പികെ നവാസ് താനൂരില്‍; 985 വോട്ട് മറികടക്കുമോ? പ്രചാരണം തുടങ്ങാതെ വി അബ്ദുറഹ്മാന്
മലപ്പുറം: മുസ്ലിം ലീഗ് മല്‍സരിക്കുന്ന 27ല്‍ 25 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. തൃശൂരിലെ ചേരക്കര മണ്ഡലത്തിലും കൊല്ലം ജില്ലയിലെ പുനലൂരിലും കോണ്‍ഗ്രസ് പട്ടിക വന്ന ശേഷം രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ തവണ ലീഗ് തോറ്റ താനൂര്‍ മണ്ഡലത്തില്‍ ഇത്തവണ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന പികെ നവാസ് ആണ് മല്‍സരിക്കുക.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിനത്തിന് പിന്നാലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. താനൂരില്‍ സിറ്റിങ് എംഎല്‍എ വി അബ്ദുറഹ്മാന് തന്നെയാണ് മല്‍സരിക്കുന്നത്. എന്നാല്‍ അദ്ദേഹം ഇതുവരെ പ്രചാരണം തുടങ്ങാത്തത് പലവിധ വാര്‍ത്തകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തവണ മല്‍സരിക്കാന്‍ തയ്യാറല്ല എന്ന് അബ്ദുറഹ്മാന് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നുവത്രെ.

സിറ്റിങ് എംഎല്‍എ അബ്ദുറഹ്മാന് രണ്ടത്താണിയെ 4918 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി 2016ലാണ് വി അബ്ദുറഹ്മാന് ആദ്യമായി താനൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2021ല്‍ അബ്ദുറഹ്മാന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യൂത്ത് ലീഗ് നേതാവായിരുന്ന പികെ ഫിറോസിനെ അബ്ദുറഹ്മാന് പരാജയപ്പെടുത്തിയത്. ഫിറോസ് ഇത്തവണ കൊടുവള്ളിയിലാണ് മല്‍സരിക്കുന്നത്.
അബ്ദുറഹ്മാന് വീണ്ടും മല്‍സരിക്കില്ല എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞിരുന്നു. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നുവത്രെ. എന്നാല്‍ അബ്ദുറഹ്മാന് അല്ലാത്ത ആര് മല്‍സരിച്ചാലും പരാജയപ്പെടുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തന്നെ വീണ്ടും നിര്‍ത്താന്‍ സിപിഎം തീരുമാനിച്ചത്.
പ്രഖ്യാപനം വന്ന് രണ്ട് ദിവസമായിട്ടും അബ്ദുറഹ്മാന് പ്രചാരണം തുടങ്ങിയിട്ടില്ല. അദ്ദേഹം തിരുവനന്തപുരത്താണ് എന്നാണ് ലഭിക്കുന്ന ഒരു പ്രതികരണം. നേരിയ ശാരീരിക അസ്വാസ്ഥ്യമുണ്ടെന്നും ഭേദമായാല്‍ പ്രചാരണം തുടങ്ങുമെന്നുമാണ് മറ്റൊരു വിവരം. എതിരാളിയെ വ്യക്തമായതിനാല്‍ അബ്ദുറഹ്മാന് വൈകാതെ പ്രചാരണം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിഎച്ച് മുഹമ്മദ് കോയയും ഉമര്‍ ബാഫഖി തങ്ങളും യുഎ ബീരാനും ഇ അഹമ്മദും സീതി ഹാജിയും ഉള്‍പ്പെടെ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കള്‍ ജയിച്ചു കയറിയ മണ്ഡലമാണ് താനൂര്‍. കുട്ടി അഹമ്മദ് കുട്ടി മാത്രമാണ് ഈ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചു ജയിച്ച താനൂരുകാരന്‍. പികെ അബ്ദുറബ്ബും അബ്ദുറഹ്മാന് രണ്ടത്താണിയും രണ്ടുതവണ ജയിച്ച മണ്ഡലം പികെ നവാസിലൂടെ തിരിച്ചുപിടിക്കാന്‍ മുസ്ലിം ലീഗിന് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍
-------
മഞ്ചേശ്വരം- എകെഎം അഷറഫ്
കാസര്‍കോട്-കല്ലട്ര മായിന്‍ ഹാജി
അഴീക്കോട്- കരീം ചേലേരി
കൂത്തുപറമ്പ്-ജയന്തി രാജന്
കുറ്റ്യാടി-പാറക്കല്‍ അബ്ദുല്ല
പേരാമ്പ്ര-ഫാത്തിമ തഹ്ലിയ
തിരുവമ്പാടി-കാസിം കൂടരഞ്ഞി
കൊടുവള്ളി-പികെ ഫിറോസ്
കുന്നമംഗലം- റസാഖ് മാസ്റ്റര്‍
കോഴിക്കോട് സൗത്ത്-ഫൈസല്‍ ബാബു
വള്ളിക്കുന്ന്-ടിവി ഇബ്രാഹീം
കൊണ്ടോട്ടി-ടിപി അഷറഫ് അലി
മഞ്ചേരി-അഡ്വ. റഹ്മത്തുല്ല
ഏറനാട്-പികെ ബഷീര്‍
മലപ്പുറം-പികെ കുഞ്ഞാലിക്കുട്ടി
മങ്കട-മഞ്ഞളാംകുഴി അലി
പെരിന്തല്‍മണ്ണ-നജീബ് കാന്തപുരം
വേങ്ങര-കെഎം ഷാജി
കോട്ടക്കല്‍-ആബിദ് ഹുസൈന് തങ്ങള്‍
തിരൂര്‍-കുറുക്കോളി മൊയ്തീന്
താനൂര്‍-പികെ നവാസ്
തിരൂരങ്ങാടി-പിഎംഎ സമീര്‍
മണ്ണാര്‍ക്കാട്-എന്‍ ഷംസുദ്ദീന്
ഗുരുവായൂര്‍-സിഎച്ച് റഷീദ്
കളമശേരി-വിഇ അബ്ദുല്‍ ഗഫൂര്‍.
-
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ















Click it and Unblock the Notifications