'സഖാവായാലും സംഘിയായാലും പിണറായി ഭരണകാലത്ത് നിയമം കാറ്റിൽ പറത്തി പുറത്തിറങ്ങി നടക്കാം'
പാലത്തായി പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് പദ്മരാജന് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എംഎസ്എഫ് നേതാവ് പികെ നവാസ്.ബലാത്സംഗ കേസിലെ പ്രതികൾക്ക് അടിയന്തര സാഹചര്യത്തിൽ ജയിൽ സൂപ്രണ്ടിന്റെയും സംസ്ഥാന സർക്കാരിന്റെയും അനുമതിയോടെ പരമാവധി 15 ദിവസം മാത്രമേ ജാമ്യം അനുവദിക്കാനാകൂ എന്നിരിക്കെ, 30 ദിവസത്തെ പരോൾ അനുവദിച്ചതിന്റെ നിയമപരമായ ആധാരം എന്താണ് നവാസ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
'സഖാവായാലും സംഘിയായാലും... കൊലക്കേസിലോ, പോക്സോ കേസിലോ പ്രതിയായാലും... പിണറായി ഭരണകാലത്ത് നിയമം കാറ്റിൽ പറത്തിക്കൊണ്ട് പുറത്തിറങ്ങി നടക്കാം..! പോക്സോ കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കാൻ പാടില്ലെന്നാണ് വ്യക്തമായ ചട്ടം. എന്നാൽ ആ ചട്ടം മറികടന്ന് ബി.ജെ.പി നേതാവ് പത്മരാജന് സർക്കാർ ഇടപെട്ട് ജാമ്യം അനുവദിക്കുന്നതിന്റെ അടിസ്ഥാനമെന്ത് ?

ഫെബ്രുവരി 03ന് ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് 3 ദിവസത്തെ പരോൾ അനുവദിച്ചു.
അത് പൂർത്തിയായിട്ടും ജയിലിൽ തിരികെ പ്രവേശിക്കാത്ത പ്രതിയെ തിരിച്ചെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാതിരുന്നതെന്തിന്? ബലാത്സംഗ കേസിലെ പ്രതികൾക്ക് അടിയന്തര സാഹചര്യത്തിൽ ജയിൽ സൂപ്രണ്ടിന്റെയും സംസ്ഥാന സർക്കാരിന്റെയും അനുമതിയോടെ പരമാവധി 15 ദിവസം മാത്രമേ ജാമ്യം അനുവദിക്കാനാകൂ എന്നിരിക്കെ, 30 ദിവസത്തെ പരോൾ അനുവദിച്ചതിന്റെ നിയമപരമായ ആധാരം എന്താണ്?
ജീവിതാവസാനം വരെ ശിക്ഷ വിധിക്കപ്പെട്ട പോക്സോ കേസിൽ സർക്കാരിന്റെ തുറന്ന ചട്ടലംഘനം ഒരു സാധാരണ നടപടിക്രമ പിഴവല്ല.
അത് രാഷ്ട്രീയ ബാന്ധവത്തിന്റെ നഗ്നചിത്രമാണ്. സി.പി.എം - ബി.ജെ.പി ബന്ധത്തിന്റെ ഈ ഇരട്ടത്താപ്പ്
മലയാളി ജനത തിരിച്ചറിയണം. ചോദ്യങ്ങൾ ചോദിക്കണം. നീതിക്ക് വേണ്ടി ശബ്ദിക്കണം' ,നവാസ് ചോദിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലും നവാസ് രൂക്ഷമായി പ്രതികരിച്ചു. ചികിത്സാപിഴവുകൾ നേരിട്ടവരുടെ പേര് പങ്കുവെച്ച് കൊണ്ടായിരുന്നു പ്രതികരണം. നവാസിൻ്റെ കുറിപ്പ് വായിക്കാം
'ബിന്ദുവിനെ അറിയുമോ.! കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു മരിച്ച അമ്മയാണ് ബിന്ദു. സുമയ്യയെ അറിയുമോ.! തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയതിൻ്റെ പേരിൽ നിയമ പോരാട്ടം നടത്തുന്നയാളാണ് സുമയ്യ. വിനോദിനിയെ അറിയുമോ.!
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന വിദ്യാർത്ഥിനി.
ഹർഷനെയെ അറിയുമോ.! പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക തുന്നിപ്പിടിപ്പിച്ചതിൻ്റെ പേരിൽ നീതി തേടി സമരം തുടരുന്ന വീട്ടമ്മ. വേണുവിനെ അറിയുമോ.! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വ്യക്തി.
'മെഡിക്കൽ കോളജിൽ അഴിമതിയാണ്.ഒരു മനുഷ്യൻ വന്ന് ചോദിച്ചാൽ ഒരക്ഷരം മറുപടി പറയില്ല. തിരിഞ്ഞുനോക്കാൻ പോലും തയ്യാറാകില്ല.മെഡിക്കല്‍ കോളജില്‍ മുഴുവന്‍ കൈക്കൂലിയുടെ ബഹളമാണ്.' ഇത് മരണത്തിന് മുമ്പ് വേണു സുഹൃത്തിന് അയച്ച മെസ്സേജാണ്. നൗഷിജയെ അറിയുമോ.!
പട്ടാമ്പി താലൂക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരിക്കെ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച വീട്ടമ്മ. മതിയായ ചികിത്സ ഉറപ്പുവരുത്താൻ ആശുപത്രിക്ക് കഴിഞ്ഞില്ല എന്ന് ബന്ധുക്കൾ പറയുന്നു.
ഉഷാ ജോസഫിനെ അറിയുമോ.!
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജിലെ ഓപ്പറേഷനിൽ വയറിൽ കത്രിക കുടുങ്ങിയ വീട്ടമ്മ.
ബിസ്മിറിനെ അറിയുമോ..! വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ, ആശുപത്രിയിൽ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുന്ന അവസ്ഥയിൽ നിരവധി തവണ വിളിച്ചും കോളിങ് ബെൽ അടിച്ചതിനും ശേഷം മാത്രം പുറത്തേക്ക് വന്ന ഡോക്ടർ, എന്നിട്ടും പ്രാഥമിക ചികിത്സ പോലും നൽകാതെ മെഡിക്കൽ കോളേജിലേക്ക് പൊയ്ക്കോളൂ എന്ന് പറഞ്ഞ് യാത്രാ മധ്യേ മരണപ്പെട്ട ബിസ്മിർ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ വീണാ ജോർജ്ജിൻ്റെ കണക്ക് പുസ്തകത്തിൽ മുകളിലെ പേരുകൾ കാണില്ല , കാരണം 50 വർഷം വരെ വയറിൽ കത്രികകൾക്ക് സുഖ നിദ്ര പ്രാപിക്കാൻ കഴിയും എന്ന കണ്ടെത്തുന്ന വകുപ്പ് ഡോക്ടർമാർക്ക് നേതൃത്വം നൽകുന്ന വകുപ്പാണ് ആരോഗ്യ വകുപ്പ്'
-
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications