കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎയില്‍ കേസെടുത്തില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നു, സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്ന് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. കേസുകള്‍ പിന്‍വലിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. തമിഴ്‌നാട് അടക്കം കേസുകള്‍ പിന്‍വലിച്ചിട്ടും മുഖ്യമന്ത്രി ഈ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റ് വായിക്കാം.

1

ഇന്ത്യക്കകത്തും പുറത്തും വലിയ ചലനങ്ങള്‍ സൃഷ്ടിച്ച വിഷയമാണ് കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം. ജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങി സമരപോരാട്ടം നടത്തി ഇന്ത്യയുടെ മതേതര പൈതൃകത്തെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്തു. കോണ്‍ഗ്രസ്സ് അടക്കമുള്ള മതേതര പ്രസ്ഥാനങ്ങളും മതേതര സര്‍ക്കാരുകളുമെല്ലാം ഈ പുതിയ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും അതിനനുസൃതമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു.

കേരളത്തില്‍ യു.ഡി.എഫ് അതിശക്തമായിത്തന്നെ ഈ നിയമത്തിനെതിരെ പോരാട്ടം നടത്തി. ഈ വിഷയത്തില്‍ ഒന്നിച്ചുള്ള പോരാട്ടമാണ് ഗുണകരമാവുക എന്നുകണ്ട് സര്‍ക്കാരുമായി ചേര്‍ന്ന് സമരം ചെയ്യാന്‍പോലും യുഡിഎഫ് തയ്യാറായി. എന്നാല്‍ എല്ലാവിഷയങ്ങളിലും എന്നപോലെ ഈ വിഷയത്തിലും സര്‍ക്കാരിന്റെ പ്രതിച്ഛായയായിരുന്നു അവര്‍ ലക്ഷ്യം വെച്ചത്.

സമരക്കാര്‍ക്കെതിരെ കേസ്സെടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ സമരം ചെയ്ത സാംസ്‌കാരിക, മത, സാമൂഹിക രംഗത്തെ അഞ്ഞൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വിവരാകാശം വഴി അറിയാന്‍ സാധിച്ചതില്‍ നിന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാണ്. കേസ്സുകള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് നാനാ ഭാഗത്തുനിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും അതിനെതിരെ ചെറുവിരലനക്കാത്തത് സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

തമിഴ്‌നാട്ടില്‍ ആയിരത്തി അഞ്ഞൂറിലേറെ കേസ്സുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ഇവിടെയൊരു സര്‍ക്കാര്‍ വെറും വാചക കസര്‍ത്തുമായി മുന്നോട്ട് പോകുന്നത്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇത്രയും ദിവസമായിട്ടും കേസുകള്‍ പിന്‍വലിക്കാത്ത സര്‍ക്കാരിന്റെ സമീപനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

English summary
pk kunhalikutty against ldf govt on case against caa protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X