• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി താഴമൺ കുടുംബവും മലയരയരാണെന്ന് പ്രഖ്യാപിക്കുമോ.. തന്ത്രിയെ പരിഹസിച്ച് പികെ സജീവ്

  • By Anamika Nath

കോഴിക്കോട്: യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമലയില്‍ ശുദ്ധി കര്‍മ്മം നടത്തിയ തന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. തന്ത്രി രാജി വെച്ച് ഒഴിയണം എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം തന്ത്രിയാണ് ആചാരത്തിന്റെ കാര്യത്തില്‍ അവസാന വാക്കെന്നാണ് ബിജെപി അടക്കമുളളവര്‍ വാദിക്കുന്നത്.

അതിനിടെ ശബരിമലയിലെ അവകാശത്തെ കുറിച്ച് വിചിത്ര വാദം ഉന്നയിച്ച് അപഹാസ്യരായിക്കുകയാണ് തന്ത്രികുടുംബമായ താഴമണ്‍ മഠം. തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്നും പരശുരാമന്‍ ബിസി 100ല്‍ തങ്ങള്‍ക്ക് തന്ത്രിയുടെ അവകാശം തന്നു എന്നുമാണ് തന്ത്രി കുടുംബത്തിന്റെ വാദം.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ട്രോളുകളായി നിറയുകയാണ്. ശബരിമലയുടെ യഥാര്‍ത്ഥ അവകാശികളെന്ന് അവകാശപ്പെടുന്ന മലയരയരുടെ സംഘടനയായ മലയര സഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ സജീവും തന്ത്രി കുടുംബത്തിന്റെ വാദത്തെ പരിഹസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ശബരിമല അമ്പലം നിലവിൽ വന്നത് ബി.സി.യിലാണെന്ന പുതിയ കണ്ടെത്തൽ (ഞാനല്ല ) അന്നു മുതൽ അമ്പലത്തിൽ പൂജ നടത്താൻ താഴമൺ കുടുംബത്തിന് പരശുരാമൻ അനുവാദം നൽകിയെന്ന്. പന്തളമെന്തു ചെയ്യും അവർ ബി.സി.യിലല്ലല്ലോ വന്നത്. ഇനി തിരുവാഭരണം എങ്ങനെ അയ്യപ്പനു ചാർത്തും കാലഗണനയുമായി ശരിയാകുന്നില്ല. അട്ടർ കൺഫ്യൂഷൻ, ഇനിയുമങ്ങോട്ടു പോയാൽ താഴമൺ കുടുംബമൊക്കെ മല അരയ കുടുംബമാന്നെന്നു പ്രഖ്യാപിച്ചാലോ?

തേനഭിഷേകവും, പഞ്ചലങ്കാര പൂജയുo, വിളിച്ചു ചൊല്ലി പ്രാർത്ഥനയും അവർ ഏറ്റെടുത്തേക്കുമോ: മലയിലെ മകരവിളക്കുതെളിക്കലും, ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തിൽ നിന്നാണെന്ന് സർട്ടിഫിക്കറ്റുമായി എത്താൻ

സാധ്യതയുള്ളതാണ്. ഒന്നും തള്ളിക്കളയാനാകില്ല മലഅരയന്മാർ തന്ത്രി കുടുംബവും തന്ത്രി കുടുംബം മല അരയൻമാരുമാണെന്ന് ആ സർട്ടിഫിക്കറ്റിൽ എഴുതിയിട്ടുണ്ടാകമോ, എല്ലാം സാമ്പത്തികം ശരണം

English summary
Pk Sajeev against Thazhaman Thanthri families claims on Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X