കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യത്തിനെതിരെ പോരാട്ടം തുടരുമെന്ന് കുഞ്ഞാലികുട്ടി; ബിജെപി വിരുദ്ധ സഖ്യത്തിനും ലീഗ് മുന്നിൽ!!

  • By Akshay
Google Oneindia Malayalam News

മലപ്പുറം: മദ്യത്തിനെതിരായ പോരാട്ടം ലീഗ് തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ സഖ്യത്തിൽ ലീഗ് ഉണ്ടാകുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. എങ്ങിനെയെങ്കിലും ബാർ തുറക്കണമെന്നാണ് സർക്കാരിന്റെ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാർ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ‌‌

ദേശീയ പാതടോരത്തെ മദ്യശാലകൾ തുറക്കാൻ ഉത്തരവ് നൽകിയിട്ടില്ലെന്നും മദ്യശാലകൾ തുറന്നത് ഉത്തരവ് നോക്കാതെയാണെന്നും ഉദ്യോഗസ്ഥർ മിടുക്കന്മാരാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് സർക്കാർ തെറ്റായി വ്യാഖ്യാനിച്ചെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർസിച്ചിരുന്നു. മദ്യശാലകൾ തഉരക്കാൻ ഉത്തരവിട്ടിട്ടില്ലെന്നും. ബാറുടമകൾക്ക് വേണ്ടി കോടതിയുടെ ചുമലിൽ നിന്ന സർക്കാർ വെടിവെക്കുകയായിരുന്നെന്നുമാണ് കോടതി സർക്കാരിനെ വിമർശിച്ചത്.

PK Kunhalikutty

ദേശീയപാതയാണെന്ന് മന്ത്രിക്കും സർക്കാരിനും ഉറപ്പുണ്ടെങ്കിൽ പിന്നെന്തിന് മദ്യശാലകൾ തുറന്നുവെന്നും കോടതി ചോദിച്ചിരുന്നു. മന്ത്രിയുടെ കൈയ്യിൽ ദേശീയപാതയാണെന്ന ഉത്തരവുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയിൽ ഹാജരാക്കുന്നില്ലെന്നും കോടതി ചോദിച്ചു. അതേസമയം ചേർത്തല മുതൽ തിരുവനന്തപുരം വരെയുള്ള പാത ദേശീയപാതയാണെന്നും കേരള സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

English summary
PK Kunhalikutty's statement about liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X