കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി വിഭാഗം പിളര്‍പ്പിലേക്ക്? ഒരു വിഭാഗം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി ലീഗും

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തെ യാതൊരു കാരണവശാലും മുന്നണിയിലേക്ക് തിരികെ എടുക്കേണ്ടെന്ന നിലപാടിലുറച്ച് യുഡിഎഫിലെ മുഴുവന്‍ ഘടകകക്ഷികളും. യുഡിഎഫില്‍ മുസ്ലിം ലീഗായിരുന്നു നേരത്തെ ജോസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അന്തരിച്ച പാര്‍ട്ടി സ്ഥാപക നേതാവ് മാണിയുമായി ഉണ്ടായിരുന്ന അടുത്ത ബന്ധമായിരുന്നു ജോസുമായുള്ള ചര്‍ച്ചകള്‍ക്ക് ലീഗ് നേതൃത്വം വഹിക്കാനുണ്ടായിരുന്നു പ്രധാനം കാരണം. കേരള കോണ്‍ഗ്രസിനുള്ളി തര്‍ക്കം ശക്തമായി നിലനില്‍ക്കെ ചില ലീഗ് നേതാക്കള്‍ ജോസുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് മടക്കിക്കൊണ്ടുവരാൻ ഇനി മുന്‍കൈ എടുക്കില്ലെന്നാണ് മുസ്ലിം ലീഗ് വ്യക്തമാക്കുന്നത്.

ജോസുമായി ഇനി ചര്‍ച്ചയ്ക്കില്ല

ജോസുമായി ഇനി ചര്‍ച്ചയ്ക്കില്ല

പികെ കുഞ്ഞാലിക്കുട്ടിയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ജോസ് കെ മാണിയുമായി മുസ്ലിം ലീഗ് ചര്‍ച്ച നടത്തില്ലെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ലീഗും കൂടി ചര്‍ച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കിയതോടെ ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് വാതിലുകള്‍ പൂര്‍ണ്ണമായും കൊട്ടിയടക്കപ്പെടുകയാണ്. യാതൊരുവിധ സമവായ ശ്രമങ്ങള്‍ക്കും വഴങ്ങാത്ത ജോസ് കെ മാണിയോടുള്ള നിലപാടിൽ ഒരു പിന്നോട്ട് പോക്കും വേണ്ടെന്നാണ് ലീഗ് നിലപാട്.

ഇടത് പ്രവേശന ചര്‍ച്ചകള്‍

ഇടത് പ്രവേശന ചര്‍ച്ചകള്‍

അതേസമയം, തിരഞ്ഞെടുപ്പ് ചിഹ്നവും പാര്‍ട്ടി പേരും സംബന്ധിച്ച കേസില്‍ കോടതിയില്‍ നിന്നും അന്തിമ തീരുമാനം വന്നതിന് ശേഷം ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍ തുടരാനുള്ള നീക്കത്തിലാണ് ജോസ് കെ മാണി. പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലും ജോസ് കെ മാണിക്ക് അനുവദിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിജെ ജോസഫിന്‍റെ പരാതിയില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഒരു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു.

ജോസ് വിഭാഗത്തില്‍ എതിര്‍പ്പ്

ജോസ് വിഭാഗത്തില്‍ എതിര്‍പ്പ്

നിലവില്‍ എല്‍ഡിഎഫുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തീരുമാനം വൈകുകയാണ്. വിവിധ വിഷയങ്ങളില്‍ സർക്കാരിനെതിരെ ആരോപണം ശക്തമായ സാഹചര്യം കൂടി കണക്കിലെടുത്താണ് ധൃതിപ്പെട്ടുള്ള മുന്നണി പ്രവേശനം നടക്കാത്തത്. ഇടതുമുന്നണി പ്രവേശനത്തില്‍ ജോസ് വിഭാത്തിനുള്ളില്‍ തന്നെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

യുഡിഎഫിലേക്ക് തിരികെ പോവണം

യുഡിഎഫിലേക്ക് തിരികെ പോവണം

കേന്ദ്രത്തിൽ യുപിഎയുടെ ഭാഗമായതിനാൽ ഹൈക്കമാൻഡ് പ്രശ്നത്തിൽ ഇടപെടുമെന്നാണ് ഈ വിഭാഗം പ്രതീക്ഷിച്ചിരുന്നത്. രാഹുല്‍ ഗാന്ധി തന്നെ ജോസ് കെ മാണിയുമായി ബന്ധപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇരുപക്ഷവും ഇക്കാര്യം സ്ഥിരീകരിച്ചില്ല. എന്നിരുന്നാലും കടുംപിടുത്തം അവസാനിപ്പിച്ച യുഡിഎഫിലേക്ക് തന്നെ തിരികെ പോവണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.

കെഎം മാണിക്കെതിരായി

കെഎം മാണിക്കെതിരായി

പരമ്പരാഗതമായി യുഡിഎഫിന് പോള്‍ ചെയ്യപ്പെടുന്ന വോട്ടുകളാണ് കേരള കോണ്‍ഗ്രസിന്‍റേത്. മുന്നണി മാറുമ്പോള്‍ ഏവരും ഇത് അംഗീകരിക്കണമെന്നില്ല. കെഎം മാണിക്കെതിരായി എല്‍ഡിഎഫ് നടത്തിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജോസ് പക്ഷവും കോണ്‍ഗ്രസും അണികളില്‍ എല്‍ഡിഎഫ് വിരുദ്ധ വികാരവും ശക്തമാക്കുന്നുണ്ട്.

പിളര്‍ന്നേക്കും

പിളര്‍ന്നേക്കും


ഇതിനെയെല്ലാം മറികടന്ന് എല്‍ഡിഎഫിലേക്ക് പോവാന്‍ തന്നെയാണ് ജോസിന്‍റെ തീരുമാനമെങ്കില്‍ പാര്‍ട്ടിയില്‍ മറ്റൊരു പിളര്‍പ്പും യുഡിഎഫ് മുന്നില്‍ കാണുന്നുണ്ട്. എല്‍ഡിഎഫ് വിരുദ്ധതയുള്ള നേതാക്കളെ ലക്ഷ്യമിട്ട് പിജെ ജോസഫും കോണ്‍ഗ്രസും സജീവമായി രംഗത്തുണ്ട്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി ഇവരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനാണ് ശ്രമം.

ജോസഫും കോണ്‍ഗ്രസും

ജോസഫും കോണ്‍ഗ്രസും

ജോസുമായി തെറ്റി എത്തുന്ന ചിലര്‍ക്ക് പിജെ ജോസഫുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യം ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ക്ക് തനിച്ചൊരു പാര്‍ട്ടിയായി നില്‍ക്കാനും സാധിക്കില്ല. ഈ സാഹചര്യം മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ജോസ് വിഭാഗത്തില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്ന നേതാക്കളുമായി കോട്ടയത്തെ പാര്‍ട്ടി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു.

 'ഖുറാന്‍ വിതരണം കുറ്റകൃത്യമല്ലായെന്ന് നിഷാ പുരുഷോത്തമനും ബെന്നി ബെഹനാനും മനസിലാക്കണം' 'ഖുറാന്‍ വിതരണം കുറ്റകൃത്യമല്ലായെന്ന് നിഷാ പുരുഷോത്തമനും ബെന്നി ബെഹനാനും മനസിലാക്കണം'

English summary
pk kunhalikutty says he will not discuss with Jose K Mani anymore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X