കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കും; ലോക്‌സഭയിലേക്ക് ഷംസുദ്ദീന്‍, മുസ്ലിം ലീഗില്‍ വന്‍ മാറ്റം

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ അംഗത്വം രാജിവയ്ക്കാന്‍ തീരുമാനിച്ചു. മുസ്ലിം ലീഗ് നിര്‍വാഹക സമിതിയില്‍ ആണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമാകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാകും മുസ്ലിം ലീഗ് ഗോദയിലിറങ്ങുക.

കുഞ്ഞാലിക്കുട്ടി വേങ്ങര നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് സൂചന. സംസ്ഥാന രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടി സജീവമാകുകയാണെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ആദ്യം വാര്‍ത്ത നിഷേധിച്ചു, ഇപ്പോള്‍...

ആദ്യം വാര്‍ത്ത നിഷേധിച്ചു, ഇപ്പോള്‍...

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുമെന്ന് നേരത്തെ സൂചനകള്‍ വന്നിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് രാവിലെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത് വാര്‍ത്തകള്‍ തെറ്റാണ് എന്നായിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനമെടുക്കുന്നതിന് മുമ്പ് തനിക്ക് അങ്ങനയല്ലേ പറയാന്‍ സാധിക്കൂ എന്ന് ഇപ്പോള്‍ അദ്ദേഹം വിശീദകരിച്ചു.

കുഞ്ഞാലിക്കുട്ടി വേണം എന്ന് മജീദ്

കുഞ്ഞാലിക്കുട്ടി വേണം എന്ന് മജീദ്

സംസ്ഥാന രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം നിര്‍ബന്ധമാണ് എന്നാണ് കെപിഎ മജീദ് നിര്‍വാഹക സമിതി യോഗത്തില്‍ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ മുന്നേറ്റം നടത്തിയിക്കെ യുഡിഎഫ് പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ മുന്നണിയെയും പാര്‍ട്ടിയെയും മുന്നില്‍ നിന്ന് നയിക്കാന്‍ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും മജീദ് യോഗത്തില്‍ പറഞ്ഞു.

ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്തും

ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്തും

പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ തുടങ്ങിയവരെല്ലാം ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം. മാത്രമല്ല, ക്രിസ്ത്യന്‍ സമൂഹത്തിനിടയിലുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കാനും മുസ്ലിം ലീഗിന് പദ്ധതിയുണ്ട്. ക്രൈസ്തവരുടെ പിന്തുണയുണ്ടെങ്കിലേ മധ്യകേരളത്തില്‍ യുഡിഎഫിന് മുന്നേറ്റം സാധ്യമാകൂ എന്ന് ലീഗ് മനസിലാക്കുന്നു.

കുഞ്ഞാലിക്കുട്ടിക്ക് പകരം

കുഞ്ഞാലിക്കുട്ടിക്ക് പകരം

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചാല്‍ പകരം മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. മുസ്ലിം ലീഗിന്റെ ദേശീയ മുഖം ഇടി മുഹമ്മദ് ബഷീര്‍ ആകും. ദില്ലി കേന്ദ്രീകരിച്ചാകും ഇടിയും ഷംസുദ്ദീനും പ്രവര്‍ത്തിക്കുക. കുഞ്ഞാലിക്കുട്ടി തിരുവനന്തപുരവും കേന്ദ്രീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിന് അവസരമൊരുക്കിയാകും കുഞ്ഞാലിക്കുട്ടിയുടെ രാജി.

വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടി

വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടി

മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് താന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. പാര്‍ട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കും. എന്നും വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. നിമയസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം യുഡിഎഫിന് സാധ്യമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് എംപിമാരും രാജിവച്ചേക്കും

കോണ്‍ഗ്രസ് എംപിമാരും രാജിവച്ചേക്കും

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരില്‍ ചിലര്‍ രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം നേതൃത്വം അറിയിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നത് യുഡിഎഫിന് ഗുണകരമാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍

Recommended Video

cmsvideo
കേരളം; കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

English summary
PK Kunjalikkutty will resign Lok Sabha Membership and will likely to Contest to Kerala Assembly from Vengara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X