കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോകസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി പികെ കുഞ്ഞാലിക്കുട്ടി എംപി. വിഷയം അതീവ ഗൗരവമുള്ളതാണെന്നും വിദ്യാർത്ഥിനി തന്റെ ആത്മഹത്യ കുറിപ്പിൽ അദ്ധ്യാപകനാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗൗരവം വർധിപ്പിക്കന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

pklatheef-

ഇതാദ്യമായല്ല ഐഐടിയിൽ വിദ്യാർത്ഥികൾ മരണപ്പെടുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ അഞ്ച് വിദ്യാർത്ഥികൾ ഐഐടിയിൽ വ്യത്യസ്ഥ സാഹചര്യങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്.സാമൂഹിക മാറ്റത്തിന്റെ വക്താക്കളാവേണ്ടവരായ അധ്യാപകരുടെ ഭാഗത്ത് നിന്ന് ജാതീയവും,വർഗീയവുമായ വിവേചനമുണ്ടാകുന്നത് അംഗീകരിക്കാനാവില്ല.

പോലിസ് ഉദ്യോഗസ്ഥരും ഐ.ഐ.ടി അധികൃതരും കുറ്റകരമായ നിസ്സംഗതയാണ് വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നും ലോക്സഭാ സെക്രട്ടറി ജനറലിന് നൽകിയ നോട്ടീസിൽ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് വലിയ റോളില്ല; പ്രവര്‍ത്തകരെ ഞെട്ടിച്ച് ഡികെ ശിവകുമാര്‍, കാരണംകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് വലിയ റോളില്ല; പ്രവര്‍ത്തകരെ ഞെട്ടിച്ച് ഡികെ ശിവകുമാര്‍, കാരണം

അതാനിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ; വിമതന് വോട്ടില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍, സവാദ് മത്സരിക്കണംഅതാനിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ; വിമതന് വോട്ടില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍, സവാദ് മത്സരിക്കണം

വന്‍ ട്വിസ്റ്റ്!! ബിജെപി എംഎല്‍എമാര്‍ എന്‍സിപിയിലേക്കെന്ന്, സോണിയ-പവാര്‍ കൂടിക്കാഴ്ചയ്ക്ക് മുന്‍പ്വന്‍ ട്വിസ്റ്റ്!! ബിജെപി എംഎല്‍എമാര്‍ എന്‍സിപിയിലേക്കെന്ന്, സോണിയ-പവാര്‍ കൂടിക്കാഴ്ചയ്ക്ക് മുന്‍പ്

English summary
PK Kunhalikkutty about fathima latheef
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X