കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എം ഷാജിയുടെ ഒളിയമ്പ്; അധികാരം ഭ്രാന്തായി മാറരുത്, മുസ്ലീം ലീഗില്‍ തുറന്നപോര്

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി സംസ്ഥാന രാഷ്ട്രീയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാ മുന്നണിയിലും ആരംഭിച്ച് കഴിഞ്ഞു. പാര്‍ട്ടിയിലും യുഡിഎഫിലും ഉളള ഭിന്നതകള്‍ കോണ്‍ഗ്രിന് തലവേദനയാണ്.

മുന്നണിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രണ്ടാമത്തെ കരുത്തരായ മുസ്ലീം ലീഗിലും ചില അസ്വാരസ്യങ്ങള്‍ തല പൊക്കിയിരുന്നു. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയാണെന്ന പ്രഖ്യാപനം വന്നതും ലീഗില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളിലേക്ക് നയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ എം ഷാജി.

ലീഗ് തീരുമാനം

ലീഗ് തീരുമാനം

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയാണെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ മുന്നേറ്റം നടത്തിയിക്കെ യുഡിഎഫ് പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ മുന്നണിയെയും പാര്‍ട്ടിയെയും മുന്നില്‍ നിന്ന് നയിക്കാന്‍ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകണണെന്നാണ് ലീഗിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് കെ എം ഷാജിയുടെ വിമര്‍ശനം.

ഇനിയും മത്സരിക്കേണ്ടതില്ല

ഇനിയും മത്സരിക്കേണ്ടതില്ല

ഇതാദ്യമായല്ല, കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എം ഷാജി പരോക്ഷവിമര്‍ശനവുമായി രംഗത്തെത്തുന്നത്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ കൂടുതല്‍ തവണ മത്സരിച്ച് ജയിച്ചവര്‍ ഇനി മത്സരിക്കേണ്ടതില്ല എന്ന തീരുമാനം മുസ്ലീം ലീഗ് എടുത്തിരുന്നു. ഈ തീരുമാനത്തിന്റെ ചുവട് പിടിച്ച് ലീഗില്‍ നിന്ന് മൂന്ന് തവണ എംഎല്‍എമാരായവര്‍ ഇനിയും മത്സരിക്കേണ്ടതില്ലെന്ന് കെ എം ഷാജി പറഞ്ഞിരുന്നു.

ആറ് എംഎല്‍എമാര്‍

ആറ് എംഎല്‍എമാര്‍

മുസ്ലീം ലീഗിലുളള ആറ് എംഎല്‍എമാര്‍ മൂന്നോ അതില്‍ കൂടുതലോ തവണ നിയമസഭയില്‍ മത്സരിച്ച് ജയിച്ചിട്ടുളളവരാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വം ആണെന്നും കെഎം ഷാജി പ്രതികരിച്ചിരുന്നു. കെഎം ഷാജിയുടെ നിലപാടിന് പാര്‍ട്ടിയില്‍ യൂത്ത് ലീഗിന്റെ അടക്കം പിന്തുണയുണ്ടായിരുന്നു. കൂടാതെ ഷാജിയുടെ ഈ പരാമര്‍ശം മുസ്ലീം ലീഗില്‍ ചര്‍ച്ചയായിരുന്നു.

അധികാരം ഭ്രാന്തായി മാറരുത്

അധികാരം ഭ്രാന്തായി മാറരുത്

അധികാരം ഇല്ലെങ്കില്‍ കരയിലെ മീനിനെ പോലെ പിടച്ചുപോകാന്‍ പാടില്ല. അധികാരം ഭ്രാന്തായി മാറരുത്. തോല്‍ക്കാനുള്ള മനസ് വേണം. നിങ്ങള്‍ എംഎല്‍എ ആകണം, പഞ്ചായത്ത് മെമ്പര്‍ ആകണം എന്ന് പറയുമോ എന്ന് പേടിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് വരെ അതിര്‍ത്തി കടന്ന് പോയ പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും ഷാജി പ്രസംഗത്തില്‍ പറയുന്നു.

പകരം ഷംസൂദ്ദീന്‍

പകരം ഷംസൂദ്ദീന്‍

അതേസമയം, കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചാല്‍ പകരം മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ലോക്സഭാ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. മുസ്ലിം ലീഗിന്റെ ദേശീയ മുഖം ഇടി മുഹമ്മദ് ബഷീര്‍ ആകും. ദില്ലി കേന്ദ്രീകരിച്ചാകും ഇടിയും ഷംസുദ്ദീനും പ്രവര്‍ത്തിക്കുക. നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിന് അവസരമൊരുക്കിയാകും കുഞ്ഞാലിക്കുട്ടിയുടെ രാജി.

കുഞ്ഞാലിക്കുട്ടി പറയുന്നത്

കുഞ്ഞാലിക്കുട്ടി പറയുന്നത്

മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് താന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി എത്തുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കും. എന്നും വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. നിമയസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം യുഡിഎഫിന് സാധ്യമാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

 രക്തസമ്മര്‍ദ്ദം ഉയര്‍ന്നനിലയില്‍ തന്നെ; രജനീകാന്ത് ആശുപത്രിയില്‍ തുടരും, വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നനിലയില്‍ തന്നെ; രജനീകാന്ത് ആശുപത്രിയില്‍ തുടരും, വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍

തീവ്ര ദേശീയതയിലേക്ക് മാറി കോണ്‍ഗ്രസ്, സോണിയയുടെ നീക്കം, പിന്നില്‍ പ്രിയങ്ക, ലക്ഷ്യങ്ങള്‍ നിരവധി!!തീവ്ര ദേശീയതയിലേക്ക് മാറി കോണ്‍ഗ്രസ്, സോണിയയുടെ നീക്കം, പിന്നില്‍ പ്രിയങ്ക, ലക്ഷ്യങ്ങള്‍ നിരവധി!!

മധ്യപ്രദേശിലും ഒവൈസി ഇറങ്ങുന്നു, നോട്ടം കോണ്‍ഗ്രസ് വോട്ടില്‍, ഹൈദരാബാദിന് മറുപണി കിട്ടും!!മധ്യപ്രദേശിലും ഒവൈസി ഇറങ്ങുന്നു, നോട്ടം കോണ്‍ഗ്രസ് വോട്ടില്‍, ഹൈദരാബാദിന് മറുപണി കിട്ടും!!

കശ്മീരില്‍ ഗെയിമുമായി കോണ്‍ഗ്രസ്, 15 ജില്ലാ കൗണ്‍സില്‍ ബിജെപിക്ക് കിട്ടില്ല, അഞ്ചിടത്ത് ഒതുങ്ങും!!കശ്മീരില്‍ ഗെയിമുമായി കോണ്‍ഗ്രസ്, 15 ജില്ലാ കൗണ്‍സില്‍ ബിജെപിക്ക് കിട്ടില്ല, അഞ്ചിടത്ത് ഒതുങ്ങും!!

മമത ബംഗാളിനെ തകര്‍ത്തെന്ന് മോദി, രാഷ്ട്രീയ നേട്ടത്തിന് ചീപ്പാകരുതെന്ന് ദീദിയുടെ ചുട്ടമറുപടി!!മമത ബംഗാളിനെ തകര്‍ത്തെന്ന് മോദി, രാഷ്ട്രീയ നേട്ടത്തിന് ചീപ്പാകരുതെന്ന് ദീദിയുടെ ചുട്ടമറുപടി!!

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

English summary
PK Kunhalikutty to state politics; KM Shaji MLA made an indirect criticism on his speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X