കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം: ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏല്‍പ്പിക്കാന്‍ പിണറായി തയ്യാറാവണം; പികെ കൃഷ്ണദാസ്

Google Oneindia Malayalam News

തിരുവനന്തപുരം: ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

pk

സമരക്കാരും സര്‍ക്കാരിലെ ഒരു വിഭാഗവും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയമുണ്ട്. വിഴിഞ്ഞത്ത് രഹസ്യാന്വേഷണ വിഭാഗം ദയനീയമായി പരാജയപ്പെട്ടു. 144 പ്രഖ്യാപിക്കണ്ടായെന്ന് കളക്ടര്‍ പറഞ്ഞത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ശബരിമല പ്രക്ഷോഭ സമയത്ത് നാമം ജപിച്ചവരെ പോലും ക്രൂരമായി തല്ലിചതച്ച പൊലീസാണ് കേരളത്തിലുള്ളത്. വിഴിഞ്ഞത്ത് കലാപം നടത്തിയവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പികെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.

അതേസമയം, വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമാണെന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പൊലീസ് സ്റ്റേഷന്‍ അക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് ഗൂഢാലോചനയാണ്. സര്‍ക്കാരിന്റെ ഒത്താശ കലാപകാരികള്‍ക്ക് ലഭിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും കുടുംബാഗങ്ങളുമാണ് സമരത്തിന് മുന്നിലുള്ളത്. ആന്റണി രാജു വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ ചരട് വലിക്കുകയാണ്. ശബരിമലയില്‍ പൊലീസ് എടുത്ത സമീപനവും വിഴിഞ്ഞത്ത് എടുക്കുന്ന സമീപനവും സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ്.

മന്ത്രിയുടെ സഹോദരന്റെ ഭാര്യയുടെ പേരില്‍ വിദേശത്ത് നിന്നും പണം വന്നത് അന്വേഷിക്കണം. പ്രദേശവാസികളുടെ പുനരധിവാസത്തിനെ ബിജെപി അനുകൂലിക്കുന്നു. എന്നാല്‍ തുറമുഖം വേണ്ടായെന്ന നിലപാടാണ് അവര്‍ക്കുള്ളത്. പുനരധിവാസം ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സിപിഎം ഒരു വശത്ത് സമരക്കാരെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് വികസനത്തിനോടൊപ്പമാണെന്ന് കാണിക്കാന്‍ പാഴ്ശ്രമം നടത്തുകയുമാണ്. ഹൈക്കോടതി സമരപന്തല്‍ പൊളിക്കണമെന്നും സമരക്കാരെ നീക്കണമെന്നും നിര്‍ദ്ദേശിച്ചത് സര്‍ക്കാര്‍ അവഗണിച്ചു. ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെടാത്തതാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് കലാപമുണ്ടാകാന്‍ കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

English summary
PK Krishnadas Says Vizhinjam incident has proved that Pinarayi is the most failed home minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X