കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ്!

Google Oneindia Malayalam News

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ഭരണകാലത്ത് യുഎപിഎ കരിനിയമമാണെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചവർ തന്നെയാണ് ഭരണത്തിലെത്തിയപ്പോൾ കരിനിയമം നടപ്പാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിണറായി സർക്കാരിന്റെ കരിനിയമത്തിനെതിരെ മുന്നണിക്കകത്ത് നിന്ന് നിലവിളിച്ചതുകൊണ്ട് കാര്യമില്ല.

സിപിഎം ഭരണ ഘടനയും നിരോധിത പുസ്തകമോ? നിരോധിത പുസ്തകങ്ങളെന്ന് പോലീസ് നിരത്തിയതിൽ സിപിഎം ഭരണഘടനയും...സിപിഎം ഭരണ ഘടനയും നിരോധിത പുസ്തകമോ? നിരോധിത പുസ്തകങ്ങളെന്ന് പോലീസ് നിരത്തിയതിൽ സിപിഎം ഭരണഘടനയും...

ഒന്നുകിൽ ഉള്ളിൽ നിന്ന് എതിർത്ത് ഇല്ലാതാക്കാൻ കഴിയണം. അല്ലെങ്കിൽ പുറത്ത് വന്ന് തോൽപ്പിക്കണം. ഞങ്ങളൊക്കെ ചെയ്യുന്നത് പോലെയാണ് സിപിഐ ചെയ്യേണ്ടത്. എല്ലാക്കാലത്തും യുഎപിഎക്കെതിരായ നിലപാടാണ് മുസ്ലീം ലീഗ് സ്വീകരിച്ചിരുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

PK Kunhalikutty

പുറത്ത് വരണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഉപദേശം കൊടുക്കു്നനില്ല. ഉള്ളിൽ‌ നിൽക്കുന്നവർ അത് അകത്ത് എതിർത്ത് ഇല്ലാതാക്കാനുള്ള കരുത്ത് കാണിക്കുകയണ് വേണടതെന്നും കുഞ്ഞാലിക്കുിട്ടി പറഞ്ഞു. ഇവിടെ നമ്മൾ ഇടയ്ക്കിടയ്കക് കരച്ചിൽ കേൾക്കും. പക്ഷേ റിസൾട്ട് ഉണ്ടാകുന്നില്ല. തൊട്ടതിനൊക്കെ നാട്ടുകാരുടെ മുന്നിൽ കരയുന്നതിന് പകരം യുഎപിഎ ഇട്ടതിനൊക്കെ കരുതത് കാട്ടുകയാണ് സിപിഐ ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇത്രയും നിസാരമായ കുറ്റത്തിന് വിദ്യാർത്ഥികൾക്ക് നേരെ യുഎപിഎ ചുമത്തിയത് സർക്കാർ ഗൗരവമായി അലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പൊളിറ്റിക്കൽ അഡ്വൈസിനനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നാണ് സമീപ കാലത്തെ പോലീസ് ഇടപെടലുകളിൽ നിന്ന് വ്യക്തമാകുന്നതെന്നനും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English summary
PK Kunhalikutty against Pinarayi government for student's UAPA arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X