പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം
ഇടുക്കി: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഇതുവരെ ഔദ്യോഗിക നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പരാതിക്കാരി ഇതുവരെ പോലീസിനെ സമീപിച്ചിട്ടും ഇല്ല. പികെ ശശിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് സിപിഎം പറയുന്നത്.
അന്വേഷണത്തില്‍ പികെ ശശി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ വെറുതേ വിടില്ലെന്നാണ് മന്ത്രി എംഎം മണി വ്യക്തമാക്കുന്നത്. കുറ്റക്കാരനെങ്കില്‍ പാര്‍ട്ടി വെറുതേവിടില്ലെന്നാണ് മണി ഇടുക്കിയില്‍ പറഞ്ഞത്.

ഡിവൈഎഫ്ഐ വനിത നേതാവാണ് പികെ ശശിക്കെതിരെ പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. പരാതി കിട്ടിയ കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരിക്ക് പോലീസിന് സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ഇപ്പോള്‍ എംഎം മണി പറയുന്നത്.
പികെ ശശിയ്ക്കെതിരെയുള്ള പരാതിയില്‍ നടപടി വൈകാന്‍ കാരണം കേരളത്തിലെ പ്രളയം ആയിരുന്നു എന്നാണ് നിയമമന്ത്രി കൂടിയായ എകെ ബാലന് നേരത്തെ പ്രതികരിച്ചത്. മൂന്നാഴ്ച മുമ്പായിരുന്നു യുവതി പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്.
മുമ്പ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന പി ശശിയ്ക്കെതിരേയും ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. ആദ്യം പാര്‍ട്ടി ഇത് അംഗീകരിച്ചില്ലെങ്കിലും പിന്നീട് ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പി ശശി സിപിഎമ്മില്‍ തിരിച്ചെത്തുകയും ചെയ്തു.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications