Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യ നയത്തില്‍ ലീഗ് കോണ്‍ഗ്രസിനൊപ്പമില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മദ്യ നയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്. ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനത്തില്‍ ലീഗ് കോണ്‍ഗ്രസിനൊപ്പമില്ലെന്നും ഇനി പ്രക്ഷോഭത്തിന്റെ ഘട്ടമാണെന്നും പികെ കുഞ്ഞാലിക്കുട്ടി . മദ്യനയം മാറ്റത്തിന് വിദേയമാക്കുന്നതിന് എതിരെ വിവിധ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശക്തമായ മദ്യനയം രൂപീകരിയ്ക്കുന്നതില്‍ മുന്നണിയില്‍ ഗണ്യമായ പങ്ക് ലീഗ് വഹിച്ചിട്ടുണ്ട്. ജനദ്രോഹ നയങ്ങള്‍ വന്നാല്‍ അതിനെ എതിര്‍ക്കുക തന്നെ ചെയ്യും .

സര്‍ക്കാര്‍ മദ്യനയം മാറ്റത്തിന് വിധേയമാക്കുന്നതിനെതിരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് ലീഗിന്റെ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു . മദ്യ നയത്തില്‍ തങ്ങള്‍ക്കുള്ള വിയോജിപ്പ് ഇതിനോടകം തന്നെ മുന്നണിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .

Kunjalikutty

മദ്യ നയം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വിഎം സുധീരനും ആരോപിച്ചിരുന്നു. മദ്യലോബിയുടെ താത്പര്യങ്ങള്‍ക്കാണ് സര്‍ക്കാന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും സുധീരന്‍ ആരോപിച്ചിരുന്നു. ബാറുകള്‍ അടച്ച് പൂട്ടുമ്പോള്‍ തൊഴില്‍ രഹിതരാകുന്നവരെ പുനരധിവസിപ്പിയ്‌ക്കേണ്ടത് അത്യാവശ്യമാണ് . സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ പുനരധിവാസം നടക്കും. മദ്യ നയത്തില്‍ കോണ്‍ഗ്രസനുള്ളില്‍ കൂടുതല്‍ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+