• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎമ്മിനെ വെല്ലാന്‍ പുതിയ നീക്കവുമായി ബിജെപി; വെള്ളാപ്പള്ളിയുമായി പി കെ കൃഷ്ണദാസ് ചര്‍ച്ച നടത്തി

ആലപ്പുഴ: വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി വലിയ രാഷ്ട്രീയ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് ബിജെപി നടത്തി വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലവിലേതില്‍ നിന്നും നാലിരട്ടിയില്‍ നിന്നും അഗംബലം ഉയര്‍ത്തണെന്നാണ് കഴിഞ്ഞയാഴ്ച തൃശൂരില്‍ ചേര്‍ന്ന ബിജെപി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചത്.

ജില്ലാ പഞ്ചാത്ത്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവയില്‍ നിന്നെല്ലാമായി 6000 വാര്‍ഡുകള്‍ സ്വന്തമാക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് എത്താനുള്ള പുതിയ നീക്കങ്ങള്‍ക്കും ബിജെപി തുടക്കം കുറിച്ചു കഴിഞ്ഞു.

ബിജെപിയുടെ സഖ്യകക്ഷി

ബിജെപിയുടെ സഖ്യകക്ഷി

തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസ് ബിജെപിയുടെ സഖ്യകക്ഷിയാണെങ്കില്‍ എസ്എന്‍ഡിപിയും വെള്ളാപ്പള്ള നടേശനും ഇതുവരെ ബിജെപിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാ ഈഴവ സമുദായത്തിന്‍റെ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും പോയത് ഇടതുപക്ഷത്തേക്കായിരുന്നു.

വലിയ മുന്നേറ്റങ്ങള്‍

വലിയ മുന്നേറ്റങ്ങള്‍

കേരളത്തിന്‍റെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഈഴവ വോട്ടുകളും നിര്‍ണ്ണായകമാണ്. ഇത് ബിജെപിക്കും നന്നായി അറിയാം. പുതുതായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് എസ് എന്‍ ഡിപിയും വെള്ളാപ്പള്ളി നടേശനും സര്‍ക്കാറുമായി ഉടക്കി നില്‍ക്കുന്നത് തങ്ങള്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരമായാണ് ബിജെപി കാണുന്നത്.

എസ്‍എന്‍ഡിപി

എസ്‍എന്‍ഡിപി

ഈ അവസരം മുതലെടുത്ത് എസ്‍എന്‍ഡിപിയേയും വെള്ളാപ്പള്ളി നടേശനേയും തങ്ങളുടെ പാളയത്തില്‍ എത്തിച്ച് ഈഴവ വോട്ടുകളില്‍ കടന്നു കയറാനുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തി വരുന്നത്. ഇതിന്‍റെ ഭാഗമായമാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി കെ കൃഷ്ണദാസ് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ച

കൂടിക്കാഴ്ച

വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. രാവിലെ 10.30ഓടെയാണ് പി. കെ. കൃഷ്ണദാസ് വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നത്. കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങള്‍ ഉള്‍പ്പടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായെന്നാണ് സൂചന.

വി സി നിയമനം

വി സി നിയമനം

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരേയും മന്ത്രി കെടി ജലീലിനെതിരേയും വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങലോടും പൂര്‍ണമായും യോജിക്കുന്നതായി കൃഷ്ണദാസ് കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ചര്‍ച്ചാ വിഷയങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറയതുമില്ല.

സൗഹൃദ സംഭാഷണം

സൗഹൃദ സംഭാഷണം

വെള്ളാപ്പള്ളി നടേശനുമായി സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും കൃഷ്ണദാസ് പ്രതികരിച്ചു. അതേസമയം, ശ്രീനാരായണ ഓപ്പൺ സർവകലാശാല വി.സി നിയമന വിഷയത്തിൽ വെള്ളാപ്പള്ളി സർക്കാരിനെ വിമർശിച്ചപ്പോൾ മുസ്ലീം ലീഗ് ഇടതുപക്ഷത്തെ പിന്തുണച്ചത് ലീഗും ഇടത് പക്ഷവും തമ്മിൽ മുഹബ്ബത്തിലായത് കൊണ്ടാണെന്നും കൃഷ്ണ ദാസ് വിമർശിച്ചു

പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

എന്നാൽ, ചർച്ചയെക്കുറിച്ച് പ്രതികരിക്കാൻ വെള്ളാപ്പള്ളി നടേശൻ തയാറായില്ല. എന്‍ഡിഎയുടെ ഘടക കക്ഷി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കൂടുക്കാഴ്ചയ്ക്ക വലിയ രാഷ്ട്രീയ പ്രധാന്യമാണ് കല്‍പ്പിക്കുന്നത്.

സര്‍ക്കാറിനെതിരെ

സര്‍ക്കാറിനെതിരെ

ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ വൈസ് ചാനസ്‍ലറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാറിനെതിരെ അതിശക്തമായ വിമര്‍ശനമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ നേരത്തെ നടത്തിയത്. ശ്രീനാരായണ സമൂഹത്തിന്‍റെ കണ്ണില്‍ കുത്തുന്ന നിലപാടാണ് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

cmsvideo
  Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam
  മന്ത്രി കെടി ജലീല്‍

  മന്ത്രി കെടി ജലീല്‍

  മന്ത്രി കെടി ജലീല്‍ നിര്‍ബന്ധിച്ചാണ് പ്രവാസിയെ വിസി ആക്കിയതെന്നും ഇതിന് മന്ത്രി വാശിപിടിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. മന്ത്രി ജലീൽ സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാളാണ്. സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായ സ്നേഹമാണ് അദ്ദേഹത്തിനുള്ളതെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു.

  കോണ്‍ഗ്രസ് മാണി സാറിനെ പിന്നില്‍ നിന്ന് കുത്തി; പാലാ തിരഞ്ഞെടുപ്പിലും ചതിയുണ്ടായതായി ജോസ് കെ മാണി

  English summary
  PK Krishnadas met SNDP General Secretary Vellapally Nadesan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X