കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടിച്ചിരിച്ച് കുഞ്ഞാലിക്കുട്ടി; കേരള രാഷ്ട്രീയത്തില്‍ വന്‍മാറ്റങ്ങള്‍ ഉടന്‍ എന്ന് പ്രഖ്യാപനം

Google Oneindia Malayalam News

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ വരുംദിവസങ്ങളില്‍ വന്‍മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പല പാര്‍ട്ടികളും നേതാക്കളും മുന്നണികള്‍ മാറുന്ന സാഹചര്യത്തില്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം.

എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ്സില്‍ നിന്ന് ഒരു വിഭാഗം വേര്‍പ്പിരിയുകയും ഭാരതീയ ജനസേന എന്ന പാര്‍ട്ടി രൂപീകരിക്കുകയും യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടിയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ അടുത്ത പ്രഖ്യാപനം. വരുംദിവസങ്ങളില്‍ വന്‍മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി കൊച്ചിയില്‍ പ്രതികരിച്ചത് ഇങ്ങനെ....

കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം

കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം

കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍മാരുടെ പട്ടികയില്‍ എണ്ണുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. എല്ലാ വിഭാഗം മതസ്ഥര്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ സര്‍വസമ്മതന്‍. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിലും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ചെറുതല്ല.

തിരിച്ചുവരവ് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

തിരിച്ചുവരവ് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ് മുമ്പ് കോണ്‍ഗ്രസുമായും മറ്റും ഉടക്കി നിന്ന വേളയിലും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണ് സമവായമുണ്ടാക്കിയത്. മാത്രമല്ല, കോണ്‍ഗ്രസിനകത്ത് തന്നെയുള്ള പ്രശ്‌നങ്ങളിലും കുഞ്ഞാലിക്കുട്ടി മധ്യസ്ഥത വഹിച്ച് പരിഹാരം കണ്ട ചരിത്രവും ഒട്ടേറെയാണ്. കേരള രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നതിനെ ആദ്യം സ്വാഗതം ചെയ്തതും കോണ്‍ഗ്രസാണ്.

എല്ലാവര്‍ക്കും ഒരേ നിലപാട്

എല്ലാവര്‍ക്കും ഒരേ നിലപാട്

ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മല്‍സരിച്ചതും ദില്ലിയിലേക്ക് തട്ടകം മാറ്റിയതും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വേളയില്‍ അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ്. മുസ്ലിം ലീഗില്‍ ചില അപസ്വരങ്ങള്‍ ഉയര്‍ന്നുവെങ്കിലും കോണ്‍ഗ്രസും ആര്‍എസ്പിയും ജോസഫ് ഗ്രൂപ്പുമെല്ലാം കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം വേണം എന്നാണ് നിലപാടെടുത്തത്.

ചര്‍ച്ചകള്‍ മുറുകി

ചര്‍ച്ചകള്‍ മുറുകി

യുഡിഎഫില്‍ സീറ്റു ചര്‍ച്ചകള്‍ സജീവമായിരിക്കുന്നു. ഇന്നും നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്തു. ചില സീറ്റുകള്‍ വച്ചുമാറാനും സാധ്യതയുണ്ട് എന്നാണ് വിവരം. അതേസമയം, കളമശേരി ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. തൃശൂരിലെ ചേലക്കര മുസ്ലിം ലീഗ് ആവശ്യപ്പെടുന്നു. കോഴിക്കോട്ടെ ബാലുശേരിയും കുന്ദമംഗലവും വച്ചുമാറാനും ചര്‍ച്ചകള്‍ നടക്കുകയാണ്.

കളമശേരിയില്‍ പ്രശ്‌നങ്ങളുണ്ടോ

കളമശേരിയില്‍ പ്രശ്‌നങ്ങളുണ്ടോ

കളമശേരി മണ്ഡലത്തില്‍ ഉള്‍പ്പെടെ യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടാകില്ല എന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. വികെ ഇബ്രാഹിംകുഞ്ഞ് ഇവിടെ വീണ്ടും മല്‍സരിക്കണമെന്ന ചര്‍ച്ചയാണ് ലീഗില്‍. ഇതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. തര്‍ക്കം നിലനില്‍ക്കുകയാണ്. എന്നാല്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.

 ഇപ്പോള്‍ പറയാനാകില്ല

ഇപ്പോള്‍ പറയാനാകില്ല

കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞ് സ്ഥാനാര്‍ഥിയാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. യൂത്ത് കോണ്‍ഗ്രസ് നല്‍കി എന്ന് പറയുന്ന കത്തിനെ കുറിച്ച് അറിയില്ല. വരുംദിവസങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകും. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് വരുന്നത്. യുഡിഎഫ് അധികാരത്തില്‍ വരും.. സീറ്റ്, സ്ഥാനാര്‍ഥി എന്നിവ സംബന്ധിച്ച് താന്‍ പ്രഖ്യാപനം നടത്തില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊട്ടിച്ചിരിച്ച് മറുപടി

പൊട്ടിച്ചിരിച്ച് മറുപടി

ജെഡിഎസ്സിലെ ഒരു വിഭാഗം യുഡിഎഫിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്‍സിപിയിലെ ഒരു വിഭാഗം യുഡിഎഫിലെത്തുമെന്ന വാര്‍ത്തകള്‍ ശക്തിപ്പെടുകയാണ്. കൂടുതല്‍ പേര്‍ യുഡിഎഫിലെത്തുമെന്ന് നേരത്തെ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നു. കളമശേരിയിലെ ലീഗ്-കോണ്‍ഗ്രസ് വിഷയത്തില്‍ കത്തിനെ കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യത്തോട് പൊട്ടിച്ചിരിച്ച് ഞങ്ങള്‍ അറിഞ്ഞിട്ടില്ല എന്ന മറുപടിയാണ് കുഞ്ഞാലിക്കുട്ടി നല്‍കിയത്.

ആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണംആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണം

Recommended Video

cmsvideo
Will Parvathy Thiruvothu Contest for CPM in Kerala ?

ബിഗ് ബോസ് ഷോയിലുണ്ടാകുമോ? നടി അഹാന കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ, ഷോ കാണാറേയില്ലബിഗ് ബോസ് ഷോയിലുണ്ടാകുമോ? നടി അഹാന കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ, ഷോ കാണാറേയില്ല

English summary
PK Kunhalikutty declares Huge change soon in Kerala Politics before Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X