കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് കോളേജ് അധ്യപകന് ലീഗ് പിന്തുണ; മതനേതാക്കളുടെ യോഗം, സര്‍ക്കാരിനെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

ഈ മാസം 29ന് പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം മത നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: ഫാറൂഖ് കോളേജ് അധ്യാപകന്റെ വത്തക്ക പരാമര്‍ശനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ അധ്യാപകന് പിന്തുണ ഏറുന്നു. അധ്യാപകനെ പിന്തുണച്ച് കഴിഞ്ഞദിവസം കൊടുവള്ളിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെ മുസ്ലിം ലീഗ് വിഷയത്തില്‍ ഇടപെടുന്നു. അധ്യാപകനെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരേ പ്രതിഷേധം ശക്തിപ്പെട്ടിരിക്കെയാണ് മുസ്ലിം ലീഗ് വിഷയം ഏറ്റെടുക്കുന്നത്.
കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ സംഘപരിവാറിനെ പ്രീണിപ്പിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണിതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി കുറ്റപ്പെടുത്തി. എന്ത് അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ കേസെടുത്തതെന്നും അദ്ദേഹം ചോദിച്ചു. സമരം ശക്തിപ്പെടുത്താനാണ് മുസ്ലിം ലീഗ് തീരുമാനം...

 ഏലസ്സും ആഭിചാര ക്രിയകളും; സൗദി അറേബ്യയില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ, ശിര്‍ക്കിന് ശിക്ഷ മരണം ഏലസ്സും ആഭിചാര ക്രിയകളും; സൗദി അറേബ്യയില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ, ശിര്‍ക്കിന് ശിക്ഷ മരണം

മാറിയ വസ്ത്രധാരണം

മാറിയ വസ്ത്രധാരണം

ഫാറൂഖ് കോളേജ് അധ്യാപകനായ ജൗഹര്‍ മുനവ്വറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. നരിക്കുനിയില്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗമാണ് കേസിന് അധാരം. പെണ്‍കുട്ടികളുടെ മാറിയ വസ്ത്രധാരണ രീതിയെ കുറിച്ച് അധ്യാപകന്‍ പ്രസംഗിച്ചപ്പോള്‍ നടത്തിയ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് ആക്ഷേപം. തൊട്ടുപിന്നാലെയാണ് പോലീസ് കേസെടുത്തത്. ഇതിനെതിരെ നിരവധി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗും വിഷയം ഏറ്റെടുക്കുന്നത്. നേരത്തെ ഇസ്ലാമിക മത പ്രബോധകന്‍ എംഎം അക്ബറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും ലീഗ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

ന്യൂനപക്ഷ വിരോധം

ന്യൂനപക്ഷ വിരോധം

ഇടതുപക്ഷ സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരോധമാണ് ഇതില്‍ നിന്നു ബോധ്യമാകുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. വസ്ത്ര ധാരണത്തെ കുറിച്ചും ജീവിത രീതികളെ കുറിച്ചും ഓരോ മതങ്ങള്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ടാകും. അധ്യാപകന്റേതിന് സമാനമായ അഭിപ്രായപ്രകടനങ്ങള്‍ മുമ്പ് പലരും നടത്തിയതാണ്. സാംസ്‌കാരിക നായകരും സാഹിത്യകാരന്‍മാരും ഗായകരും വരെ പെണ്‍കുട്ടികളുടെ വസ്ത്രധാരണയെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ അത്തരം ഘട്ടങ്ങളിലൊന്നും പോലീസ് കേസെടുക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. അവിടെയാണ് ഇടതുസര്‍ക്കാരിന്റെ നിലപാടില്‍ സംശയമുള്ളതെന്ന് അദ്ദേഹം പറയുന്നു.

ഒരുവിഭാഗത്തെ തിരഞ്ഞുപിടിക്കുന്നു

ഒരുവിഭാഗത്തെ തിരഞ്ഞുപിടിക്കുന്നു

പോലീസ് ഒരുവിഭാഗത്തെ തിരഞ്ഞുപിടിക്കുന്നുവെന്ന ആക്ഷേപം നിലവിലുണ്ട്. ഈ ആരോപണത്തിന് ബലം നല്‍കുന്ന നടപടിയാണിപ്പോള്‍ ഫാറൂഖ് കോളേജ് അധ്യാപകന്റെ കാര്യത്തിലുണ്ടായിരിക്കുന്നത്. മതപ്രബോധകരും പ്രവര്‍ത്തകരും നടത്തുന്ന അഭിപ്രായ പ്രകടനങ്ങളില്‍ പോലീസ് ഇടപെടുകയാണ്. പോലീസിനെ ഉപയോഗിച്ച് ഇത്തരക്കാരെ മൗനികളാക്കാനുള്ള നീക്കം ഗൗരവത്തോടെ കാണണം. ഇത്തരം വിഷയങ്ങള്‍ അനാവശ്യ വിവാദത്തിലേക്ക് കൊണ്ടുപോയി ആളിക്കത്തിക്കാനുള്ള ശ്രമം പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കില്ല. വെടക്കാക്കി തനിക്കാക്കുക എന്ന സംഘപരിവാര്‍ ശൈലി തന്നെയാണ് ഇടതുപക്ഷ സര്‍ക്കാരും സ്വീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

വര്‍ഗീയ പ്രസംഗങ്ങള്‍

വര്‍ഗീയ പ്രസംഗങ്ങള്‍

തീ തുപ്പുന്ന വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തന്നവരുണ്ട്. അവര്‍ക്കെതിരേ നടപടിയില്ല. മത പണ്ഡിതന്‍മാര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ മുസ്ലിം ലീഗ് അടങ്ങിയിരിക്കില്ല. ശക്തമായി ചെറുക്കും. വസ്ത്ര ധാരണയെ കുറിച്ച് ഇവിടെ ആരും ആരെയും നിര്‍ബന്ധിച്ചിട്ടില്ല. സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ സംബന്ധിച്ച് പറയുകയാണ് ചെയ്തത്. ഈ മാസം 29ന് പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം മത നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ വിശദമായി യോഗം ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫാറൂഖ് കോളേജ് അധ്യാപകനെതിരെ കേസെടുത്തതിനെതിരെ യൂത്ത് ലീഗ് നേതാക്കളും രംഗത്തുവന്നിരുന്നു. എന്നാല്‍ അധ്യാപകന്റെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പ്രതികരിച്ചിരുന്നത്.

 ''ഞാൻ എന്തു തെറ്റ് ചെയ്തെന്ന് മനസിലാകുന്നില്ല'', വിതുമ്പലോടെ സീരിയൽ നടി മഹാലക്ഷ്മി... വീഡിയോ കാണാം.. ''ഞാൻ എന്തു തെറ്റ് ചെയ്തെന്ന് മനസിലാകുന്നില്ല'', വിതുമ്പലോടെ സീരിയൽ നടി മഹാലക്ഷ്മി... വീഡിയോ കാണാം..

English summary
PK Kunjalikkutty supports Farook Collage Teacher Jouhar Munawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X