കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളവോട്ടില്‍ മുസ്ലിം ലീഗ് നടപടിക്ക്; റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

മലപ്പുറം: കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് രേഖപ്പെടുത്തിയവരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുമുണ്ടെന്ന ആരോപണത്തില്‍ മറുപടിയുമായി പാര്‍ട്ടി നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കള്ളവോട്ടിനെ ഒരിക്കലും അംഗീകരിക്കില്ല. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും. സിപിഎം നടത്തിയ കള്ളവോട്ട് മറച്ചുവയ്ക്കാനാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

17

അതേസമയം, കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. വ്യക്തമായ തെളിവുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുണ്ട്. ഒരു പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ല. തിരഞ്ഞെടുപ്പ് കമ്മീഷന് കീഴിലുള്ള ഉദ്യോഗസ്ഥനാണ്. നിയമനടപടി ഉണ്ടായാല്‍ അതിന് നേരിടുമെന്നും ടിക്കാറാം മീണ പറഞ്ഞു.

കല്യാശേരി പുതയങ്ങാടിയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി ഏഴ് കള്ളവോട്ട് കേസുകളാണ് കമ്മീഷന്‍ കണ്ടെത്തിയത്. നാലെണ്ണം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും മൂന്നെണ്ണം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ്.

കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക് കത്ത്, വിവാദം!!കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക് കത്ത്, വിവാദം!!

പരിയാരത്ത് പഞ്ചായത്തംഗം എംവി സലീന, മുന്‍ അംഗം കെപി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പുതിയങ്ങാടിയില്‍ ഫായിസ്, സമദ്, കെഎം മുഹമ്മദ് എന്നിവര്‍ കള്ളവോട്ട് ചെയ്തതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ വോട്ടുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം തുടരുകയാണ്.

English summary
PK Kunjalikutty response about Bogus vote Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X