‘മുഖ്യമന്ത്രി’യാകാൻ കുഞ്ഞാലിക്കുട്ടിയും! അന്ത്യശാസനവും അവഗണിക്കപ്പെടുന്നതിൽ ഹൈക്കമാ​ൻ​ഡി​ന്​ അ​തൃ​പ്തി

ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തന്നെ നേതാക്കൾ പ്രതിച്ഛായ മിനുക്കലുമായി അരങ്ങ് തകർക്കുന്നതിനിടെ, ആ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പേര് കൂടി ചേർത്തുവെക്കുകയാണ് ചിലർ. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അസ്‌ലം മഷ്ഹൂർ തങ്ങളാണ് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞത്. മലപ്പുറം ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്എംഎഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിനിടെ നടത്തിയ ഈ സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കുകയും ചെയ്തു.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ വേദിയിലിരിക്കെയായിരുന്നു ഈ പരാമർശം. കോൺഗ്രസിനുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ,രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകൾ ഉയർന്നു വരുന്നതിനിടെ മുസ്ലിം ലീഗ് നേതാവിൻ്റെ പേര് പ്രഖ്യാപിച്ചത് മറ്റൊരു വിവാദത്തിനും വഴിയൊരുക്കി. ഒരു മതസംഘടനയുടെ ഔദ്യോഗിക പരിപാടിയില്‍ രാഷ്‌ട്രീയം പറഞ്ഞതാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

pk-kunhalikutty-1

'സുന്നി മഹല്ല് ഫെഡറേഷൻ പോലുള്ള ഒരു പ്രസ്ഥാനത്തിൻ്റെ സുവർണ്ണ ജൂബിലി വേദിയിൽ, മഹല്ലുകളുടെ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കേണ്ടതിന് പകരം മുഖ്യമന്ത്രി കസേരയെക്കുറിച്ച് ചർച്ച വരുന്നത് ജനാധിപത്യത്തിനും ആ സംഘടനയുടെ തന്നെ അന്തസ്സിനും വിരുദ്ധമാണ്’, 'ആത്മീയ വേദികൾ രാഷ്ട്രീയ പാർട്ടികളുടെ വാടകക്കെട്ടിടങ്ങളായി മാറുന്നത് അത്യന്തം അപകടകരമാണ്’, ഇത്തരം പെട്ടി പൊളിക്കൽ പ്രഖ്യാപനങ്ങൾ രാഷ്ട്രീയ ട്രോളുകൾക്ക് വഴിമാറുമ്പോൾ തകരുന്നത് സംഘടന പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത പാരമ്പര്യമാണ്’, 'ഇത് സുന്നി ഫെഡറേഷൻ മഹല്ല് മീറ്റിങ് ആണോ അതോ ലീഗിൻ്റെ പാർലമെൻ്ററി ബോർഡ് മീറ്റിങ്ങാണോ എന്ന് വല്ലാതെ കൺഫ്യൂഷൻ ആവുന്നുണ്ടല്’ തുടങ്ങിയ കമന്റുകളാണ് സമൂഹ മാധ്യമളിൽ നിറഞ്ഞത്.

അതേസമയം, യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ അധികാരം കോൺഗ്രസിനാണെന്ന് മുസ്ലിം ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 'മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് അവകാശവാദം ഉന്നയിക്കില്ല. കോൺഗ്രസ് ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും ലീഗ് അതിനെ പിന്തുണയ്ക്കും’ എന്നാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ വ്യക്തമാക്കിയത്. മതസംഘടനകളുടെ വേദികളിൽ ഉയരുന്ന വൈകാരികമായ അഭിപ്രായ പ്രകടനങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ സതീശൻ, വേണുഗോപാൽ, ചെന്നിത്തല അനുകൂലികളായ സൈബർ ഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണങ്ങളിൽ ലീഗ് ശക്തമായ അതൃപ്‌തിയും രേഖപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് വിലയിരുത്തിയ ലീഗ്, ഒരു വ്യക്തിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്നതിനോട് വിയോജിക്കുന്നുമുണ്ട്.

അതിനിടെ, തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മു​മ്പു​ള്ള മു​ഖ്യ​മ​​ന്ത്രി ച​ർ​ച്ച വി​ല​ക്കി​യു​ള്ള കെ​പി​സി​സി അ​ന്ത്യ​ശാ​സ​ത്തി​ന്​ ശേ​ഷ​വും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ഇത്തരം നീക്കങ്ങൾ സജീവമാകുന്നതിൽ ഹൈ​ക​മാ​ൻ​ഡ്​ ക​ടു​ത്ത അ​തൃ​പ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സതീശൻ, വേണുഗോപാൽ, ചെന്നിത്തല എന്നിവർക്കായി പാട്ടും വിഡിയോയും ഫ്ലക്സും ഇറക്കിയതിനെ തുടർന്നാണ് അച്ചടക്ക വടിയുമായി കെപിസിസി എത്തിയത്. അതിനു​​​ശേഷവും ​ചെന്നിത്തലയെ പ്രകീർത്തിച്ച് ഇം​ഗ്ലീ​ഷ്​ ദി​ന​പ്പ​ത്ര​ത്തി​ലെ പ​ര​സ്യം വ​ന്ന​തിൽ വി​ശ​ദീ​ക​ര​ണ​മാ​രാ​ഞ്ഞ്​ ​കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ്​ മു​ൻ​ഷി കെ​പി​സി​സി നേ​തൃ​ത്വ​ത്തെ ബ​ന്ധ​പ്പെട്ടിരുന്നു.

കെപിസി​സി ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടും മു​ഖ്യ​മ​ന്ത്രി ചർച്ചകൾ അ​വ​സാ​നി​പ്പി​ക്കാ​ത്ത​ത്​ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യാ​ണ് ഹൈ​ക​മാ​ൻ​ഡ്​ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ത് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ പാ​ർ​ട്ടി​യെ​ക്കു​റി​ച്ച് അ​വ​മ​തി​പ്പു​ണ്ടാ​ക്കുമെന്നും ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളെ​ക്കാ​ൾ അ​ധി​കാ​രം പ​ങ്കി​ടു​ന്ന​തിലാണ് താൽപര്യമെന്നത് പാ​ർ​ട്ടിയോടുള്ള വിശ്വാസം തകർക്കുമെന്നും ഹൈകമാൻഡ് ചൂണ്ടിക്കാട്ടുന്നു.

ചെ​​ന്നി​​ത്ത​​ല​​യു​​ടെ രാ​​ഷ്ട്രീ​​യ യാ​​ത്ര​​ക​​ൾ വി​​ശ​​ദീ​​ക​​രി​​ച്ച്​ ഇം​​ഗ്ലീ​​ഷ്​ ദി​​ന​​പ്പ​​ത്ര​​ത്തി​​ന്റെ ഞാ​​യ​​റാ​​ഴ്ച സ​​പ്ലി​​മെ​​ന്‍റി​​ലാ​​ണ് 'ലോ​​ങ്​ മാ​​ർ​​ച്ച്​ ഓ​​ഫ്​ എ ​​കോ​​ൺ​​ഗ്ര​​സ്​ മാ​​ൻ’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ പ​​ര​​സ്യ​​സ്വ​​ഭാ​​വ​​ത്തി​​ൽ ഫോ​​ക്ക​​സ്​ ഫീ​​ച്ച​​ർ പ്രസിദ്ധീകരിച്ചത്. 'ലോ​​ങ്​ മാ​​ർ​​ച്ച്​ ഓ​​ഫ്​ എ ​​കോ​​ൺ​​ഗ്ര​​സ്​ മാ​​ൻ’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ ഇം​​ഗ്ലീ​​ഷ്​ ​ ദി​​ന​​പ​​ത്ര​​ത്തി​​ന്‍റെ ഞാ​​യ​​റാ​​ഴ്ച സ​​പ്ലി​​മെ​​ന്‍റി​​ലാ​​ണ്​ ഫീ​​ച്ച​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്.

നാ​​ല്​ പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി സം​​സ്ഥാ​​ന രാ​​ഷ്ട്രീ​​യ​​ത്തി​​ലും ദേ​​ശീ​​യ രാ​​ഷ്ട്രീ​​യ​​ത്തി​​ലും വ്യ​​ക്​​​തി​​മു​​ദ്ര പ​​തി​​പി​​ച്ച നേ​​താ​​വാ​​ണ്​ ര​​മേ​​ശ്​ ചെ​​ന്നി​​ത്ത​​ല എ​​ന്ന​​ത​​ട​​ക്കം പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളും വ്യ​​ക്​​​തി ജീ​​വി​​ത​​ത്തി​​ലെ​​യും രാ​​ഷ്​​​​ട്രീ​​യ ജീ​​വി​​ത​​ത്തി​​​ലെ​​യും മൂ​​ഹൂ​​ർ​​ത്ത​​ങ്ങ​​ളു​​മ​​ട​​ക്കം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യുള്ള ഫീ​​ച്ച​​ർ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് തി​​രു​​വ​​ന​​ന്ത​​പു​​രം ഡി.​​സി.​​സി ജ​​ന​​റ​​ൽ സെ​​​ക്ര​​ട്ട​​റി എ. ​​പ്ര​​ജി​​ൻ​​ബാ​​ബുവാണ്.

ഇ​​ന്ദി​​രാ​​ഗാ​​ന്ധി, രാ​​ജീ​​വ്​ ഗാ​​ന്ധി, രാ​​ഹു​​ൽ ഗാ​​ന്ധി, പ്രി​​യ​​ങ്ക ഗാ​​ന്ധി എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മു​​ള്ള ചി​​ത്ര​​ങ്ങ​​ളും പ​​ഴ​​യ​​കാ​​ല സ​​മ​​ര​​ചി​​ത്ര​​ങ്ങ​​ളു​​മ​​ട​​ക്കം ഉ​​ൾ​​പ്പെ​​ടു​​ത്തി. താ​​ഴേ​​ത്ത​​ട്ടി​​ൽ നി​​ന്ന്​ അ​​ധി​​കാ​​ര​​ത്തി​​ന്‍റെ ഇ​​ട​​നാ​​ഴി​​ക​​ളി​​ലേ​​ക്ക്, സം​​ഘ​​ട​​ന മ​​നു​​ഷ്യ​​ൻ, ജ​​ന​​കീ​​യ നേ​​താ​​വ്, ​പ്ര​​തി​​പ​​ക്ഷ​​ത്തെ മൂ​​ർ​​ച്ച​​യേ​​റി​​യ ശ​​ബ്​​​ദം.. എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്​​ ഫോ​​ക്ക​​സ്​ ഫീ​​ച്ച​​റി​​ലെ ത​​ല​​ക്കെ​​ട്ടു​​ക​​ൾ. വോ​​ട്ടെ​​ണ്ണാ​​ൻ ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്ക​യു​ള്ള പ​​ര​​സ്യ​​ത്തി​​ന്​ പി​​ന്നി​​ൽ പ​​ല സം​​ശ​​യ​​ങ്ങ​​ളും ഉ​​യ​​രു​​ന്നു​​ണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+