അമിത് ഷായെയും ബിജെപിയെയും പരിഹസിച്ച് കുഞ്ഞാലിക്കുട്ടി! സീറ്റ് കിട്ടണമെന്ന് പറഞ്ഞാൽ എങ്ങനെ കിട്ടാനാ..
കേരളത്തിൽ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണ്. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്നു പറഞ്ഞാൽ ബിജെപിക്ക് സീറ്റ് കിട്ടുമോ എന്നും കുഞ്ഞാലിക്കുട്ടി പരിഹാസത്തോടെ ചോദിച്ചു.
കോഴിക്കോട്: ബിജെപിക്ക് കേരളത്തിൽ സീറ്റ് കിട്ടണമെങ്കിൽ ജനങ്ങൾ വോട്ട് ചെയ്യണമെന്നും, അതിന് ജനങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി. ബിജെപി കേരളത്തിൽ സീറ്റ് നേടിയില്ലെങ്കിൽ സംസ്ഥാന നേതാക്കൾ ഭവിഷ്യത്ത് അനുഭവിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണ്. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്നു പറഞ്ഞാൽ ബിജെപിക്ക് സീറ്റ് കിട്ടുമോ എന്നും കുഞ്ഞാലിക്കുട്ടി പരിഹാസത്തോടെ ചോദിച്ചു. സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗം ബിജെപിയ്ക്ക് ബദലായി മുന്നണി രൂപപ്പെടുമെന്ന പ്രതീക്ഷ നൽകുന്നതായും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

അമിത് ഷാ വന്നിടത്തെല്ലാം വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ടെന്ന മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം നിറഞ്ഞ പ്രതികരണം. ന്യൂനപക്ഷങ്ങളെ വിലയ്ക്കെടുക്കാമെന്ന ബിജെപി മോഹം കേരളത്തിൽ നടപ്പില്ലെന്നും, അമിത് ഷാ പോയ സ്ഥലങ്ങളിലെല്ലാം വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ കേരള ജനത ജാഗ്രത പാലിക്കണമെന്നുമായിരുന്നു മജീദിന്റെ അഭിപ്രായം.
60 കാരനായ സംവിധായകനെ വിവാഹം ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് നടി പറയുന്നു !!
കോഴിക്കോട് ചേരുന്ന മുസ്ലീം ലീഗ് രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിനിടയിലായിരുന്നു ഇരുവരും മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. കേന്ദ്രസർക്കാർ നടപ്പാക്കിയ കശാപ്പ് നിയന്ത്രണവും, കേരളത്തിലെ അമിത് ഷായുടെ സന്ദർശനവുമെല്ലാമാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്.












Click it and Unblock the Notifications