പിണറായിക്ക് പ്രേതബാധ!! ബാധിച്ചിരിക്കുന്നത് ഇന്ദിരയുടെ പ്രേതം!! പറയുന്നതോ ബിജെപി നേതാവ്!!
പിണറായിയുടെ ഭരണത്തിന്റെ കീഴില്‍ സ്ത്രീത്വത്തിനും മാതൃത്വത്തിനു വിലയില്ലാതായെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. നീതിക്കു വേണ്ടി തെരുവിലിറങ്ങേണ്ട ഗതികേടാണ് കേരളത്തിലെ അമ്മമാര്‍ക്കെന്നും അദ്ദേഹം
തിരുവനന്തപുരം:ഇന്ദിരാ ഗാന്ധിയുടെ പ്രേതം മുഖ്യമന്ത്രി പിണറായി വിജയനു മേല്‍ ആവാഹിക്കപ്പെട്ടിരിക്കുകയാമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. മകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന കെഎന്‍ ഷാജഹാന്റെ അമ്മ തങ്കമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.
സര്‍ക്കാരിനെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് പിണറായിയുടെ ശ്രമമെന്ന് കൃഷ്ണദാസ് പറയുന്നു. ഡിആര്‍ഐ, മിസ നിയമമനുസരിച്ച് ഇന്ദിരാഗാന്ധി പോലും അറസ്റ്റ് ചെയ്യാന്‍ മടിച്ച കുറ്റങ്ങള്‍ക്കാണ് പിണറായി ഇപ്പോള്‍ അറസ്റ്റ് നടത്തുന്നതെന്നും കൃഷ്ണദാസ് പറയുന്നു.

പിണറായിയുടെ ഭരണത്തിന്റെ കീഴില്‍ സ്ത്രീത്വത്തിനും മാതൃത്വത്തിനു വിലയില്ലാതായെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. നീതിക്കു വേണ്ടി തെരുവിലിറങ്ങേണ്ട ഗതികേടാണ് കേരളത്തിലെ അമ്മമാര്‍ക്കെന്നും അദ്ദേഹം ആരോപിച്ചു.
കേരളം വീണ്ടും ഒരു അടിയന്തരാവസ്ഥയുടെ നിഴലിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന പിണറായി ഭരണത്തിന്റെ കീഴില്‍ മനുഷ്യാവകാശങ്ങള്‍ പിച്ചിച്ചീന്തപ്പെടുകയാണെന്നും കൃഷ്ണദാസ് പറയുന്നു. അന്യായമായി തടവില്‍ വച്ചിരിക്കുന്ന ഷാജഹാനെ ഉടന്‍ വിട്ടയക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.
മനുഷ്യാവകാശ ധ്വംസനമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കൃഷ്മദാസ് പറയുന്നു. ചെയ്ത ക്രൂരതയ്ക്ക പിണറായി ഷാജഹാനോടും കുടുംബത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം. ഷാജഹാന് നീതി കിട്ടാന്‍ അമ്മ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ബിജെപിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.












Click it and Unblock the Notifications