കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരണുണ്ട് ഇടതുപക്ഷത്തിന്റെ സാരഥി...

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: 'വരണുണ്ട്, ഇടതുപക്ഷത്തിന്റെ സാരഥി...അരിവാള് ചുറ്റിക നക്ഷത്രവുമായീ...' ഒരു മാപ്പിളപ്പാട്ടിന്റെ ചേലിലുള്ള പ്രചാരണ പാട്ട് കേട്ടാല്‍ തോന്നും സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിന്റേതാണെന്ന്. പക്ഷേ അല്ല കെട്ടോ... മലപ്പുറത്തെ സിപിഎം സ്ഥാനാര്‍ത്ഥി പികെ സൈനബയുടെ പ്രചാരണത്തിനിറങ്ങിയ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്നാണ് ഈ പാട്ട് കേട്ടത്.

മലപ്പുറത്തെ മുസ്ലീം സമൂഹത്തെ മറന്നുകൊണ്ടുള്ള ഒരു പ്രചാരണം കൊണ്ടും കാര്യമില്ലെന്ന് സിപിഎം കാര്‍ക്ക് നന്നായി അറിയാം. തട്ടമിടാത്ത മുസ്ലീം സ്ത്രീയായ പികെ സൈനബയെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തുമ്പോഴും സിപിഎംനേതൃത്വത്തിന് ഇക്കാര്യം അറിയാമായിരുന്നു. പക്ഷേ സൈനബയുടെ നേതൃപാടവും, പ്രവര്‍ത്തന പരിചയവും മാത്രമാണ് പാര്‍ട്ടി ഇവിടെ പരിഗണിച്ചുളളൂ.

മലപ്പുറം പോലുള്ള ഒരു മണ്ഡലത്തില്‍ മുസ്ലീം ലീഗിനെ അട്ടിമറിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പികെ സൈനബ തന്നെ പറയുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത പല കോണുകളില്‍ നിന്ന് പോലും ലഭിക്കുന്ന പിന്തുണ വലിയ ആവേശമാണ് നല്‍കുന്നത്. വിദേശകാര്യ സഹമന്ത്രിയായിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥി ഇ അഹമ്മദിനെതിരെ പ്രവാസികളായ ലീഗുകാര്‍ പോലും രംഗത്തുണ്ടത്രെ. പല പ്രവാസികളും ഫോണില്‍ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ടെന്നും പികെ സൈനബ പറഞ്ഞു.

തിരക്കിട്ട പ്രചാരണ പ്രവാര്‍ത്തനങ്ങളിലാണ് സൈനബ. വിശ്രമത്തിന് പോലും ഹ്രസ്വമായ ഇടവേളകള്‍ മാത്രം. ദിവസവും നാല്‍പതും അമ്പതും സ്വീകരണ കേന്ദ്രങ്ങള്‍. ലഘു പ്രസംഗങ്ങള്‍. ആയിരക്കണക്കിന് പേരെയാണ് ദിവസവും നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.

'അങ്ങ് തെക്കുള്ള ഒരു വനിത സ്ഥാനാര്‍ത്ഥി, ഓരോ രണ്ട് മണിക്കൂര്‍ കൂടുംതോറും കുളിച്ച് വസ്ത്രം മാറിയാണ് തുറന്ന ജീപ്പില്‍ പ്രചാരണത്തിനിറങ്ങുന്നതെന്നാണ് കേട്ടത്. നമ്മുടെ സ്ഥാനാര്‍ത്ഥി വെള്ളം കുടിക്കാന്‍ പോലും സമയം കളയുന്നില്ല.' മലപ്പുറത്ത് വച്ച് കണ്ട ഒരു സിപിഎം പ്രവര്‍ത്തകന്റെ കമന്റ് ആയിരുന്നു ഇത്.

മീന്‍ മാര്‍ക്കറ്റിലും വോട്ടുണ്ട്

മീന്‍ മാര്‍ക്കറ്റിലും വോട്ടുണ്ട്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലപ്പുറത്തെ മത്സ്യമാര്‍ക്കറ്റിലെത്തിയ സിപിഎം സ്ഥാനാര്‍ത്ഥി പികെ സൈനബ.

അഭിവാദ്യങ്ങള്‍... അഭിവാദ്യങ്ങള്‍

അഭിവാദ്യങ്ങള്‍... അഭിവാദ്യങ്ങള്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇങ്ങനേയും ചില രസകരമായ കാഴ്ചകള്‍ കാണാം.

ഇതാണ് നുമ്മ പറഞ്ഞ ചുവപ്പ്

ഇതാണ് നുമ്മ പറഞ്ഞ ചുവപ്പ്

സിപിഎം സ്ഥാനാര്‍ത്ഥി പികെ സൈനബക്ക് നല്‍കിയ സ്വീകരണത്തില്‍ ചുവന്ന ബലണുകളുമായി കുട്ടികള്‍

എങ്ങനയുണ്ട് ഈ രക്തഹാരം

എങ്ങനയുണ്ട് ഈ രക്തഹാരം

ആളുകളെ വീടുകള്‍ തോറും കയറിയിറങ്ങി കാണുന്നുണ്ട് പികെ സൈനബ. പരമ്പരാഗത മുസ്ലീം വേഷം ധരിച്ച സ്ത്രീക്ക് രക്തഹാരം അണിയിച്ചപ്പോള്‍...

ബൊക്കെയൊന്നുമില്ല, വെറും പൂക്കള്‍ മാത്രം

ബൊക്കെയൊന്നുമില്ല, വെറും പൂക്കള്‍ മാത്രം


തങ്ങളുടെ പ്രിയ സ്ഥാനാര്‍ത്ഥിക്ക് നല്‍കാന്‍ ഇവരുടെ കയ്യില്‍ ബൊക്കെയൊന്നും ഇല്ല. ഒരു പിടി പൂക്കള്‍ മാത്രം.

അരിവാള്‍ ചുറ്റിക നക്ഷത്രം

അരിവാള്‍ ചുറ്റിക നക്ഷത്രം

സ്ഥാനാര്‍ത്ഥിക്ക് നല്‍കാന്‍ അവരുടെ ചിഹ്നത്തേക്കാള്‍ നല്ലൊരു സമ്മാനം വേറെ എന്തുണ്ട്.

English summary
PK Sainaba is active in campaigning at Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X