മേളയുടെ പേരില്‍ ഗുണ്ടാപിരിവ്? സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലത്രെ, മന്ത്രിയോട് ചോദ്യങ്ങളുമായി പികെ നവാസ്
കായിക മേളയുടെയും ശാസ്ത്രമേളയുടെയും പേരില്‍ എഇഒ ഓഫീസുകള്‍ പിരിവ് നടത്തുന്നുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. മേളകള്‍ നടത്താന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല എന്ന് പറഞ്ഞാണ് പിരിവ് നടക്കുന്നതത്രെ. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിക്കണം എന്ന് നവാസ് ആവശ്യപ്പെട്ടു.
മേളകള്‍ നടത്താന്‍ സര്‍ക്കാര്‍ നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു. ഇത് നിര്‍ത്തിയോ എന്നാണ് നവാസിന്റെ ആദ്യ ചോദ്യം. ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് തലയെണ്ണി ഫണ്ട് നിശ്ചയിക്കുന്നത്. ഫണ്ട് നല്‍കാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മല്‍സരിക്കാന്‍ അവസരം ഉണ്ടാകില്ല എന്ന തീരുമാനം മന്ത്രി അറിഞ്ഞിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും നവാസ് ഉന്നയിക്കുന്നു.

ഔദ്യോഗികമായ അറിയിപ്പ് ഇല്ലാതെയാണ് ഫണ്ട് പിരിവ് എങ്കില്‍ തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കണം. റസീറ്റ് പോലും നല്‍കാതെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കൊള്ളക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും നവാസ് മുന്നറിയ്പ്പ് നല്‍കുന്നു. പികെ നവാസ് ഫേസ്ബുക്കില്‍ എഴുതിയ കുറിന്റെ പൂര്‍ണ രൂപം വായിക്കാം:
''കായിക മേളയുടേയും ശാസ്ത്ര മേളയുടേയും പേര് പറഞ്ഞ് AEO ഓഫീസുകൾ കേരളത്തിൽ നടത്തുന്നത് ഗുണ്ടാ പിരിവ്.
ഈ മേളകൾ നടത്താൻ സർക്കാർ ഫണ്ട് നൽകുന്നില്ല എന്നതാണ് വകുപ്പ് മേലാളരുടെ ന്യായീകരണം.
ഈ വട്ടപ്പിരിവിന് നേതൃത്വം കൊടുക്കുന്ന വിവിധ ഘട്ടങ്ങളിലെ ഓഫീസുകൾക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് ഇനി ഞങ്ങൾക്ക് മറുപടി തരേണ്ടത്.
1- മേളകൾ നടത്താൻ സർക്കാർ ഫണ്ട് നൽകുന്നത് അവസാനിപ്പിച്ചോ ?
2- വിദ്യാർത്ഥികളിൽ നിന്ന് ഫണ്ട് പിരിക്കാൻ സ്കൂളുടെ തലയെണ്ണി ഫണ്ട് നിശ്ചയിക്കുന്നത് ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ്.
3- ഫണ്ട് നൽകാത്ത സ്കൂളുകളിലെ വിദ്യാർത്ഥികളുടെ മത്സരിക്കാനുള്ള അവസരം നിഷേധിക്കുമെന്ന തീരുമാനം വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടാണോ ?
4 - ഔദ്യോഗിക അറിയിപ്പില്ലാതെയാണ് പിരിവെങ്കിൽ തെറ്റുകാർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമോ?
ഔദ്യോഗിക ഉത്തരവ് ഇല്ലാതെ, റസീതില്ലാതെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന തുറന്ന കൊള്ള ഈ മന്ത്രി അപ്പൂപ്പൻ അവസാനിപ്പിച്ചില്ലേൽ ഞങ്ങൾ പോയി താഴിടും.
വിദ്യാർത്ഥികളെ പിഴിയുന്ന കൊള്ള അവസാനിപ്പിക്കുക.''












Click it and Unblock the Notifications