കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറിന് കോടതിയിലേറ്റ തിരിച്ചടി അയ്യപ്പന്റെ കളിയാണ്; ഇതൊരു തുടക്കം മാത്രമാണ്, കളി ഇനിയും തുടരും

Google Oneindia Malayalam News

Recommended Video

cmsvideo
സര്‍ക്കാറിന് കോടതിയിലേറ്റ തിരിച്ചടി അയ്യപ്പന്റെ കളിയാണ്!!! | Oneindia Malayalam

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചെങ്കിലും കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് തൂലാമാസ പൂജകള്‍ക്കായി നടതുറന്ന ദിവസങ്ങളില്‍ സന്നിധാനത്ത് സ്ത്രീപ്രവേശനം സാധ്യമായിരുന്നില്ല. ഇനി വീണ്ടും നട തുറക്കാനിരിക്കുന്ന നവംബര്‍ 5 ന് മലകയറാന്‍ തയ്യാറായി സ്ത്രീകള്‍ വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

<strong>ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യ കാമുകന് വിവരങ്ങള്‍ നല്‍കി, കാത്തു നിന്നത് ക്വട്ടേഷന്‍ സംഘം</strong>ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യ കാമുകന് വിവരങ്ങള്‍ നല്‍കി, കാത്തു നിന്നത് ക്വട്ടേഷന്‍ സംഘം

സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറച്ച നിലപാട് എടുക്കുമ്പോള്‍ എന്തുവിലകൊടുത്തും ശബരിമലയിലെ നിലവിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നാന്ന് ബിജെപി നിലപാട്. വിഷയത്തില്‍ സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരത്തിന് തന്നെയാണ് ബിജെപി ഒരുങ്ങുന്നത്. ഇതിനിടേയാണ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി കൃഷ്ണദാസ് രംഗത്ത് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ഇങ്ങനെ..

നവകേരള നിര്‍മിതിക്കായി

നവകേരള നിര്‍മിതിക്കായി

നവകേരള നിര്‍മിതിക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ കേരള സര്‍ക്കാര്‍ തള്ളിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സുപ്രീംകോടതിയും തളളിയിരുന്നു.

ഹര്‍ജി തള്ളി

ഹര്‍ജി തള്ളി

സര്‍ക്കാര്‍ പുറപ്പെടുവിച്ച വിസമ്മതപത്രം ശരിയല്ലെന്നും അത് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയില്‍ പിഴവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി തള്ളിയത്.

അയ്യപ്പന്റെ കളി

അയ്യപ്പന്റെ കളി

സുപ്രീംകോടതിയില്‍ കേരളസര്‍ക്കാറിന് ഏറ്റ ഈ തിരിച്ചടി അയ്യപ്പന്റെ കളിയാണെന്നായിരുന്നു ബിജെപി ദേശീയ നിര്‍വാഹത സമിതി അംഗം പികെ കൃഷ്ണദാസിന്റെ അഭിപ്രായം.

ഒരു തുടക്കം മാത്രമമാണ്

ഒരു തുടക്കം മാത്രമമാണ്

സര്‍ക്കാറിന് ഏറ്റ ഈ തിരിച്ചടി ഒരു തുടക്കം മാത്രമമാണ്. അയ്യപ്പന്റെ കളി ഇനിയും തുടരും. കമ്മ്യൂണിസത്തെ സൈദ്ധാന്തികമായി തകര്‍ക്കുന്ന അയ്യപ്പദര്‍ശനത്തെ ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാറും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം മുന്നോട്ടുപോയാല്‍

സിപിഎം മുന്നോട്ടുപോയാല്‍

ഈ നടപടിയുമായി സിപിഎം മുന്നോട്ടുപോയാല്‍ അത് സര്‍ക്കാറിന്റെ നാശത്തിലേക്ക് നയിക്കും. മന്ത്രിമാരായ ജി സുധാകാരനും എംഎം എം മണിയും ഭരണ നടത്താന്‍ യോഗ്യരല്ലെന്നും അവര്‍ക്ക് പറ്റിയ സ്ഥലം ഊളന്‍പാറയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനെ പിരിച്ചു വിടുകയല്ല

സര്‍ക്കാരിനെ പിരിച്ചു വിടുകയല്ല

സര്‍ക്കാരിനെ പിരിച്ചു വിടുകയല്ല മറിച്ച് ജനങ്ങളുടെ പിന്തുണയോടെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്.

ആയിരം ജന്മമെടുത്താലും

ആയിരം ജന്മമെടുത്താലും

ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും ത്രിപുരയില്‍ മണിക് സര്‍ക്കാറിനും സംഭവിച്ചത് കേരളത്തില്‍ പിണറായി വിജയനും സംഭവിക്കും. പിണറായി ആയിരം ജന്മമെടുത്താലും ശബരിമലയില്‍ ആചാര ലഘനം നടത്താന്‍ അനുവദിക്കില്ല.

നിയമനടപടികള്‍ സ്വീകരിക്കും

നിയമനടപടികള്‍ സ്വീകരിക്കും

പ്രതിഷേധക്കാരെ പോലീസുകാര്‍ തല്ലിയൊടിക്കുകയാണ്. പോലീസുകാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. നിലയ്ക്കലില്‍ നടന്ന നടപടികള്‍ക്കിടയിലെ പോലീസിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു കാണിക്കും.

സര്‍ക്കാര്‍ നടത്തുന്ന അതിക്രമം

സര്‍ക്കാര്‍ നടത്തുന്ന അതിക്രമം

നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും നടന്ന പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമത്തിനെതിരെ ബിജെപി ആലപ്പുഴ ജില്ലാകമ്മിറ്റി നടത്തിയ എസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

English summary
pk krishnadas about pinarayi vijayan and sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X