കല്യാണമിങ്ങടുത്തു... സോണിയയും രാഹുലും എത്തുമോ?
മാനന്തവാടി: കേരളത്തില്‍ ഒരു മന്ത്രിയുടെ വിവാഹമാണ് വരുന്നത്. ഇനി ശേഷിയ്ക്കുന്നത് വെറും മൂന്ന് ദിവസങ്ങള്‍ മാത്രം. മറ്റാരുടേയും അല്ല, മന്ത്രി പികെ ജയലക്ഷിമിയുടെ കല്യാണം.
കുറിച്യ വിഭാഗത്തില്‍ പെട്ട പികെ ജയലക്ഷ്മി ഇതുവരെ ആരേയും കല്യാണം ക്ഷണിച്ചിട്ടില്ല. കേട്ടപ്പോള്‍ ഞെട്ടിപ്പോയോ? കല്യാണം ഇങ്ങടുത്തിട്ടും ഇതുവരെ ആരേയും ക്ഷണിച്ചിട്ടില്ലെന്ന് കേട്ടപ്പോള്‍?

അങ്ങനെ ആരും ഞെട്ടണ്ട. സ്ത്രീകള്‍ കല്യാണം ക്ഷണിയ്ക്കുന്ന പതിവ് കുറിച്യര്‍ക്കിടയില്‍ ഇല്ലെന്നാണ് ജയലക്ഷ്മി തന്നെ പറഞ്ഞത്. എന്നാല്‍ ആരേയും വിട്ടുപോകാതെ മന്ത്രിപിതാവ് കല്യാണം ക്ഷണിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് മന്ത്രിയായ ജയലക്ഷ്മിയുടെ കല്യാണത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഒക്കെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ വരുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയായതിനാല്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചിലരെങ്കിലും പറയുന്നുണ്ട്.
എന്തായാലും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും മറ്റ് എംഎല്‍എമാരും വിവാഹത്തിന് എത്തുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും എത്തിയേക്കും.
മൊത്തം എണ്ണായിരത്തോളം പേരെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. അയ്യായിരം പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. വലിയ പന്തലും മറ്റ് സൗകര്യങ്ങളും എല്ലാം വാളാട് ഗ്രാമത്തില്‍ തകൃതിയായി നടക്കുകയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications