Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നലെ കശ്മീർ, ഇന്ന് ദ്വീപ്, നാളെ കേരളം; സംഘപരിവാർ ഇഷ്ട്ടമില്ലാത്ത സ്ഥലങ്ങൾ ലക്ഷ്യമിടുന്നു: കുഞ്ഞാലിക്കുട്ടി

പൗരത്വ വിഷയത്തില്‍ നടന്നതുപോലെ രാഷ്ട്രീയത്തിന് അതീതമായ യോജിച്ച നീക്കം വേണമെന്നും ഭരണ പക്ഷത്തോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണ അറിയിച്ചും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണയ്ക്കുന്നതായി അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റെ തിരിച്ചുവിളിക്കണമെന്നും ഇതുവരെ നടപ്പാക്കിയ എല്ലാ ഉത്തരവുകളും റദ്ദ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

PK 1

ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കുകയും ഇഷ്ടമില്ലാത്തിടങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണ് സംഘപരിവാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ കശ്മീര്‍, ഇന്ന് ദ്വീപ് നാളെ കേരളം എന്നാവും. രാജ്യത്ത് ചരിത്രം തന്നെ വഴിതിരിഞ്ഞ പോലെയാണ്. ദ്വീപിലെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PK 2

ലക്ഷദ്വീപ് നിവാസികള്‍ക്കായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ തന്റെ കക്ഷിയും പിന്തുണക്കുന്നതായി പറഞ്ഞ കുഞ്ഞാലിക്കുട്ടി പൗരത്വ വിഷയത്തില്‍ നടന്നതുപോലെ രാഷ്ട്രീയത്തിന് അതീതമായ യോജിച്ച നീക്കം വേണമെന്നും ഭരണ പക്ഷത്തോട് ആവശ്യപ്പെട്ടു. അതേസമയം പ്രമേയത്തിൽ കേന്ദ്രത്തെ പേരെടുത്ത് തന്നെ വിമർശിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

PK 3

സംഘ പരിവാർ താൽപര്യം സംരക്ഷിക്കുന്നു എന്ന് പ്രമേയത്തിൽ എടുത്തു പറയണം എന്ന ഭേദഗതി നിർദേശിച്ച് ലീഗ്. അഡ്മിനിസ്ട്രേറ്ററുടെ മുഴുവൻ ഉത്തരവും റദ്ദാക്കണമെന്ന് ഉൾപ്പെടുത്തണം എന്നും ലീഗ്. എൻ ഷംസുദീൻ എംഎൽഎയാണ് ഭേദഗതി നിർദ്ദേശിച്ചത്. ടിബറ്റിൽ ചൈനയുടെ അധിനിവേശത്തിനു സമാനം ആണ് ലക്ഷ ദ്വീപിൽ നടക്കുന്നത് എന്ന ഭേദഗതി നിർദേശിച്ച് പി ടി. കേന്ദ്രത്തെ കൃത്യമായി വിമർശിക്കണം എന്ന് ആവശ്യപ്പെട്ടു.

PK 4

ലക്ഷദ്വീപിൽ കാവി അജണ്ടയും അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും ദ്വീപ് വാസികളുടെ ഉപജീവന മാർഗം തക‌ർക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടത്തുകയാണ്. കോളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ് ദ്വീപില്‍ സംഭവിക്കുന്നത്. ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞു പോകും വിധമുള്ള പരിഷ്കാരങ്ങള്‍ നടത്തുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

Recommended Video

cmsvideo
    പുറത്ത് നിന്ന് ആരെയും കയറ്റില്ല
    PK 5

    ദ്വീപുകാരുടെ ഉപജീവനത്തേയും ഭക്ഷണക്രമത്തേയും തകര്‍ക്കാനാണ് ശ്രമം. മത്സ്യബന്ധനത്തെ തകർത്തു. ലക്ഷദ്വീപുകാരുടെ പ്രധാന ഭക്ഷണമായ ഗോമാംസം നിരോധിക്കുന്നു. തെങ്ങുകളില്‍ പോലും കാവി നിറം പൂശുന്നു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന വിചിത്രമായ വാദം ഉന്നയിക്കുന്നു. ഭൂമിയും സ്വത്തും തട്ടിയെടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. ദ്വീപ് പഞ്ചായത്തുകളുടെ അധികാരം അഡ്മിനിസ്‌ട്രേറ്റര്‍ കവരുകയാണെന്നും പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

    കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+