കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല; പ്ലാന്‍ ബി സാധ്യതയില്ല, സൂചന നല്‍കി കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

കോഴിക്കോട്: നിയസമഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വ്യക്തമായ സൂചന നല്‍കി പികെ കുഞ്ഞാലിക്കുട്ടി. പ്രതിഷേധം ശക്തമായപ്പോള്‍ രാജി നീക്കം മുസ്ലിം ലീഗ് തല്‍ക്കാലം മരവിപ്പിച്ചു എന്ന വാര്‍ത്തകള്‍ അസ്ഥാനത്താക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കാനും കേരള രാഷ്ട്രീയത്തില്‍ സജീവമാകാനും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും മുസ്ലിം ലീഗ് സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും വരുന്ന തരത്തിലാകും രാജിയെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.

08

ഈ വിവരം മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെ യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തുവന്നു. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കരുതെന്നാണ് പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്. ഇതേറ്റുപിടിച്ച് പല പ്രാദേശിക നേതാക്കളും സമാനമായ നിലപാടെടുത്തു. തുടര്‍ന്നാണ് മുസ്ലിം ലീഗിന് പ്ലാന്‍ ബി ഉണ്ട് എന്ന വാര്‍ത്ത വന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ രാജിവയ്ക്കാമെന്നും ശേഷം ആറ് മാസത്തിനകം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കാമെന്നുമായിരുന്നു പ്ലാന്‍ ബി. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിയല്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

അസഭ്യം പറഞ്ഞതിന് കേസ്; പിണറായി പോലീസില്‍ പ്രതീക്ഷയില്ലെന്ന് കെമാല്‍ പാഷ, മുഖ്യമന്ത്രിക്ക് മറുപടിഅസഭ്യം പറഞ്ഞതിന് കേസ്; പിണറായി പോലീസില്‍ പ്രതീക്ഷയില്ലെന്ന് കെമാല്‍ പാഷ, മുഖ്യമന്ത്രിക്ക് മറുപടി

എംപിമാര്‍ രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനം എടുത്തിരുന്നു. അത് കോണ്‍ഗ്രസിന്റെ മാത്രം തീരുമാനം ആണ് എന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗിന് ലീഗിന്റേതായ തീരുമാനം ഉണ്ട്. മുസ്ലിം ലീഗ് നിലപാട് നേരത്തെ എടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പക്ഷേ, അദ്ദേഹം നേരിട്ടുള്ള മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സാഹചര്യം മാറുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ച് അധികാരത്തിലെത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Recommended Video

cmsvideo
P K Kunhalikutty Won't Resign From MP Post

യൂത്ത് ലീഗ് നേതാവ് മുഈന്‍ അലി തങ്ങളുമായി ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. തെറ്റിദ്ധാരണ കാരണമാകാം അദ്ദേഹം കുഞ്ഞാലിക്കുട്ടിയുടെ രാജിക്കെതിരെ സംസാരിച്ചതെന്നും ഇടി പറഞ്ഞിരുന്നു. എന്നാല്‍ മുഈന്‍ അലി തങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഇന്ന് സ്വീകരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള വരവ് സ്വാഗതം ചെയ്യുന്നു എന്നാണ് ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

English summary
PK Kunhalikutty response about Malappuram Lok Sabha Membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X