കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതിക്കെതിരെ ഹര്‍ത്താൽ, മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമെതിരെ പികെ കൃഷ്ണദാസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: രാജ്യസഭയും ലോക്‌സഭയും പാസാക്കിയ പൗരത്വ ബില്ലിനെതിരെ നാളെ സംസ്ഥാനത്ത് ചിലസംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന മുഴുവന്‍ അക്രമങ്ങളുടെയും ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമായിരിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പികെ കൃഷ്ണദാസ് . കണ്ണൂരില്‍ ബിജെപി ജില്ലാകമ്മിറ്റി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഫിന്റെയും എല്‍ഡിഎഫിന്റെയും സ്‌പോണ്‍സേര്‍ഡ് ഹര്‍ത്താലാണ് നാളെ നടക്കാന്‍ പോകുന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

 വ്യാജന്‍മാര്‍ വിലസി!! ചാവേറും രാഹുലും ഒരുമിച്ച്... സോണിയയുടെ കാല്‍പിടിച്ച് മോദി, മദ്യപിച്ച പ്രിയങ്ക വ്യാജന്‍മാര്‍ വിലസി!! ചാവേറും രാഹുലും ഒരുമിച്ച്... സോണിയയുടെ കാല്‍പിടിച്ച് മോദി, മദ്യപിച്ച പ്രിയങ്ക

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന അക്രമത്തിനെതിരെ സുപ്രീം കോടതിയുടെ വാക്കുകള്‍ ബിജെപിയും സ്വാഗതംചെയ്യുകയാണ്. സിപിഎമ്മിനും കോണ്‍ഗ്രസിനും മറ്റുദേശ വിരുദ്ധര്‍ക്കുമെതിരെയുള്ള ശക്തമായ തിരിച്ചടിയാണിത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാണ് ഡിവൈഎഫ്‌ഐ അടക്കമുള്ള നിരവധി സംഘടനകള്‍ പ്രതിഷേധം നടത്തുന്നത്.

pk

കള്ളപ്രചാരണത്തിലൂടെ രാജ്യത്ത് കലാപവും മത വിഭജനവും നടത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഒരു മത വിഭാഗത്തെ അധിക്ഷേപിക്കും വിധമാണ് പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങള്‍. യുഡിഫിന്റെയും എല്‍ഡിഎഫിന്റെയും കെണിയില്‍ വീഴരുതെന്ന് ഇസ്‌ലാം സമൂഹത്തോട് ബിജെപി ആവശ്യപ്പെടുകയാണ്.

നേരത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ട കാര്യമാണ് ഇപ്പോള്‍ നടപ്പിലാക്കിയത്. മുസ്ലിം വിഭാഗത്തിനിടയില്‍ അനാവശ്യ ഭീതി ഉണ്ടാക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോള്‍ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഇവിടെ ഉള്ള പൗരന്മാര്‍ക്ക് ബാധകമല്ലെന്നു ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വാക്കുകള്‍ വളച്ചൊടിച്ചു ചില സങ്കുചിത രാഷ്ട്രീയക്കാ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണ്

പിണറായി കുഴിച്ച കുഴിയില്‍ ചെന്നിത്തല വീണിരിക്കുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി നിയമം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന വ്യാപകമായി ബിജെപി പ്രചരണം നടത്തുമെന്നും ഇതോടെ രാഷ്ട്രീയ എതിരാളികളും സര്‍ക്കാര്‍ വിരുദ്ധരും നടത്തുന്ന വ്യാജ പ്രചാരണം പൊളിയുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
PK Krishnadas on hartal against citizenship amendment law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X