ്ടിയാണ് ജയലക്ഷ്മിയും ഭര്‍ത്താവ് അനില്‍ കുമാറും ബന്ധുക്കളും ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ലത പ്രേമനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ചോറൂണിന് ശേഷം ദര്‍ശനത്തിന് വേണ്ടി ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നാണ് വിവരം.

അകത്തേക്ക് അനുമതിയില്ല

അകത്തേക്ക് അനുമതിയില്ല

അകത്തേക്ക് കടക്കാന്‍ അനുമതി നല്‍കാതെ ഇവരെ ഉദ്യോഗസ്ഥന്‍ ചീത്ത പറഞ്ഞ് പുറത്താക്കി എന്നാണ് ആരോപണം. കൂടെയുള്ളത് മുന്‍മന്ത്രിയാണ് എന്ന് ലത ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാല്‍ ഇത് കേള്‍ക്കാതെ പുറത്ത് കടക്കാന്‍ ഉദ്യോഗസ്ഥന്‍ ആജ്ഞാപിക്കുകയായിരുന്നു കൗണ്‍സിലര്‍ ലത പ്രേമന്‍ പറയുന്നു.

പരുഷമായി പെരുമാറി

പരുഷമായി പെരുമാറി

ഒരു മുന്‍മന്ത്രിയും കൗണ്‍സിലറുമാണ് എന്ന പരിഗണനയേ ഉദ്യോഗസ്ഥന്‍ നല്‍കുകയുണ്ടായില്ല. രണ്ട് സ്ത്രീകളാണ് എന്നത് പോലും പരിഗണിച്ചില്ല എന്നും ലത പ്രേമന്‍ പറയുന്നു. പരുക്കന്‍ സംസാരം കേട്ടതോടെ ജയലക്ഷ്മിയും കുടുംബവും ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കാത്ത് നില്‍ക്കാതെ മടങ്ങിപ്പോവുകയായിരുന്നു.

അപമാനിച്ചതിനെതിരെ പരാതി

അപമാനിച്ചതിനെതിരെ പരാതി

ജയലക്ഷ്മിക്കും കുടുംബത്തിനും നേരിട്ട അപമാനത്തെക്കുറിച്ച് ലത പ്രേമന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതിന്റെ ആവര്‍ത്തനമാണ് ക്ഷേത്രത്തില്‍ മുന്‍മന്ത്രിയോട് ഉണ്ടായതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

കടക്ക് പുറത്തെന്ന്

കടക്ക് പുറത്തെന്ന്

ചോറൂണിന് ചീട്ടാക്കിയവര്‍ക്ക് വരി നില്‍ക്കാതെ ക്ഷേത്രത്തിന് അകത്തേക്ക് ദര്‍ശനത്തിന് കടക്കാന്‍ അനുമതി നല്‍കേണ്ട ഉദ്യോഗസ്ഥനാണ് മുന്‍മന്ത്രിയും കൗണ്‍സിലറും അടക്കമുള്ളവരോട് അപമര്യാദയായി പെരുമാറിയത്. അങ്ങേയറ്റം പരുഷമായ തരത്തിലായിരുന്നു ആ ഉദ്യോഗസ്ഥന്റെ പെരുമാറ്റമെന്ന് പികെ ജയലക്ഷ്മി പ്രതികരിച്ചു.

വിശദീകരിച്ച് അധികൃതർ

വിശദീകരിച്ച് അധികൃതർ

സംഭവം വിവാദമായതോടെ ദേവസ്വം അധികൃതര്‍ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. മുന്‍മന്ത്രിയോടും കുടുംബത്തോടും മേളം കഴിയുന്നത് വരെ കാത്ത് നില്‍ക്കാന്‍ മാത്രമാണ് പറഞ്ഞതെന്നാണ് വിശദീകരണം. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷം ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+