കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിജി തോംസന്റെ കാലാവധി നീട്ടില്ല, പി കെ മൊഹന്തി പുതിയ ചീഫ് സെക്രട്ടറി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: പികെ മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ജിജി തോംസന്റെ കാലാവധി തിരഞ്ഞെടുപ്പ് പ്രമാണിച്ച് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച ചോര്‍ന്ന മന്ത്രിസഭാ യോഗം ഇതിന് തയ്യാറായില്ല.

ഫെബ്രുവരി 28ന് ജിജി തോംസണ്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഇപ്പോള്‍ പികെ മൊഹന്തിയെ നിയമിച്ചിരിക്കുന്നത്. നിലവില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (ഐഎംജി ) ഡയറക്ടറാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പികെ മൊഹന്തി.

pk-mohanty

1980 ബാച്ചുകാരനായ മൊഹന്തി ചീഫ് സെക്രട്ടറി സ്ഥാനത്ത് രണ്ട് മാസം മാത്രമേ കാലാവധി ഉണ്ടാകുകയുള്ളൂ. 2016 മെയില്‍ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കും.

വില്‍പന നികുതി കമ്മീഷന്‍, പബ്ലിക് റിലേഷന്‍ വകുപ്പ് (പിആര്‍ഡി), സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പികെ മെഹന്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
the Cabinet on Monday appointed PK Mohanty as the new Chief Secretary of Kerala. Mohanty will succeed Jiji Thomson who is retiring on February 28.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X