കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രവാസികൾ അവിടെ കിടന്ന് മരിക്കും' ടിക്കറ്റിന് പണം പിരിച്ച് വരുന്നവർ എങ്ങനെ ക്വാറന്റൈന് പണം നൽകും?

Google Oneindia Malayalam News

മലപ്പുറം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റൈന് പണം നൽകാൻ ആവശ്യപ്പെട്ട സർക്കാർ നടപടിക്കെതിരെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ക്വാറന്റൈൻ ചെലവ് പ്രവാസികൾ വഹിക്കേണ്ടതായി വരുമെന്ന് അറിയിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനെരെ വിമർശനമുയരുന്നത്.

പിണറായിയെ മുൾമുനയിൽ നിർത്തി കോൺഗ്രസ്! കഞ്ഞി കുടിച്ച് കഴിയുന്നത് പ്രവാസികൾ കാരണമെന്ന് പറഞ്ഞ അതേ നാവ്!പിണറായിയെ മുൾമുനയിൽ നിർത്തി കോൺഗ്രസ്! കഞ്ഞി കുടിച്ച് കഴിയുന്നത് പ്രവാസികൾ കാരണമെന്ന് പറഞ്ഞ അതേ നാവ്!

എങ്ങനെ പണം നൽകും?

എങ്ങനെ പണം നൽകും?


ഗൾഫ് നാടുകളിൽ നിന്ന് ടിക്കറ്റിന് പണം പിരിച്ച് വരുന്നവർ എങ്ങനെയാണ് ക്വാറന്റൈന് പണം നൽകുയെന്നാണ് കുഞ്ഞാലിക്കുട്ടി ഉന്നയിക്കുന്ന ചോദ്യം. കേന്ദ്രസർക്കാർ അനുവദിച്ച പണവും ജനങ്ങളിൽ നിന്നുള്ള സംഭാവനയും പിന്നെയെന്തിനാണ് എന്ന ചോദ്യവും കുഞ്ഞാലിക്കുട്ടി ഉന്നയിക്കുന്നു. ഈ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ പ്രവാസികൾ ആരും നാട്ടിലേക്ക് വരാതാവുമെന്നും അവിടെ കിടന്ന് മരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

 പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം

പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം

പ്രവാസികൾ തന്നെ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്ന പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നാണ് കോൺഗ്രസ് നേതാവ് കെസി ജോസഫ് ഉന്നയിക്കുന്ന ആവശ്യം. പ്രവാസികളുടെ രക്തവും വിയർപ്പും കൊണ്ടാണ് ഇന്നത്തെ കേരളം കെട്ടിപ്പടുത്തതെന്ന സത്യം മുഖ്യമന്ത്രി മറക്കരുതെന്നും ലോകകേരള സംഭയ്ക്കും ഹെലികോപ്റ്ററിനും പിആർ ഏജൻസിക്കും വേണ്ടി കോടികൾ ചെലവഴിക്കാൻ സർക്കാരിന് മടിയില്ലെന്നും കെസി ജോസഫ് കുറ്റപ്പെടുത്തി.

 ചെലവ് വഹിക്കണം

ചെലവ് വഹിക്കണം

ചൊവ്വാഴ്ച വൈകിട്ടത്തെ വാർത്താ സമ്മേളനത്തിലാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ തങ്ങളുടെ ക്വാറന്റൈനുള്ള ചെലവ് വഹിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. മടങ്ങിയെത്തുന്നവർ ക്വാറന്റൈനിൽ കഴിയുന്ന ദിവസത്തെ ചെലവ് സ്വന്തം നിലയിൽ വഹിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്. അതേ സമയം തൊഴിൽ നഷ്ടമായി മടങ്ങുന്നവർ ഉൾപ്പെടെ ആർക്കും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഈ വിഷയത്തിൽ വിമർശനങ്ങൾ ഉയർന്നുവരുന്നത്.

 പ്രവാസികളുടെ മടക്കം

പ്രവാസികളുടെ മടക്കം

കൊറോണ വൈറസ് പ്രതിസന്ധിയോടെ വിമാനസർവീസ് നിർത്തിവെച്ചതോടെയാണ് മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ പല വിദേശ രാജ്യങ്ങളിലായി കുടുങ്ങിയത്. എന്നാൽ മെയ് ഏഴ് മുതൽ തന്നെ കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിന് കീഴിൽ പ്രവാസികളെയും വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഗർഭിണികൾ, തൊഴിൽ നഷ്ടമായവർ, രോഗാവസ്ഥയുള്ളവർ എന്നിങ്ങനെ മുൻഗണനാ ക്രമത്തിലാണ് വിദേശത്ത് നിന്ന് തിരിച്ചെത്തിക്കുന്നത്. എന്നാൽ യാത്രാച്ചെലവ് പൂർണ്ണമായും മടങ്ങിയെത്തുന്നവർ തന്നെയാണ് വഹിക്കുന്നത്.

ചെലവ് താങ്ങാനാവില്ല

ചെലവ് താങ്ങാനാവില്ല

കേരളത്തിൽ ഇത്തരത്തിൽ വന്ദേഭാരത് ദൌത്യത്തിലും നാവിക സേനാ കപ്പലുകളിലും കേരളത്തിലെത്തുന്നവർക്കും സർക്കാർ ക്വാറന്റൈൻ സൌകര്യം ഒരുക്കിയിരുന്നു. എന്നാൽ നിരവധി പേർ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിൽ എല്ലാവർക്കുമുള്ള ചെലവ് വഹിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. ഇതുവരെ തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഇത് ബാധകമല്ല. ഇവർക്ക് സർക്കാർ ചെലവിൽ തന്നെ ക്വാറന്റൈൻ കഴിയുന്നത് വരെ തങ്ങാം.

Recommended Video

cmsvideo
No More Free quarantine for Expats says Kerala CM Pinarayi Vijayan | Oneindia Malayalam
 ക്വാറന്റൈൻ എങ്ങനെ

ക്വാറന്റൈൻ എങ്ങനെ

വിദേശത്ത് നിന്ന് എത്തുന്നവരിൽ രോഗികൾ, ഗർഭിണികൾ, 60 വയസ്സിന് മുകളിൽ പ്രായമായവർ, രോഗാവസ്ഥകളുള്ളവർ എന്നിവരെ മാത്രമാണ് ഹോം ക്വാറന്റൈനിൽ വിട്ടയ്ക്കുന്നത്. അല്ലാത്തവരിൽ രോഗലക്ഷണങ്ങളില്ലാത്തവരെ ക്വാറന്റൈൻ സെന്ററുകളിലേക്കും രോഗലക്ഷണങ്ങളുള്ളവരെ വിമാനത്താവളത്തിൽ നിന്ന് നേരെ ആശുപത്രികളിലേക്കുമാണ് മാറ്റുന്നത്.

English summary
PK Kunjalikkutti against state government over paid quarantine to expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X