മുസ്ലീം ലീഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്? പ്രതികരിച്ച് കുഞ്ഞാലികുട്ടി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജയിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കാന്‍മാന്‍ഡ് തീരുമാനിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനകള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിവെച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ഇതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലികുട്ടി.


വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം ലീഗ് ആഗ്രഹിക്കുന്നത് അതിമോഹമാണെന്നായിരുന്നു കുഞ്ഞാലികുട്ടി പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് തീരുമാനിക്കട്ടെ
മുന്നണിയെ ആര് നയിക്കുമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ കൂട്ടായ പ്രവര്‍ത്തനമാണ് കേരളത്തിലുള്ളത്. യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടെന്നും അത് വലിച്ചു നീട്ടാതെ പരിഹരിക്കണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
Recommended Video

വ്യക്തിപരമായ പരാമര്‍ശങ്ങള്‍
അതേസമയം ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിലും ലീഗ് പ്രതികരണം രേഖപ്പെടുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്റ് പ്രസ്താവന രാഷ്ടീയ വിമര്‍ശനത്തിന്റെ ഭാഗമാണെന്നും എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുകയാണ് മുസലീം ലീഗ്. ലീഗ് എന്തായാലും ഇടത് മുന്നണിയില്‍ ചേരാനില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാടിനായി കാത്തിരിക്കുകയാണെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.

രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രമേശ് ചെന്നിത്തലയുടെ പേരാണ് പലപ്പോഴും ഉയര്‍ന്നത്. എന്നാല്‍ അങ്ങനെയൊരു തീരുമാനം കോണ്‍ഗ്രസ് നേതൃതലത്തില്‍ എടുത്തിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.

ഉമ്മന്‍ചാണ്ടി
തെരഞ്ഞെടുപ്പ് നടക്കുകയും യുഡിഎഫ് വിജയിക്കുകയും ചെയ്തതിന് ശേഷം മാത്രമെ മുഖ്യമന്ത്രിയെ തീരുമാനിക്കുകയുള്ളൂവെന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications