ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കാന്‍ പോവുകയാണ്: കെടി ജലീല്‍
തിരുവനന്തപുരം: മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കാന്‍ പോവുകയാണെന്ന് കെടി ജലീല്‍. കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വാർത്താ സമ്മേളനമായിരുന്നു ഇന്നത്തേതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കെജി ജലീലിന്‍റെ പ്രതികരണം.
കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച മുഈൻ അലി തങ്ങൾക്കെതിരെ നടപടിയെടുക്കാത്തത് കൊണ്ട് താൻ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുന്നില്ല. വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയുണ്ടായാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഒരു ഓഡിയോ സംഭാഷണം പുറത്ത് വിടുമെന്ന് കെടി ജലീല്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
സാരിയില്‍ അതീവ സുന്ദരിയായി കുടുംബവിളക്ക് താരം അമൃത നായര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ലീഗിന്‍റെ വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി സംസാരിക്കാതിരുന്നപ്പോള്‍ കാര്യങ്ങല്‍ എല്ലാം വിശദീകരിച്ചത് സാദിഖലി തങ്ങളായിരുന്നു. ലീഗിന്റെ ജനറൽ സെക്രട്ടറിയായ ശേഷം പിഎംഎ സലാം ആദ്യമായി വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുന്നതും മൈക്ക് ആരും തട്ടിപ്പറിക്കാതെ ഇടി മുഹമ്മദ് ബഷീറിന് പറയാനുള്ളതെല്ലാം പറയാന്‍ സാധിച്ചെന്നും കെടി ജലീല്‍ പറഞ്ഞു. ബ്ലാക്മെയിൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി. സേട്ട് സാഹിബിനെയും പിഎം അബൂബക്കർ സാഹിബിനെയും അടക്കം പാർട്ടിയിൽ നിന്ന് പുറത്താക്കിയ അതേ കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും മുസ്ലീം ലീഗില്‍ ഒരു തലമുറ ജനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുത്തന്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര; സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications