കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതും മുല്ലപ്പള്ളി; യുഡിഎഫ് തൂത്തുവാരുമെന്ന് കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം പുരോഗമിക്കുമ്പോൾ പ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് റെക്കോർഡ് വിജയം നേടുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. കഴിഞ്ഞ നാല് വർഷമായി കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനനെതിരായ വിധിയായിരിക്കും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ആരാണ് ക്ഷീണിച്ചതെന്ന് 16ന് അറിയാമെന്ന് മുഖ്യമന്ത്രി, എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്നും പിണറായിആരാണ് ക്ഷീണിച്ചതെന്ന് 16ന് അറിയാമെന്ന് മുഖ്യമന്ത്രി, എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്നും പിണറായി

കോഴിക്കോട് വോട്ട് ചെയ്ത ശേഷമ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ കൂടിയായ മുലപ്പള്ളി. അതേ സമയം ഇടതുപക്ഷത്തിന്റെ ഭരണത്തിഷ എല്ലാ മേഖലയിലുള്ള ആളുകളും അതീവ നിരാശരും ദുഖിതരുമാണ്. വോട്ടെടുപ്പിൽ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

 udf-16079196

Recommended Video

cmsvideo
തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തിൽ യുഡിഎഫ് റെക്കോർഡ് വിജയം നേടും;ഇടതു ദുർഭരണത്തിനെതിരേ ജനം വിധിയെഴുതുമെന്ന് മുല്ലപ്പള്ളി

തദ്ദേശ തിരഞ്ഞെടുപ്പിൽ നിറഞ്ഞ ആത്മവിശ്വാസമുണ്ടെന്നാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മലബാറിലും കേരളത്തിലൊട്ടാകെയും യുഡിഎഫ് തൂത്തുവാരുമെന്നും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് യുഡിഎഫിൽ മാത്രമാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ഫലത്തോടെ അക്കാര്യം വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന നാല് ജില്ലകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിവരുന്നതിനിടെയാണ് നേതാക്കളും വിജയപ്രതീക്ഷ പങ്കുവെച്ച് രംഗത്തെത്തിയിട്ടുള്ളത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

English summary
PK Kunhalikkutty and Mullappally Ramachandran shares their hopes on election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X