Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയെ യുഡിഎഫിലേക്ക് വലിച്ചു കയറ്റാന്‍ മുസ്ലീം ലീഗ്; എല്ലാം തിരഞ്ഞെടുപ്പിന് ശേഷം....

മലപ്പുറം: കെഎം മാണിയെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ മുന്‍കൈയ്യെടുക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക്‌സഭ സ്ഥാനാര്‍ത്ഥിയുമായ കുഞ്ഞാലി കുട്ടി. മാണിയെ യുഡിഎഫിലേക്ക് കൊണ്ട് വരാന്‍ ഇദതിന് മുമ്പും ശ്രമിച്ചിട്ടുണ്ട് അതൊരു പുതിയ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് ആത്മവിശ്വാസമില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

നല്ല ലക്ഷണങ്ങള്‍

നല്ല ലക്ഷണങ്ങള്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിന് കേരള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതും പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നതും എല്ലാം നല്ല ലക്ഷണങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 പികെ കുഞ്ഞാലിക്കുട്ടി

പികെ കുഞ്ഞാലിക്കുട്ടി

കേരള കേണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരുന്ന കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ചര്‍ച്ച ചെയ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 അങ്ങിനൊരു ചരിത്രമില്ല

അങ്ങിനൊരു ചരിത്രമില്ല

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും ഫലം വരുന്നതിന് മുന്‍പ് രാജിവെച്ച ചരിത്രം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 യുഡിഎഫ്

യുഡിഎഫ്

കെഎം മാണിയുടെ സാമിപ്യം യുഡിഎഫ് ആഗ്രഹിക്കുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മുസ്ലീം ലീഗ് മുന്‍കൈയ്യെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+