മുസ്‌ലിം ലീഗുകാര്‍ വെറുതെ ഇരിക്കരുത്; പികെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : മുസ്‌ലിം ലീഗ് പാർട്ടി പ്രവര്‍ത്തകര്‍ വെറുതേയിരിക്കുന്നവരല്ലെന്നും രാഷ്ട്രീയ പ്രവർത്തനം ജീവകാരുണ്യസേവന പ്രവർത്തനത്തിന്‍റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തത്തിക്കുന്നവരുമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
വെണ്ണക്കോട് ടൗൺമുസ്ലിം ലീഗ് സി.എച്ച് സൗധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇ.ടി മുഹമ്മദ് ബഷീർ എംപി സമ്മേളനം ഉദ്ഘാടനംചെയ്തു .പി.പി മൊയ്തീൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണംനടത്തി .

എം എസ് എഫ് ഓമശ്ശേരി പഞ്ചായത്ത് സമ്മേളനത്തിന്‍റെയും എം എസ് എഫ് വെണ്ണക്കോട് ടൗണ്‍ കമ്മിറ്റിയുടെ കൈത്താങ്ങ് പദ്ധതിയുടേയും ലോഗോകൾ പി.കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്‌തു.
സി മോയിൻകുട്ടി, വി.എം ഉമ്മർ മാസ്റ്റർ, എം.എ റസാഖ്മാസ്റ്റർ, പി.ജി മുഹമ്മദ്, കെ.എ ഖാദർ മാസ്റ്റർ, സി.കെ ഖാസിം, ഹംസ മാസ്റ്റർ, യു.കെ അബു, അബ്ദുള്ളകുട്ടി കൊളത്തറ,ദാവൂദ് മുത്താലം, എ.കെ അസീസ്, എന്‍.എം ഉസൈൻ, എ.എം അഹമ്മദ്കുട്ടി ഹാജി ,ആലികുഞ്ഞി പി എന്നിവർ പ്രസംഗിച്ചു. റസാഖ് ടി സ്വാഗതവും വി. അബ്ദുള്ളകുട്ടി നന്ദിയുംപറഞ്ഞു.












Click it and Unblock the Notifications