പി കെ ശശിക്ക് ക്ലീൻ ചിറ്റ്? പാർട്ടി പരിപാടികളിൽ വീണ്ടും സജീവം
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന പികെ ശശി എംഎൽഎയ്ക്കെതിരെയുള്ള പാർട്ടി കർശന നടപടിയെടുക്കില്ലെന്ന് സൂചന. പാർട്ടി അന്വേഷണം നേരിടുമ്പോഴും പാർട്ടി പരിപാടികളിൽ സജീവമാകുകയാണ് പികെ ശശി. ഷൊർണൂർ മണ്ഡലത്തിലെ സിപിഎമ്മിന്റെ കാൽനട പ്രചാരണ ജാഥയുടെ ക്യാപ്റ്റനായി പികെ ശശിയേയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മീഷൻ അംഗമായ എകെ ബാലൻ ഉദ്ഘാടകനായ പരിപാടിയിൽ പികെ ശശിയാണ് മുഖ്യ പ്രാസംഗികൻ. തച്ചമ്പാറയിൽ നടക്കുന്ന സിപിഎമ്മിൽ നിന്ന് രാജി വച്ച് വരുന്നവർക്കുള്ള സ്വീകരണ പരിപാടിയിലാണ് എകെ ബാലനൊപ്പം പികെ ശശിയും പങ്കെടുക്കുന്നത്.

പൊതുപരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിരുന്നെങ്കിലും പികെ ശശി വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുകയാണ്. ഇതോടെ പാർട്ടി പികെ ശശിക്ക് ക്ലീൻചിറ്റ് നൽകിയെന്ന ധാരണ സജീവമാവുകയാണ്. പികെ ശശിക്കെതിരായ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല.
ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ പികെ ശശി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചുമെന്നുമാണ് ഡിവൈഎഫ്ഐ നേതാവിന്റെ പരാതി. മന്ത്രി എകെ ബാലനും പികെ ശ്രീമതിയും ഉൾപ്പെട്ട കമ്മീഷനെയാണ് പരാതി അന്വേഷിക്കാൻ പാർട്ടി നിയോഗിച്ചിരിക്കുന്നത്. വനിതാ നേതാവിൻറെ പരാതിയിൽ കഴമ്പുണ്ടെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ എന്നായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം പികെ ശശിക്കെതിരായ പാർട്ടി നടപടി വൈകുന്നതിലും പാർട്ടി പരിപാടികളിൽ അദ്ദേഹം വീണ്ടും സജീവമാകുന്നതിലും പാലക്കാട്ടെ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ശശിക്കെതിരെ പാർട്ടി നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകാനാണ് പരാതിക്കാരിയുടെ നീക്കം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications