കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ ലഗേജ് നഷ്ടപെട്ട സംഭവം; വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനജേര്‍ ആനന്ദ് ശുഭറാം, സ്റ്റേഷന്‍ മാനേജര്‍ റസ അലി ഖാന്‍ എന്നിവരുമായി പികെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തി. ലഗേജ് നഷ്ടപെട്ടതായി വാര്‍ത്ത വന്നയുടന്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായി കുഞ്ഞാലിക്കുട്ടി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ എംപിയുമായി ചര്‍ച്ച നടത്തിയത്. എയര്‍പോര്‍ട്ട് ഉപദേശക സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ് പികെ കുഞ്ഞാലിക്കുട്ടി.

ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നുമെത്തിയ യാത്രക്കാരുടെ ലഗേജാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 24അന്താരാഷ്ട്ര സര്‍വീസുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നടത്തുന്നുണ്ട്. ഇതില്‍ ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നെത്തുന്ന ഒരു വിമാനത്തിലെ യാത്രക്കാരുടെ ലഗേജ് മാത്രമാണ് നഷ്ടപെടുന്നതായി പരാതി ലഭിച്ചിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും നഷ്ടപെടാനാണ് സാധ്യതയെന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇത്തരം മോഷണങ്ങള്‍ സംഭവിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ദുബായ് പോലീസിന് പരാതി നല്‍കാന്‍ അധികൃതരോട് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിഷയം വ്യോമയാന മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

kunjalikkutti

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനജേര്‍ ആനന്ദ് ശുഭറാം, സ്റ്റേഷന്‍ മാനേജര്‍ റസ അലി ഖാന്‍ എന്നിവരുമായി കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തുന്നു.

കരിപ്പൂര്‍ വിമാനത്താവള കസ്റ്റംസ് ഹാളില്‍ യാത്രക്കാരുടെ ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് പരാതി ഉയര്‍ന്നത്് രാവിലെ കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് വിമാനത്തിലെ ആറു യാത്രക്കാര്‍ക്കാണ് നാലു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ തന്നെ ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെയാണ് പുറംലോകം വിവരം അറിയുന്നത്. !

കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ കൊണ്ടുവന്ന സ്വര്‍ണം, വിദേശ കറന്‍സികള്‍, മൊബൈല്‍ ഫോണ്‍, ബ്രാന്‍ഡഡ് വാച്ചുകള്‍ എന്നിവയാണ് നഷ്ടമായത്്. കസ്റ്റംസ് ഹാളില്‍ നിന്നു ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകള്‍ പൊട്ടിച്ചതായാണ് അറിയുന്നത്. ചില ബാഗേജുകളുടെ സിബുകള്‍ വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു. പണവും വിലയേറിയ വസ്തുക്കളും കൈവശപ്പെടുത്തിയ ശേഷമാണ് ബാഗേജ് പുറത്തെത്തിച്ചിരിക്കുന്നത്. പല വസ്തുക്കളുടെയും കാലിപെട്ടികള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടു ആറു യാത്രക്കാര്‍ എയര്‍ ഇന്ത്യക്കും എയര്‍പോര്‍ട്ട് അഥോറിറ്റിക്കു പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!</a><br><a class=രാഷ്ട്രീയ കൊലകള്‍ സിപിഎം സംസ്‌കാരമല്ല നേതാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരി" title="ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!
രാഷ്ട്രീയ കൊലകള്‍ സിപിഎം സംസ്‌കാരമല്ല നേതാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരി" />ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!
രാഷ്ട്രീയ കൊലകള്‍ സിപിഎം സംസ്‌കാരമല്ല നേതാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരി

അടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റിഅടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റി

English summary
PK Kunjalikutty; Luggage missing issue of NRI's will be reported to Ministry of Aviation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X