Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടി ചോദിച്ചിട്ടും വേണ്ട എന്ന് പറഞ്ഞു; ഇനിയും ചോദിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

കൊച്ചി: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഭരിക്കുക മുസ്ലിം ലീഗ് ആയിരിക്കുമെന്ന് രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് മുനയൊടിക്കുന്ന മറുപടിയുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി രംഗത്തുവന്നത്.

യുഡിഎഫിലെ രണ്ടാം കക്ഷിയാണ് മുസ്ലിം ലീഗ്. മികച്ച രാഷ്ട്രീയ അടിത്തറയുള്ള പാര്‍ട്ടിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ആവേശം നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ടാല്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തേണ്ടതാണ്. ഉപമുഖ്യമന്ത്രി പദം ലഭിക്കാന്‍ എല്ലാ സാധ്യതകളും മുസ്ലിം ലീഗിന് മുന്നിലുണ്ട്. ഈ ഘട്ടത്തിലാണ് പികെ കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ പ്രതികരിച്ചിരിക്കുന്നത്.

pk kunjalikkuty on deputy chief minister-

2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയ വേളയില്‍ ഉമ്മന്‍ ചാണ്ടി മുസ്ലിം ലീഗിനോട് ഉപമുഖ്യമന്ത്രി പദം വേണോ എന്ന് ചോദിച്ചിരുന്നു എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം പാണക്കാട് തങ്ങളുമായി സംസാരിച്ചു. തങ്ങള്‍ അഭിപ്രായം ചോദിച്ചപ്പോള്‍ വേണ്ട എന്നാണ് താന്‍ അന്ന് പറഞ്ഞത് എന്ന് പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. അതുതന്നെയാണ് ഇപ്പോഴും നിലപാട് എന്നും ഉപമുഖ്യമന്ത്രി പദം ലീഗ് ചോദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2011ല്‍ മങ്ങിയ വിജയം

2011ല്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. 72 സീറ്റില്‍ യുഡിഎഫും 68 സീറ്റില്‍ എല്‍ഡിഎഫും ജയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. സമ്മര്‍ദ്ദം ചെലുത്തിയാല്‍ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി പദം ലഭിക്കുമായിരുന്നു. ഈ വേളയിലാണ് ഉമ്മന്‍ ചാണ്ടി ചോദിച്ചതും മുസ്ലിം ലീഗ് നിരസിച്ചതും. യുഡിഎഫിനെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണ് എന്ന് ഇടതുചേരിയും ബിജെപിയും പ്രചരിപ്പിക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയത്.

അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ചില സീറ്റുകള്‍ വച്ചുമാറാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ മുസ്ലിം ലീഗിന് അര്‍ഹതയുണ്ട് എന്നാണ് പാണക്കാട് സാദിഖലി തങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പരിചയ സമ്പന്നര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാകും മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക എന്ന് നേതാക്കള്‍ സൂചിപ്പിച്ചു.

പികെ കുഞ്ഞാലിക്കുട്ടി വേങ്ങര നിയമസഭാ മണ്ഡലത്തില്‍ തന്നെയാകും മല്‍സരിക്കുക. അതേസമയം, ചില മുതിര്‍ന്ന അംഗങ്ങളെ ഇത്തവണ മാറ്റി നിര്‍ത്തും. പകരം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. രണ്ട് വനിതാ സ്ഥാനാര്‍ഥികളും ലീഗിനുണ്ടാകുമെന്നാണ് വിവരം. താനൂര്‍ മണ്ഡലത്തില്‍ മുസ്ലിം ലീഗിന് വേണ്ടി ആര് രംഗത്തിറങ്ങുമെന്നതാണ് നിര്‍ണായകം. കെടി ജലീല്‍ മൂന്ന് തവണ ജയിച്ച തവനൂര്‍ കോണ്‍ഗ്രസില്‍ നിന്ന് മുസ്ലിം ലീഗ് ഏറ്റെടുക്കുമോ എന്നതും പ്രധാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+