കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസിസത്തിനെതിരായ പോരാട്ടം അനിവാര്യം കേരളത്തിലെന്ന് കുഞ്ഞാലിക്കുട്ടിയുടെ ന്യായം... അതോ ഉപമുഖ്യമന്ത്രിയാകാനോ?

Google Oneindia Malayalam News

ദില്ലി/മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭ എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക് തിരികെ വരുന്നതിനെതിരെ മുസ്ലീം ലീഗിലും യുഡിഎഫിലും പോലും എതിര്‍പ്പുകളുണ്ടായിരുന്നു. സിപിഎമ്മും എല്‍ഡിഎഫും ഇതിനെ കണക്കിന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

കാപ്പൻ ത്രിശങ്കുവിൽ... ജോസഫിന്റെ വിളികേട്ടാൽ പവാർ ഇടയും; പാർട്ടി വിട്ട് ഒറ്റയാൻ ആകുമോ? കാത്തിരുന്ന് കാണാംകാപ്പൻ ത്രിശങ്കുവിൽ... ജോസഫിന്റെ വിളികേട്ടാൽ പവാർ ഇടയും; പാർട്ടി വിട്ട് ഒറ്റയാൻ ആകുമോ? കാത്തിരുന്ന് കാണാം

യുഡിഎഫില്‍ ലീഗ് മാത്രം ബാക്കിയാകും, കേരളത്തില്‍ ഇത്തവണ ത്രിപുര മോഡൽ അട്ടിമറി; അബ്ദുള്ളക്കുട്ടിയുടെ പ്രവചനങ്ങൾയുഡിഎഫില്‍ ലീഗ് മാത്രം ബാക്കിയാകും, കേരളത്തില്‍ ഇത്തവണ ത്രിപുര മോഡൽ അട്ടിമറി; അബ്ദുള്ളക്കുട്ടിയുടെ പ്രവചനങ്ങൾ

ഒരുവേള, കുഞ്ഞാലിക്കുട്ടിയുടെ രാജി പ്രതികൂല ഫലം ചെയ്യും എന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നുവരെ ഉണ്ടായി. എന്തായാലും തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗും തയ്യാറായില്ല. ഫാസിസത്തിനെതിരെ പോരാടാന്‍ ദില്ലിയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി ഇപ്പോഴത്തെ തിരിച്ചുവരവിലും ഫാസിസത്തിനെതിരെ പോരാടാന്‍ തന്നെയാണത്രെ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത്! വിശദാംശങ്ങള്‍...

രാഷ്ട്രീയ തീരുമാനം

രാഷ്ട്രീയ തീരുമാനം

ലോക്‌സഭ എംപി സ്ഥാനം രാജിവയ്ക്കുക എന്നത് രാഷ്ട്രീയ തീരുമാനം ആയിരുന്നു എന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരിക്കുന്നത്. അത് മുസ്ലീം ലീഗ് എടുത്ത തീരുമാനമാണ്. അതിന്റെ പേരില്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

കേരളത്തിലെ ഫാസിസത്തിനെതിരെ

കേരളത്തിലെ ഫാസിസത്തിനെതിരെ

ഫാസിസത്തിനെതിരെയുള്ള പോരാട്ടം ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായി വന്നിരിക്കുന്നത് കേരളത്തിലാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നുണ്ട്. ഫാസിസത്തിനെതിരെ പോരാടാനാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് എന്ന് മുമ്പ് പറഞ്ഞ ആളാണ് പികെ കുഞ്ഞാലിക്കുട്ടി. അത് തിരിച്ചടിക്കാതിരിക്കാനാണ് ഈ നീക്കം.

കേരളത്തിലേക്ക് വരാന്‍

കേരളത്തിലേക്ക് വരാന്‍

മുസ്ലീം ലീഗിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനം അനുസരിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുന്നത് എന്നാണ് വിശദീകരണം. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരണം എന്ന് നേരത്തെ മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയും ആവശ്യപ്പെട്ടിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തെളിയിച്ചു

തദ്ദേശ തിരഞ്ഞെടുപ്പില്‍ തെളിയിച്ചു

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ ഏകോപന ചുമതല പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് ആയിരുന്നു. സംസ്ഥാനമാകമാനം യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍, മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് മുസ്ലീം ലീഗ് ആയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മികവായിക്കൂടി ആണ് ഇത് ഉയര്‍ത്തിക്കാണിക്കുന്നത്.

ലീഗിനുള്ളിലെ എതിര്‍പ്പ്

ലീഗിനുള്ളിലെ എതിര്‍പ്പ്

പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതിനെതിരെ മുസ്ലീം ലീഗിനുള്ളില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. കെഎം ഷാജി പരസ്യമായി പരോക്ഷവിമര്‍ശനം ഉന്നയിച്ചു. പാണക്കാട് കുടുംബത്തില്‍ നിന്ന് പോലും വിയോജിപ്പുയര്‍ന്നു. സമസ്ത നേതാക്കളില്‍ ചിലരും ഇതിനെ വിമര്‍ശിച്ചിരുന്നു.

ഉപമുഖ്യമന്ത്രിയാകാന്‍...

ഉപമുഖ്യമന്ത്രിയാകാന്‍...

ഇത്തവണ യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് കൂടി മുന്നില്‍ കണ്ടാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് എന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. എന്തായാലും ഭരണം കിട്ടിയാല്‍ മാത്രമേ ഇതിനുള്ള സാധ്യതകളുള്ളു.

കേന്ദ്രത്തില്‍ ഇനി എന്ത്

കേന്ദ്രത്തില്‍ ഇനി എന്ത്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ യുപിഎ വീണ്ടും അധികാരത്തിലെത്തിയേക്കുമെന്ന പ്രതീക്ഷ പല കോണുകളിലും ഉയര്‍ന്നിരുന്നു. എന്നാല്‍ ദയനീയ പരാജയം ആയിരുന്നു ഏറ്റുവാങ്ങേണ്ടി വന്നത്. അതേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് വിജയിച്ചുപോയ പല എംപിമാരും ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അത് മുളയിലേ നുള്ളുകയായിരുന്നു.

നയിക്കാന്‍

നയിക്കാന്‍

കേരളത്തില്‍ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം വേണം എന്നതായിരുന്നു മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍. ഇത്തവണ അധികാരത്തില്‍ തിരികെ എത്തിയില്ലെങ്കില്‍ കേരളത്തില്‍ യുഡിഎഫിന്റെ സ്ഥിതി പരിതാപകരമാകുമെന്ന പൊതു വിലയിരുത്തലും ഇതിലേക്ക് നയിച്ചിട്ടുണ്ട്.

പുതിയ ചർച്ച

പുതിയ ചർച്ച

കേന്ദ്രത്തിൽ ഫാസിസത്തിനെതിരെ പോരാടാൻ പോയ പികെ കുഞ്ഞാലിക്കുട്ടി ശ്രദ്ധിക്കപ്പെടുന്ന പ്രവർത്തനങ്ങൾ ഒന്നും നടത്തിയില്ല എന്നൊരു വിമർശനം പാർട്ടിയ്ക്കുള്ളിൽ തന്നെയുണ്ട്. മുത്തലാഖ് വിഷയത്തിൽ ഇത് വലിയ വിമർശനത്തിന് കാരണമാവുകയും ചെയ്തു. ദേശീയ തലത്തിൽ വലിയ പ്രക്ഷോഭങ്ങളും സമരങ്ങളും നടക്കുന്പോൾ കേരളത്തിലെ ഫാസിസത്തിനെതിരെ പോരാട്ടമാണോ പ്രധാനം എന്ന ചോദ്യവും ഉയരുന്നുണ്ട്.

ബിജെപിയോ സിപിഎമ്മോ

ബിജെപിയോ സിപിഎമ്മോ


മുസ്ലീം ലീഗിന്റെ പ്രധാന ശത്രു സിപിഎം ആണോ മുസ്ലീം ലീഗ് ആണോ എന്ന ചർച്ചയും കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തെ പിൻപറ്റി ഉയരുന്നുണ്ട്. കേന്ദ്രത്തിൽ കർഷക സമരത്തെ അടിച്ചമർത്തുന്നതുൾപ്പെടെയുള്ള നയങ്ങൾ ബിജെപി സർക്കാർ സ്വീകരിക്കുന്പോൾ കേരളത്തിലെ സിപിഎം ആണോ ലീഗിന്റെ ശത്രു എന്ന ചോദ്യം മുസ്ലീം ലീഗ് പ്രവർത്തകർ തന്നെ ഉന്നയിക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്‍പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനംഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്‍പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനം

Recommended Video

cmsvideo
Actor krishnakumar joins bjp

കേരളം പിടിക്കാൻ കോൺഗ്രസ്; നാല്‍പത് അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ കെവി തോമസും പിസി ചാക്കോയും, 5 സ്ത്രീകളുംകേരളം പിടിക്കാൻ കോൺഗ്രസ്; നാല്‍പത് അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ കെവി തോമസും പിസി ചാക്കോയും, 5 സ്ത്രീകളും

English summary
PK Kunhalikutty's explanation on resignation from MP post makes discussion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X