കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭയോടുള്ള അവഗണനയിൽ പ്രതികരിച്ച് കൃഷ്ണദാസ്,സുരേന്ദ്രനെ കുറിച്ചുള്ള ചോദ്യത്തിനും പ്രതികരണം, സുരക്ഷിത നിലപാട്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയില്‍ ഇപ്പോള്‍ മൂന്ന് ഗ്രൂപ്പുകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വി മുരളീധരന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും പിന്നെ ശോഭ സുരേന്ദ്രന്‍ നയിക്കുന്ന മൂന്നാം ഗ്രൂപ്പും . കുറച്ചുനാളുകളായി ഔദ്യോഗിക നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രന്‍ നയിക്കുന്ന പ്രതിഷേധത്തില്‍ പങ്കാളികളാകാതിരിക്കുകയായിരുന്നു കൃഷ്ണദാസ് പക്ഷം .

ആര്‍എസ്എസിന്റെ മാനം കെടുത്തിയ ബിജെപി; കെ സുരേന്ദ്രന് രൂക്ഷവിമര്‍ശനം... യുവമോർച്ച നേതാവിനെ പോലെ! ആര്‍എസ്എസിന്റെ മാനം കെടുത്തിയ ബിജെപി; കെ സുരേന്ദ്രന് രൂക്ഷവിമര്‍ശനം... യുവമോർച്ച നേതാവിനെ പോലെ!

'എന്നാല്‍ ശോഭാ സുരേന്ദ്രന്‍ അധ്യക്ഷയാവട്ടെ'; കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രന് തിരിച്ചടി'എന്നാല്‍ ശോഭാ സുരേന്ദ്രന്‍ അധ്യക്ഷയാവട്ടെ'; കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രന് തിരിച്ചടി

ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ പികെ കൃഷ്ണദാസ് തയ്യാറായിരിക്കുന്നു . അത് മാത്രമല്ല , കെ സുരേന്ദ്രന്റെ പ്രകടനത്തെകുറിച്ച് എങ്ങും തൊടാത്ത മറുപടിയും നല്‍കിയിട്ടുണ്ട് അദ്ദേഹം. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പി കെ കൃഷ്ണദാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബിജെപിയില്‍ ശോഭ സുരേന്ദ്രന്‍ പക്ഷത്തിന് കൂടുതല്‍ കരുത്തുപകരുന്നതാണ് കൃഷ്ണദാസിന്റെ പ്രതികരണങ്ങള്‍ ...

ശോഭയുടെ പ്രശ്‌നം പരിഹരിക്കണം

ശോഭയുടെ പ്രശ്‌നം പരിഹരിക്കണം

ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ അവഗണനയെ കുറിച്ച് പലരും പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. അങ്ങനെ ആര്‍ക്കെങ്കിലും പരാതികളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കണം എന്നാണ് പികെ കൃഷ്ണദാസ് പറയുന്നത്. പ്രശ്‌നങ്ങള്‍ സംഘടനയ്ക്ക് അകത്ത് നിന്ന് തന്നെ പരിഹരിക്കണമെന്നും അതിന് ബിജെപി നേതൃത്വത്തിന് കഴിയും എന്നും പികെ കൃഷ്ണദാസ് പറയുന്നു.

ശോഭയുടേത് അച്ചടക്ക ലംഘനമോ

ശോഭയുടേത് അച്ചടക്ക ലംഘനമോ

പാര്‍ട്ടി പരിപാടികളിലോ കമ്മിറ്റികളിലോ പോലും ശോഭ സുരേന്ദ്രന്‍ പങ്കെടുക്കാതിരുന്നത് അച്ചടക്ക ലംഘനമല്ലേ എന്ന് അഭിമുഖകാരന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ശോഭ സുരേന്ദ്രനെ കുറ്റപ്പെടുത്താന്‍ പികെ കൃഷ്ണദാസ് തയ്യാറായില്ല. എല്ലാ പ്രശ്‌നങ്ങളും പാര്‍ട്ടി പരിശോധിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആരേയും കുറ്റപ്പെടുത്താതെ

ആരേയും കുറ്റപ്പെടുത്താതെ

ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്ത വിഷയത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിലായിരുന്നു പികെ കൃഷ്ണദാസിന്റെ പ്രതികരണം. സംസ്ഥാന നേതൃത്വും കേന്ദ്ര നേതൃത്വവും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ സംസ്ഥാന തലത്തിലുള്ള ചുമതലകള്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്.

നേതൃത്വത്തിന് വീഴ്ച

നേതൃത്വത്തിന് വീഴ്ച

സംസ്ഥാനത്തെ പാര്‍ട്ടിയെ ഐക്യത്തോടെ കൊണ്ടുപോകുന്നതില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം പികെ കൃഷ്ണദാസ് നല്‍കിയില്ല. ഏതെങ്കിലും ഒരു കാര്യം പ്രത്യേകമായി എടുത്ത് പറയാതെ അങ്ങനെ മൊത്തത്തില്‍ പറയാന്‍ ആകില്ലെന്നായിരുന്നു മറുപടി.

സുരേന്ദ്രനെ എങ്ങനെ വിലയിരുത്തുന്നു

സുരേന്ദ്രനെ എങ്ങനെ വിലയിരുത്തുന്നു

മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഇപ്പോഴത്തെ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ സുരേന്ദ്രനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. മറിച്ച്, പാര്‍ട്ടിയുടേത് കൂട്ടായ നേതൃത്വമാണെന്നും വിജയിച്ചാലും തോറ്റാലും അത് ഒരുപോലെ എല്ലാവര്‍ക്കും ബാധകമാണ് എന്നുമായിരുന്നു പ്രതികരണം.

സ്വയം നേരിടുന്ന അവഗണന

സ്വയം നേരിടുന്ന അവഗണന

പികെ കൃഷ്ണദാസും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും കടുത്ത അവഗണന നേരിടുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യത്തിനും തന്ത്രപരമായ മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. തെലങ്കാനയുടെ പ്രഭാരി സ്ഥാനത്ത് നിന്ന് നീക്കിയത് സ്വാഭാവിക നടപടിയാണെന്നും താന്‍ ഇനി എവിടെ പ്രവര്‍ത്തിക്കണം എന്നത് കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറയുന്നുണ്ട്.

പ്രതീക്ഷിച്ച വിജയമില്ല

പ്രതീക്ഷിച്ച വിജയമില്ല

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഭേദപ്പെട്ട വിജയം നേടിയിട്ടുണ്ട് എന്നാണ് പികെ കൃഷ്ണദാസിന്റെ അഭിപ്രായം. എന്നാല്‍ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു വിജയം നേടാനായിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചതുകൊണ്ടാണ് അത് സംഭവിച്ചത് എന്നാണ് വിശദീകരണം. നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ പോര്‍മുഖം തുറക്കുമെന്നും പറയുന്നുണ്ട്.

കേന്ദ്രത്തിലേക്ക്

കേന്ദ്രത്തിലേക്ക്

പികെ കൃഷ്ണദാസിനെ പ്രഭാരി സ്ഥാനത്ത് നിന്ന് നീക്കിയതിനെ രണ്ട് രീതിയിൽ ആയിരുന്നു ബിജെപി പ്രവർത്തകർ തന്നെ നിരീക്ഷിച്ചിരുന്നത്. അടുത്ത മന്ത്രിസഭ പുന:സംഘടനയിൽ പികെ കൃഷ്ണദാസിനെ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നായിരുന്നു ഒരു വിഭാഗം വിലയിരുത്തിയത്. എന്നാൽ പാർട്ടിയിൽ കൂടുതൽ ഒതുക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും ഒരു വിഭാഗം ആ തീരുമാനത്തെ വിലയിരുത്തിയിരുന്നു.

വിവാദങ്ങള്‍ തീരാതെ

വിവാദങ്ങള്‍ തീരാതെ

ബിജെപിയിലെ വിഭാഗീയ വിവാദങ്ങള്‍ ഇപ്പോഴും തീരാതെ തുടരുകയാണ്. ശോഭ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ വി മുരളീധരന്‍ പക്ഷം നടത്തിയ നീക്കം കോര്‍ കമ്മിറ്റിയില്‍ പരാജയപ്പെട്ടിരുന്നു. ശോഭയുമായി പുതിയ പ്രഭാരി തന്നെ നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം.

'വെടിനിര്‍ത്തലിന് ബിജെപി'; ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായേക്കും'വെടിനിര്‍ത്തലിന് ബിജെപി'; ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായേക്കും

English summary
PK Krishnadas demands, Sobha Surendran;s complaints should be solved soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X