Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണിക്ക് ഷോക്ക്ട്രീറ്റ്‌മെന്റ് നല്‍കണം..! ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണം..!

മലപ്പുറം: പോലീസ് ആസ്ഥാനത്ത് സമരം നടത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. എംഎം മണിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്ന് പികെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. മണിക്ക് ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. മലപ്പുറത്ത മുസ്ലിംയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പികെ കൃഷ്ണദാസിന്റെ പ്രതികരണം.

mm mani

മഹജിയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എംഎം മണി നടത്തിയ പ്രസ്താവനകള്‍. മഹിജയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവാത്തതുമായി ബന്ധപ്പെട്ടായിരുന്നു എംഎം മണിയുടെ വിവാദ പ്രതികരണം. മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ മഹജ കതകടച്ചിട്ട് കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞാല്‍ അത് വേറെ പണിയാകും എന്നായിരുന്നു മണിയുടെ പ്രതികരണം.

bjp

ഡിജിപി ആസ്ഥാനത്ത് മനപ്പൂര്‍വ്വം നുഴഞ്ഞ് കയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമം എന്നും എംഎം മണി വിമര്‍ശിച്ചിരുന്നു. മഹിജ മറ്റാരുടേയോ കൈകളില്‍ കളിക്കുകയാണ്. അവര്‍ യുഡിഎഫിന്റേയും ബിജെപിയുടെയും കയ്യിലാണ്. പോലീസിനെ ന്യായീകരിച്ച മന്ത്രി ഇനിയും സമരം ചെയ്താല്‍ ഇനിയും അറസ്റ്റ് ചെയ്യുമെന്നും പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+