കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎംഎസ്സിന്റെയും എകെജിയുടെയും കഴിവുകള്‍ ചേര്‍ന്നയാളാണ് തോമസ് ഐസക്കെന്ന് പരമേശ്വരന്‍

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയ പോരിനിടയില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് തോമസ് ഐസക്ക് എംഎല്‍എയുടെ പേര് നിര്‍ദ്ദേശിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. തോമസ് ഐസക്കിന്റെ പേര് നിര്‍ദ്ദേശിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച് ഇടതുപക്ഷ ബുദ്ധിജീവിയായ എം.പി പരമേശ്വരന്‍ രംഗത്തെത്തി. ഇഎംഎസ്സിന്റെയും എകെജിയുടെയും കഴിവുകള്‍ ചേര്‍ന്നയാളാണ് തോമസ് ഐസക്കെന്നാണ് പരമേശ്വരന്‍ ഇപ്പോള്‍ പറയുന്നത്.

വിഎസ്സിനു വിവരമില്ലെന്നും പിണറായിക്കു മനുഷ്യബന്ധമില്ലെന്നും നേരത്തെ പരമേശ്വരന്‍ പറഞ്ഞത് വിവാദമായിരുന്നു. വിഎസ്സിനെക്കാളും പിണറായിയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ തോമസ് ഐസക്കാണെന്ന് പരമേശ്വരന്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ആരെയും അധിക്ഷേപിച്ചതല്ലെന്നും പരമേശ്വരന്‍ വ്യക്തമാക്കുന്നു.

pkparameswaran

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും പിന്തുണച്ചാല്‍ തോമസ് ഐസക്കിന് കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പരമേശ്വരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍, പരമേശ്വരന്റെ പ്രസ്താവന പിണറായിയെയും വിഎസിനെയും അധിക്ഷേപിക്കുന്നതാണെന്നുള്ള ആരോപണങ്ങള്‍ ഉണ്ടായി. അതേസമയം, താന്‍ രണ്ടു പേരെയും അധിക്ഷേപിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

വിഎസിനോടും പിണറായിയോടുമുള്ള ആദരവ് പ്രകടിപ്പിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. വിഎസിനെയും പിണറായിയെയും എകെജിയുമായും ഇഎംഎസുമായും പരമേശ്വരന്‍ താരതമ്യം ചെയ്യുന്നുണ്ട്. സഖാവ് ഇഎംഎസ് ഒരു സൈദ്ധാന്തികനാണ്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും വിവരങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം സംസാരിക്കാറുള്ളത്.

അതുകൊണ്ടുതന്നെ പിണറായിയെ ഇഎംഎസിനോട് താരതമ്യപ്പെടുത്താം. വിഎസിനെ കൂടുതല്‍ സാദൃശ്യം എകെജിയോടാണ്. ജനങ്ങളുമായിട്ട് സമ്പര്‍ക്കപ്പെടുന്ന വ്യക്തിയായതു കൊണ്ട്. വിഎസിന്റെ അടിത്തറ ജനബന്ധമാണെന്നും പരമേശ്വരന്‍ പറയുന്നു. കേരളത്തിനു ഇപ്പോള്‍ ആവശ്യം ഇഎംഎസിന്റെയും എകെജിയുടെയും കഴിവുകള്‍ ഒത്തിണങ്ങുന്ന ഒരാളെയാണ്. തോമസ് ഐസക്ക് എന്തു കൊണ്ടും അതിനു യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു.

English summary
mp parameswaran clarifies his comment on vs achuthanandan and pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X