കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലക്ഷ്മി നവവധുവായി... വീഡിയോ കാണാം

  • By Soorya Chandran
Google Oneindia Malayalam News

മാനന്തവാടി: കേരള ചരിത്രത്തെ സാക്ഷിയാക്കി വീണ്ടുമൊരു മന്ത്രി വിവാഹം. മന്ത്രി പികെ ജയലക്ഷ്മിയുടെ കഴുത്തില്‍ മുറച്ചറുക്കനായ അനില്‍കുമാര്‍ താലി ചാര്‍ത്തി. 10.15 നായിരുന്നു താലികെട്ട്.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവും ആയ കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി കേരള രാഷ്ട്രീയത്തിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു .

Jayalakshi Marriage

പുലര്‍ച്ചെ അഞ്ച് മണിയ്ക്ക് തന്നെ ഗോത്രാചാര പ്രകാരമുള്ള ചടങ്ങുകള്‍ തുടങ്ങി. എട്ട് കുറിച്യകാരണവന്‍മാരുടേയും അനുഗ്രഹവും അനുവാദവും തേടിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. കുടുംബ ക്ഷേത്രത്തില്‍ വിളക്ക് വച്ച് ഗോത്ര മുനിമാരെ പ്രീതിപ്പെടുത്തി. വരന്റെ വീട്ടുകാര്‍ എത്തി വധുവിനെ അണിയിച്ചൊരുക്കി .

23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ അധികാരത്തിലിരിയ്ക്കുന്ന ഒരു മന്ത്രി വിവാഹിതയാകുന്നത്. ഈ മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും ജയലക്ഷ്മി തന്നെയാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ച വിവാഹമാണ് ഇപ്പോള്‍ നടന്നത് .

English summary
Kerala Youth Affairs Minister P.K. Jayalakshmi entered wedlock with her childhood friend C.A. Anilkumar here on Sunday. The rituals started early in the morning and the wedding took place at her ancestral home in Mananthavady, Wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X